ലോകത്തിലെ പറ്റുന്നത്ര രാജ്യങ്ങൾ സന്ദർശിക്കു പുതിയ സംസ്കാരവും ജീവിത രീതികളും പരിചയപ്പെടുവാൻ ആഗ്രഹമില്ലാത്ത സഞ്ചാരികള്‍ കാണില്ല. ലോകം മുഴുവന്‍ കറങ്ങാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിൽ ഏറ്റവും ആഗ്രഹിച്ച ഇടങ്ങൾ കാണാനുള്ള ഒരവസരത്തിനായി പണം സ്വരുക്കൂട്ടി കാത്തിരിക്കുന്നവർ ഒരുപാടുപേരുണ്ട്. എന്നാൽ യാത്ര പോകാവൻ ആവശ്യത്തിന പണവും അവധിയും എല്ലാം ഉണ്ടെങ്കിലും പിന്നെയും ബുദ്ധിമുട്ടുള്ള ചില രാജ്യങ്ങളുള്ള കാര്യം അറിയാമോ?
മറ്റൊന്നുമല്ല, സങ്കീർണ്ണമായ വിസ നടപടികൾ കാരണം ലോകത്തിലെ ചില രാജ്യങ്ങളിലേക്കുള്ള സന്ദർശനം വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. വിസ ഓൺ അറൈവലും ഇ-വിസയും വിസാ ഫ്രീ യാത്രയും ഒക്കെയുള്ള ഈ കാലത്ത് നീണ്ട പേപ്പറുകളിൽ വിവരങ്ങൾ നല്കി സമർപ്പിക്കണമെന്നതാണ് ചില രാജ്യങ്ങളുടെ നിയമം. ഇതാ വിസ ലഭിക്കുവാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

റഷ്യ
ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും സങ്കീർണ്ണമായ വിസാ നടപടികളുള്ള ഒരു രാജ്യമാണ് റഷ്യ. പൂരിപ്പിക്കാനേറെയുള്ള വിസാ ഫോമാണ് റഷ്യയ്ക്കുള്ളത്. അതിൽ കഴിഞ്ഞ പത്തു വർഷത്തിനിടെ നിങ്ങൾ നടത്തിയ യാത്രകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇതിൽ നല്കേണ്ടതുണ്ട്. ഏതൊക്കെ സ്ഥലത്ത് പോയെന്ന് മാത്രമല്ല, എത്ര ദിവസം ചെലവഴിച്ചു, എവിടെ താമസിച്ചു, തിയതി തുടങ്ങിയ വിവരങ്ങളെല്ലാം
വിശദമായി തന്നെ പറയേണ്ടി വരും. ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഇത് പൂരിപ്പിക്കൽ തന്നെ വലിയൊരു ചടങ്ങായിരിക്കും. എന്നാൽ എല്ലാ വിവരങ്ങളും കൃത്യമായി നല്കിയാൽ വിസ ഉറപ്പാക്കുകയും ചെയ്യാം.
ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലൊന്നായി കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ റഷ്യ മാറിയിട്ടുണ്ട്. ഇ-വിസ സംവിധാനം ഇന്ത്യൻ പാസ്പോർട്ട് ഉടമകള്‍ക്ക് റഷ്യ നല്കുന്നു എന്നതാണ് ഇതിനു കാരണം. ഇന്ത്യ കൂടാതെ മറ്റു 52 രാജ്യങ്ങളിൽ നിന്നുള്ളവർക്കും റഷ്യ ഇ-വിസ സൗകര്യം നല്കുന്നു.
ഉത്തര കൊറിയ
സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് ഉത്തര കൊറിയയിലേക്ക് വിസ ലഭിക്കുക എന്നത്. ഇനി വളരെ ബുദ്ധിമുട്ടി കിട്ടിയാലും അവിടുത്തെ നിയമങ്ങൾ ശ്വാസം മുട്ടിപ്പിക്കുന്നവയാണ്. ഉത്തര കൊറിയയിലേക്ക് വിസ വേണമെന്നുണ്ടെങ്കില് ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടുള്ള ടൂറിസ്റ്റ് ഏജൻസികൾ മുഖേന മാത്രമേ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ.

ഇനി വിസ കിട്ടി ഉത്തര കൊറിയയിൽ വന്നാലും അനുസരിക്കേണ്ടായ ഒരുപാട് നിയമങ്ങളുണ്ട്. അതിലൊന്നാമത്തേത്, നിങ്ങൾക്ക് ഒരുതരത്തിലും ഉത്തര കൊറിയൻ നേതാക്കളെ വിമർശിക്കാൻ അനുവാദമില്ല എന്നതാണ്. ഇവിടുത്തുകാരുമായി ഇടപഴകുന്നതിനും തനിയെ പുറത്തിറങ്ങ നടക്കുന്നതിനും അനുവാദമില്ലെന്നു മാത്രമല്ല, അതാത് ദിവസത്തെ ടൂർ കഴിഞ്ഞാൽ ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാനും അനുമതിയില്ല.
