ഔറംഗബാദില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് മനോഹരമായ ബാനി ബീഗം ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. സ്വച്ഛമായ അന്തരീക്ഷത്തിന് പ്രശസ്തമാണിവിടം. ഔറംഗസീബിന്റെ പുത്രനായ അസം ഷായുടെ ഭാര്യയായ ബാനി ബീഗത്തില്‍നിന്നുമാണ് ഈ പൂന്തോട്ടത്തിന് ഈ പേര് ലഭിച്ചത്. ബാനി ബീഗത്തിന്റെ ശവകുടീരം പൂന്തോട്ടത്തിന് നടുവിലായി കാണാം. മുഗള്‍ ശൈലിയിലുള്ള നിര്‍മാണത്തിന് ഉദാഹരണങ്ങളായി ഗോപുരങ്ങളും തൂണുകളും മറ്റും ഇവിടെ കാണാം. ഔറംഗബാദിലെ തീര്‍ച്ചായായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്.



Click it and Unblock the Notifications