നാല് പ്രധാന ഗുഹകളാണ് ബര്‍ബാര കുന്നിലുള്ളത്. കമാനാകൃതിയിലുള്ള കവാടവും മരത്തടികളിലുള്ള കൊത്തുപണികളും ഇതിന്റെ പ്രത്യേകതയാണ്. പ്രവേശനവീഥിയിലെ നിരനിരയായുള്ള തൂണുകളില്‍ ആനയുടെ രൂപങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് കാണാം. ക്രിസ്തുവിന് മുമ്പ് 261 ലാണ് അശോക ചക്രവര്‍ത്തി സുദമ ഗുഹയ്ക്ക് രൂപം നല്‍കിയത്.
വില്ലിന്റെ ആകൃതിയിലുള്ള കമാനങ്ങളാണ്‍ ഇതിനുള്ളത്. ദീര്‍ഘചതുരാകൃതിയുള്ള മണ്ഡപത്തിന്റെ നടുവിലായി താഴികക്കുടത്തോട് കൂടിയ ഒരറയുമുണ്ട്. മിനുസമാര്‍ന്ന തറകളുള്ള ഒറ്റമുറിയാണ് ചൌപാര്‍ . 245 B.C. യോളമെങ്കിലും ഇതിന് പഴക്കം കണക്കാക്കുന്നുണ്ട്. ദീര്‍ഘചതുരാകൃതിയിലുള്ള രണ്ട് മുറികളാണ് വിശ്വ സോപ്രിയില്‍ ഉള്ളത്.



Click it and Unblock the Notifications