ഒരു കാലത്ത് 260ഓളം കൊട്ടാരങ്ങള്‍ ഉണ്ടായിരുന്ന ചന്ദേരിയില്‍ ഇന്ന് 43 എണ്ണം മാത്രമേ ഉള്ളൂ. ഇതില്‍ ചന്ദേരിയുടെ അഭിമാനമെന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴു നിലകളുള്ള രാജാ മഹല്‍ കൊട്ടാരം. ചാര നിറത്തിലും വെള്ളനിറത്തിലുമുള്ള കല്ലുകളാല്‍ നിര്‍മിച്ച കൊട്ടാരത്തിന്‍െറ രൂപകല്‍പ്പന പതിനഞ്ചാം നൂറ്റാണ്ടിലേതിന് സമാനമാണ്.
കൊത്തുപണികളാലും ചിത്ര രചനകളാലും സമ്പന്നമാണ് കൊട്ടാരത്തിന്‍െറ ഭിത്തികള്‍. വിശാലമായ അങ്കണങ്ങളും മനോഹരമായ ഗോവണിപ്പടികളാലും അലംകൃതമായ കൊട്ടാരത്തിന്‍െറ തൂണുകള്‍ മനോഹരമായ കൊത്തുപണികളാലും സമ്പന്നമാണ്.
മേല്‍ക്കൂരയില്‍ ദൂരകാഴ്ചക്കായി തുറന്ന പവലിയനുകളും നിര്‍മിച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന റാണി മഹല്‍ എന്നറിയപ്പെടുന്ന ചെറിയ കൊട്ടാരത്തിലേക്ക് ഇവിടെ നിന്ന് ഭൂഗര്‍ഭ വഴിയുമുണ്ട്. നിര്‍മാണത്തിലും മറ്റും ചെറിയ വ്യത്യാസം മാത്രം ഉള്ളതാണ് റാണി മഹല്‍. ഈ രണ്ട് കൊട്ടാരങ്ങളും കൂടി ചേര്‍ന്ന രാജാ മഹല്‍ ചന്ദേരി ടൂറിസത്തിന്‍െറ പ്രധാന ആകര്‍ഷണമാണ്.



Click it and Unblock the Notifications