ഇറാൻ
വിസ ലഭിക്കുന്നതിന് നിരവധി കടമ്പകളുള്ള മറ്റൊരു രാജ്യമാണ് ഇറാൻ. വിസ ഓൺ അറൈവൽ സംവിധാനം ഇറാൻ നല്കുന്നുണ്ടെങ്കിലും അമേരിക്ക,യു കെ, കാനഡ,അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്,കൊളംബിയ, ഇന്ത്യ, ഇറാഖ്, ജോർദാൻ, നേപ്പാൾ, പാകിസ്ഥാൻ, സൊമാലിയ, ശ്രീ ലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇറാന്‍ വീസ ഓൺ അറൈവൽ ലഭ്യമല്ല. കൂടാതെ, ആറു മാസത്തിനിടെ ഇസ്രയേൽ സന്ദർശിച്ചിട്ടുണ്ടെങ്കിൽ ഇറാനിലേക്ക് വീസ ലഭിക്കുന്നതിനെ അത് ബാധിക്കും.
ഇറാൻ വിസ ലഭിക്കുന്നതിന് ഇറാനിലെ വിദേശകാര്യമന്ത്രാലയം നല്കുന്ന കോഡ് ആണ് ആദ്യം വേണ്ടത്. ഔദ്യോഗിക ഇറാനിയൻ ട്രാവൽ ഏജൻസി വഴി മാത്രമേ ഈ കോഡ് ലഭിക്കുകയുള്ളൂ. തുടർന്ന് വിസ അപേക്ഷിച്ച് ലഭിച്ചാലും സർക്കാർ ആവശ്യപ്പെടുന്ന കാര്യങ്ങൾ കർശനമായി അനുസരിക്കണം. യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഗവൺമെന്റ് അംഗീകൃത ഗൈഡ് ഇല്ലാതെ ഇവിടെ സഞ്ചരിക്കാൻ സാധിക്കില്ല.
അഫ്ഗാനിസ്ഥാന്‍
വിസ ലഭിക്കുന്നതിലെ സങ്കീർണ്ണതകൾ മാത്രമല്ല, രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തര പ്രശ്നങ്ങളും ഒക്കെ അഫ്ഗാനിലേക്കുള്ള യാത്ര വേണ്ടെന്നു വയ്ക്കാൻ കാരണമായിട്ടുണ്ട്. പല ഗവൺമെന്‍റുകളും തങ്ങലുടെ പൗരന്മാര്‍ക്ക് അഫ്ഗാൻ സന്ദർശിക്കുന്നതിനു മുൻപായി മുന്നറിയിപ്പുകൾ നല്കുന്നു. ഇന്ത്യ, ഇന്തൊനേഷ്യ, തുർക്കി, ചൈന, ഇറാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഡിപ്ലോമാറ്റിക് പാസ്പോർട്ട് അഫ്ഗാനിസ്ഥാൻ സന്ദർശിക്കാൻ നിർബന്ധമാണ്.
തുർക്മെനിസ്ഥാൻ
സങ്കീർണ്ണമായ വിസാ നടപടികൾ ഉള്ളതിനാൽ ലോകത്തിൽ ഏറ്റവും കുറവ് വിനോദ സഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിലൊന്നാണ് തുർക്മെനിസ്ഥാൻ. സ്ഥാൻ രാജ്യങ്ങളിലൊന്നായ തുർക്മെനിസ്ഥാൻ മധ്യേഷ്യയിലെ ഏറ്റവും ചെലവ് കൂടിയ രാജ്യങ്ങളിലൊന്നാണ്. 20 ദിവസം നീണ്ടു നിൽക്കുന്ന വിസാ നടപടികളിൽ പൂരിപ്പിച്ച അപേക്ഷയുടെ മൂന്ന് പകർപ്പുകളും
തുർക്മെൻ സ്റ്റേറ്റ് മൈഗ്രേഷൻ സർവീസിൽ നിന്നുള്ള ക്ഷണക്കത്തും വേണം. ഈ ക്ഷണക്കത്ത് മേടിക്കാൻ നിങ്ങൾക്കായി LOI (ക്ഷണക്കത്ത്) സ്പോൺസർ നിങ്ങൾക്ക് തുർക്ക്മെനിസ്ഥാനിൽ ഉണ്ടായിരിക്കണം. കസാഖിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പ്രത്യേക ഭാഗങ്ങളിൽ നിന്നുള്ളവർക്കും ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ലവർക്കും വിസയില്ലാതെ ഇവിചേക്ക് വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












