Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ദ്രാസ്

ദ്രാസ് - സാഹസികരുടെ പറുദീസ

10

ഗേറ്റ് വേ ഓഫ് ലഡാക്ക് എന്നും അറിയപ്പെടുന്ന ദ്രാസ് ജമ്മു കാശ്മീരിലെ കാര്‍ഗില്‍ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. സൈബീരിയ കഴിഞ്ഞാല്‍ ഏറ്റവും തണുപ്പുള്ള സ്ഥലമായി കണക്കാക്കപ്പെടുന്ന ഇവിടം സമുദ്രനിരപ്പില്‍ നിന്ന് 3280 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാര്‍ഗിലില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെയുള്ള ദ്രാസിലാണ് 1999 ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധം നടന്നത്.ഇന്ന് ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണ് ദ്രാസ്.

ലഡാക്കിന് പുറമേ ജമ്മു കാശ്മീരിലെ മറ്റ് നിരവധി ഹില്‍സ്റ്റേഷനുകളിലേക്കുള്ള ഒരു കവാടമാണ് ദ്രാസ്. ദുര്‍ഘടംപിടിച്ച ഇവിടുത്തെ ഭൂപ്രകൃതി സാഹസിക സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ദ്രാസിനടുത്തുള്ള സുരു താഴ്വരയില്‍ നിന്ന് ട്രെക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് യാത്ര ആരംഭിക്കാം. അമര്‍മനാഥ് ഗുഹയിലേക്കും ഇവിടെ നിന്ന് ട്രെക്കിങ്ങ് നടത്താം. 5200 മീറ്റര്‍ ഉയരത്തിലുള്ള പാതയിലൂടെ യാത്ര ചെയ്ത് വേണം ഇവിടേക്കെത്താന്‍..

ദ്രാസ് സന്ദര്‍ശിക്കുന്നവര്‍ കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികരുടെ ഓര്‍മ്മ നല്കുന്ന ദ്രാസ് യുദ്ധസ്മാരകം സന്ദര്‍ശിക്കാന്‍ മറക്കരുത്. റിപ്പോര്‍ട്ടുകളനുസരിച്ച് ഇരുഭാഗത്തും നിന്നായി 1200 ഓളം സൈനികര്‍ ഇവിടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുദ്ധസ്മാരകത്തിനടുത്തായി യുദ്ധത്തിന്‍റെ ഓര്‍മ്മകളുണര്‍ത്തുന്ന ഒരു മ്യൂസിയം ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഇതിനടുത്തായി തന്നെയുള്ള ദ്രൗപദി കുണ്ഡ് സന്ദര്‍ശകര്‍ കണ്ടിരിക്കേണ്ടുന്ന ഒരു സ്ഥലമാണ്.

ദ്രാസിലേക്ക് വിമാനം, റെയില്‍വേ, റോഡ് മാര്‍ഗ്ഗങ്ങളില്‍ എത്തിച്ചേരാം. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇക്കാലത്താണ് ദ്രാസിലെ വേനല്‍ക്കാലം.

ദ്രാസ് പ്രശസ്തമാക്കുന്നത്

ദ്രാസ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ദ്രാസ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ദ്രാസ്

  • റോഡ് മാര്‍ഗം
    ദ്രാസിലേക്ക് റോഡ് മാര്‍ഗത്തില്‍ സുഗമാമായി എത്തിച്ചേരാം. ഇവിടേക്ക് ബസ്, ടാക്സി സൗകര്യം ലഭിക്കും. എന്നാല്‍ ദ്രാസിലേക്ക് നേരിട്ട് ബസ് സര്‍വ്വീസില്ല. ശ്രീനഗറില്‍ നിന്ന് ഇവിടേക്ക് ബസ് സര്‍വ്വീസുണ്ട്. ശ്രീനഗറിലേക്ക് ന്യൂഡല്‍ഹി, ലുധിയാന, ചണ്ഡിഗഡ്, അംബാല, ജലന്ധര്‍, ഷിംല എന്നിവിടങ്ങളില്‍ നിന്ന് ബസ് ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    152 കിലോമീറ്റര്‍ അകലെയുള്ള ശ്രീനഗര്‍ എയര്‍പോര്‍ട്ടാണ് ദ്രാസിനടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഈ റെയില്‍ ജംഗ്ഷന്‍ രാജ്യത്തെ മറ്റ് പ്രധാന ജംഗ്ഷനുകളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ശ്രീനഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ബസിലോ, ടാക്സിയിലോ ദ്രാസിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഷെയ്ക്ക് ഉല്‍ അലാം എന്നും അറിയപ്പെടുന്ന ശ്രീനഗര്‍ എയര്‍പോര്‍ട്ടാണ് ദ്രാസിനടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടേക്ക് ദ്രാസില്‍ നിന്ന് 157 കിലോമീറ്റര്‍ ദൂരമുണ്ട്. രാജ്യത്തെ മറ്റ് പ്രധാന എയര്‍പോര്‍ട്ടുകളായ ന്യൂഡല്‍ഹി, മുംബൈ, ജമ്മു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് വിമാനം ലഭിക്കും. എയര്‍പോര്‍ട്ടില്‍ നിന്ന് ബസിലോ, ടാക്സിയിലോ ദ്രാസിലേക്കെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
21 Jun,Sun
Return On
22 Jun,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Jun,Sun
Check Out
22 Jun,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Jun,Sun
Return On
22 Jun,Mon