Search
  • Follow NativePlanet
Share
» »അഞ്ച് സംസ്ഥാനങ്ങൾ ഒറ്റ ദിവസത്തിൽ കറങ്ങാം, ചെലവ് 665 രൂപ മാത്രം! സഞ്ചാരികളേ, ഇതാണ് ആ ട്രെയിൻ

അഞ്ച് സംസ്ഥാനങ്ങൾ ഒറ്റ ദിവസത്തിൽ കറങ്ങാം, ചെലവ് 665 രൂപ മാത്രം! സഞ്ചാരികളേ, ഇതാണ് ആ ട്രെയിൻ

ഒറ്റയാത്രയിൽ ഒത്തിരി ഇടങ്ങൾ, ഗ്രാമങ്ങളും പട്ടണങ്ങളും ഒക്കെയായി കണ്ണെടുക്കാന്‍ തോന്നിപ്പിക്കാത്ത കാഴ്ചകൾ. ട്രെയിൻ യാത്രയിലെ ഏറ്റവും വലിയ ആകർഷമാണ് ഒട്ടും പ്രതീക്ഷിക്കാതെ മുന്നിലെത്തുന്ന സ്ഥലങ്ങൾ. നീണ്ട യാത്രകളാണെങ്കിൽ ഓരോ സംസ്ഥാനത്തിന്‍റെയും മാറിവരുന്ന ഭൂപ്രകൃതിയും വീടുകളും ഒക്കെ കണ്ട് അങ്ങുപോകാം. അങ്ങനെയെങ്കിൽ നമുക്കും വ്യത്യസ്തമായ ഒരു ട്രെയിൻ യാത്ര പോയാലോ.. കാഴ്ചകൾ ഒത്തിരി വ്യത്യസ്തമാണെങ്കിലും യാത്ര ചെറുതാണ്.

ഒന്നും രണ്ടുമല്ല, അഞ്ച് സംസ്ഥാനങ്ങൾ കണ്ടുള്ള ഒരു ട്രെയിൻ യാത്ര. ഒരു ദിവസം മുഴുവൻ ട്രെയിനിലിരുന്ന് മാറിവരുന്ന നാടുകള്‍ കണ്ട് ആളുകളെ പരിചയപ്പെട്ടുള്ള ഒരുഗ്രൻ ട്രെയിൻ യാത്രയാണ് ഇന്ന് ഞങ്ങള്‌ പരിചയപ്പെടുത്തുന്നത്. കർണ്ണടകയിലെ മംഗലാപുരത്ത് നിന്ന് ആരംഭിച്ച് തെലങ്കാനയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ കാചിഗുഡ വരെയുള്ള ട്രെയിൻ യാത്രയാണിത്.

മംഗലാപുരം സെൻട്രല്‍- കാചിഗുഡ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ആണ് നമുക്ക് ഇങ്ങനെയൊരു യാത്രയ്ക്ക് പറ്റിയ ട്രെയിന്‌. കേരളത്തിന്‍റെ തെക്കോട്ടുള്ളവരേക്കാൾ വടക്കന് കേരളം, മലബാർ ഭാഗത്തുള്ളവർക്ക് പോകാൻ പറ്റിയ യാത്രയാണിത്. ഇതാ ഈ ട്രെയിൻ യാത്രയെക്കുറിച്ചും കടന്നു പോകുന്ന പ്രധാന സ്ഥലങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി വായിക്കാം.

മംഗലാപുരം സെൻട്രല്‍- കാചിഗുഡ സൂപ്പർ ഫാസ്റ്റ് (12790)

ബുധൻ, ശനി ദിവസങ്ങളിൽ മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും രാത്രി 8.05 ന് യാത്ര ആരംഭിക്കും. കർണ്ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഒറ്റ ദിവസ യാത്രയിൽ ഈ ട്രെയിൻ കടന്നു പോകുന്നത്.
മംഗലാപുരത്ത് നിന്ന് കാചിഗുഡ റെയിൽവെ സ്റ്റേഷനിലേക്ക് 27 മണിക്കൂർ 35 മിനിറ്റ് യാത്രയാണുള്ളത്. സ്ലീപ്പർ ക്ലാസിൽ 665 രൂപ, എസി 3 ടയറിന് 1735 രൂപ, എസി 2 ടയറിന് 2490 രൂപ, എസി ഫസ്റ്റ് ക്ലാസിന് 4230 രൂപ എന്നിങ്ങനെയാണ് നിരക്ക്.

