മേട്ടുപ്പാളയത്തിന് സമീപമാണ് ഈ ഭദ്രകാളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്നും 53 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. പാഗസുരന്‍ എന്ന അസുരന്റെ ശല്യത്താല്‍ സഹികെട്ട ഗ്രാമവാസികള്‍ ഒരിക്കല്‍ പാണ്ഡവരില്‍ ശക്തനായ ഭീമനക്കണ്ട് സങ്കടം ഉണര്‍ത്തിച്ചു. ഭീമന്‍ ഭദ്രകാളിയെ തപസുചെയ്ത് അസുരനെ വകവരുത്താനുള്ള അനുഗ്രഹം സമ്പാദിച്ചു. തുടര്‍ന്ന് അസുരനെ വധിക്കാനായി ഭീമന്‍ ശ്രമം തുടങ്ങി മണിക്കൂറുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ ഭീമന്‍ അസുരനെ വകവരുത്തി.
മരണാസന്നനായ അസുരന്‍ തന്റെ തെറ്റുകള്‍ തിരിച്ചറിയുകയും കാളിദേവിയോട് മാപ്പപേക്ഷിയ്ക്കുകയും ചെയ്തു. അസുരന്റെ മാപ്പപേക്ഷ കൈക്കൊണ്ട ദേവി അയാളെ കാവല്‍ ഭൂതമാക്കി മാറ്റുകയും ചെയ്തുവെന്നാണ് കഥ. ഭദ്രകാളിയ്‌ക്കൊപ്പം ഭീമനെയും പാഗസുരനെയും ഇവിടെ ആരാധിയ്ക്കുന്നുണ്ട്.



Click it and Unblock the Notifications