ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് മുത്തോടി ഫോറസ്റ്റ്. ഭദ്ര വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ് പ്രശസ്തമായ ഈ വനപ്രദേശം. താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നിവയാണ് ഭദ്ര വന്യജീവി സങ്കേതത്തിന്റെ മറ്റ് ഭാഗങ്ങള്‍. ചിക്കമഗളൂരില്‍ നിന്നും 32 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.
മുത്തോടി ഫോറസ്റ്റില്‍ കടുവ, സാമ്പാര്‍ മാന്‍, ആനകള്‍, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെ കാണാം. വിവിധയിനത്തില്‍പ്പെട്ട പക്ഷിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന നേച്ചര്‍ ക്യാംപില്‍ പങ്കെടുക്കാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. രാത്രിതാമസക്കാര്‍ക്ക് ടെന്റ് കെട്ടാനുള്ള സാധനസാമഗ്രികളും ഇവിടെ ലഭ്യമാണ്.



Click it and Unblock the Notifications