മംഗളൂരു സെൻട്രൽ - 20:05
കാസർഗോഡ് - 20:43
കാഞ്ഞങ്ങാട് - 21:03
നിലേശ്വരം - 21:13
പയ്യന്നൂർ - 21:28
കണ്ണൂർ - 22:05
തലശ്ശേരി - 22:28
വടകര - 22:48
കോഴിക്കോട് - 23:30
തിരൂർ - 00:08
ഷൊർണൂർ ജംഗ്ഷൻ - 01:15
പാലക്കാട് ജംഗ്ഷൻ - 02:17
കോയമ്പത്തൂർ ജംഗ്ഷൻ - 03:52
തിരുപ്പൂർ - 04:43
ഈറോഡ് ജംഗ്ഷൻ - 05:20
സേലം ജംഗ്ഷൻ - 06:27
ജോളാർപെട്ടൈ - 08:23
കാട്ട്പാടി ജംഗ്ഷൻ - 09:33
രെന്നിഗുണ്ട ജംഗ്ഷൻ - 11:55
കഡപ്പ ജംഗ്ഷൻ - 13:53
യെറഗുണ്ട ജംഗ്ഷൻ - 14:29
ഗൂട്ടി - 16:19
ധോൺ - 17:25
കുർണൂൽ സിറ്റി - 18:23
ഗാഡ്‌വാൾ ജംഗ്ഷൻ - 19:29
മഹബൂബ്‌നഗർ - 20:58
ജാഡ്ചേർല - 21:19
കാചിഗുഡ - 23:40 എന്നിങ്ങനെയാണ് സമയം.

കാചിഗുഡ-മംഗലാപുരം സെൻട്രല്‍ സൂപ്പർ ഫാസ്റ്റ് (12789)

കാചിഗുഡയിൽ നിന്നും ചൊവ്വ,വെള്ളി ദിവസങ്ങളിലാണ് കാചിഗുഡ-മംഗലാപുരം സെൻട്രല്‍ സൂപ്പർ ഫാസ്റ്റ് ട്രെയിൻ മംഗലാപുരത്തിന് പുറപ്പെടുന്നത്. രാവിലെ 6.05 ന് എടുക്കുന്ന ട്രെയിൻ 27 മണിക്കൂർ 25 മിനിറ്റ് യാത്രയുടെ ഒടുവിൽ പിറ്റേന്ന് രാവിലെ 9.30 ന് മംഗലാപുരത്ത് എത്തും.

കാച്ചിഗുഡ - 06:05
ജാഡ്ചേർല - 07:14
മഹബൂബ്‌നഗർ - 07:33
ഗാഡ്‌വാൾ ജംഗ്ഷൻ - 08:39
കുർണൂൽ സിറ്റി - 09:38
ധോൺ - 11:05
ഗൂട്ടി - 12:04
യെറഗുണ്ട ജംഗ്ഷൻ - 13:49
കഡപ്പ ജംഗ്ഷൻ - 14:23
രെന്നിഗുണ്ട ജംഗ്ഷൻ - 16:45
കാട്ട്പാടി ജംഗ്ഷൻ - 19:10
ജോളാർപെട്ടൈ - 20:40
സേലം ജംഗ്ഷൻ - 22:07
ഈറോഡ് ജംഗ്ഷൻ - 23:10
തിരുപ്പൂർ - 00:03
കോയമ്പത്തൂർ ജംഗ്ഷൻ - 01:12
പാലക്കാട് ജംഗ്ഷൻ - 02:32
ഷൊർണൂർ ജംഗ്ഷൻ - 03:25
തിരൂർ - 04:08
കോഴിക്കോട് - 04:52
വടകര - 05:29
തലശ്ശേരി - 05:48
കണ്ണൂർ - 06:17
പയ്യന്നൂർ - 06:48
നീലേശ്വരം - 07:10
കാഞ്ഞങ്ങാട് - 07:18
കാസർഗോഡ് - 07:43
മംഗളൂരു സെൻട്രൽ - 09:30 എന്നിങ്ങനെയാണ് സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+