അയോദ്ധ്യ നഗരത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് തന്നെയാണ് ദശരഥ് ഭവന്‍ സ്ഥിതി ചെയ്യുന്നത്. ശ്രീരാമന്റെ പിതാവായ ദശരഥ മഹാരാജാവിന്റെ കൊട്ടാരം നിലനിന്നിരുന്ന സ്ഥലത്താണ് ദശരഥ് ഭവന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. ശ്രീരാമനും സഹോദരങ്ങളും തങ്ങളുടെ ചെറുപ്പകാലം ഈ പ്രദേശത്താണ് ചെലവഴിച്ചത്.
ദശരഥ് ഭവനില്‍ ഒരു ക്ഷേത്രമുണ്ട്. ശ്രീരാമന്‍, സീത, ലക്ഷ്‌മണന്‍ എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്‌ഠകള്‍. വിശാലമായ കവാടത്തിലൂടെ ക്ഷേത്രത്തിലെത്താവുന്നതാണ്.
കാവി വസ്‌ത്രധാരികളായ സന്യാസിമാരുടെ സാന്നിധ്യം ക്ഷേത്രത്തിന് ആത്മീയ പരിവേഷം നല്‍കുന്നു. രാമായണം ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങള്‍ ഇവര്‍ സദാ പാരായണം ചെയ്യും. ഇതിന് അനകമ്പടിയായി വാദ്യസംഗീതവും ഉണ്ടാകും.
ദശരഥ മാഹാരാജാവിന്റെ കൊട്ടാരവുമായി താരതമ്യം ചെയ്‌താല്‍ ദശരഥ് ഭവന്‍ നന്നേ ചെറുതാകാനാണ് സാധ്യത. എങ്കില്‍ പോലും രാമന്‍ ജനിച്ച് കളിച്ചുവളര്‍ന്ന സ്ഥലം കാണാന്‍ ധാരാളം വിശ്വാസികള്‍ ഇവിടെ എത്തുന്നു.



Click it and Unblock the Notifications