Search
  • Follow NativePlanet
Share
» »ട്രെക്കിങ് ഷൂ മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഇട്ടുനോക്കാതെ വാങ്ങിയാൽ ശരിയാകുമോ? അറിയാം

ട്രെക്കിങ് ഷൂ മേടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.. ഇട്ടുനോക്കാതെ വാങ്ങിയാൽ ശരിയാകുമോ? അറിയാം

ട്രെക്കിങ്ങിന് പോകാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? കുന്നും മലയും കയറി വെള്ളച്ചാട്ടങ്ങളും തണൽത്തിട്ടകളും പിന്നിട്ട് മണ്ണിന്‍റെ മണം ആസ്വദിച്ച് കാഴ്ചകള്‍ കണ്ടുള്ള നടത്തം. കാടിനുള്ളിലൂടെ അനന്തമായി നീളുന്ന യാത്രയാണെങ്കിലും ഒന്നു കയറിയിറങ്ങി വരുന്നതേയുള്ളൂവെങ്കിലും നിങ്ങൾ എങ്ങനെ പോകുന്നു എന്നത് വളരെ പ്രധാനമാണ്. അതിൽത്തന്നെ എടുത്തുപറയേണ്ടതാണ് ട്രെക്കിങ് ഷൂ.

ട്രെക്കിങ് നടത്താനുള്ള നിങ്ങളുടെ ആഗ്രഹത്തോളം തന്നെ പ്രാധാന്യം നിങ്ങളുടെ ട്രെക്കിങ് ഷൂവിനും ഉണ്ട്. നിങ്ങളുടെ നടത്തം ആയാരസഹിതമാക്കാൻ ഒരു ജോഡി മികച്ച ട്രെക്കിങ് ഷൂവിനോളം നിങ്ങളെ സഹായിക്കാൻ മറ്റൊന്നിനുമാകില്ല. സുഖകരവും താരതമ്യേന ഭാരം കുറഞ്ഞതും നിങ്ങളുടെ നടത്തത്തെ സഹായിക്കുന്നതുമായ ട്രെക്കിങ് ഷൂ വേണം തിരഞ്ഞെടുക്കുവാൻ. ട്രെക്കിങ് പോകുമ്പോൾ ഏതെങ്കിലും ഒരു ഷൂ എടുത്തിടും എന്നതിലപ്പുറം മികച്ച ട്രെക്കിങ് ഷൂ എങ്ങനെ തിരഞ്ഞെടുക്കണം എന്നത് ഓരോ ട്രെക്കേഴ്സും അറിഞ്ഞിരിക്കണം.

5 Tips To Choose Trek Shoes

ട്രെക്കിങ് ഷൂ എടുക്കുന്നതിന് മുൻപ്

നിങ്ങൾ സ്ഥിരം ട്രെക്കിങ് നടത്തുന്ന ഒരാളാണെങ്കിൽ പ്രത്യേകിച്ച് പറയാതെ തന്നെ ട്രെക്കിങ് ഷൂവിന്‍റെ പ്രാധാന്യം അറിയാമല്ലോ. നിങ്ങളുടെ നടത്തത്തിന്‍റെ രീതി,പാദത്തിൻറെ തരം, നടക്കുമ്പോള് മടിയുന്നതു പോലെയുള്ള പരിക്കുകൾ സ്ഥിരം പറ്റാറുള്ളതാണെങ്കിൽ അത്, ശരീരഭാരം, നിങ്ങൾ പോകുന്ന റൂട്ട് തുടങ്ങിയ കാര്യങ്ങൾ ട്രെക്കിങ് ഷൂ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം.

1. ഗ്രിപ്പ് പ്രധാനം

ട്രെക്കിങ് ഷൂവിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അതിന്‍റെ ഗ്രിപ്പ് ആണ്, പലതരം ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ നിങ്ങൾ ചവിട്ടുന്നിടത്ത് കാല് ഉറച്ചു നിൽക്കുന്നുണ്ടെന്നും തെന്നി പോകില്ല എന്നതും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി നല്ല ഗ്രിപ്പ് ഉള്ള ഷൂ തിരഞ്ഞെടുക്കാം. നല്ല ഗ്രിപ്പുള്ള ഒരു ട്രെക്കിംഗ് ഷൂ തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗം ഷൂവിനടിയിലെ ഗ്രോവുകൾ നോക്കുക. അത് നല്ല ആഴത്തിലുള്ളതാണെങ്കിൽ മികച്ചതാണെന്ന് ഉറപ്പിക്കാം. . നല്ല ഗ്രിപ്പുള്ള ഒരു ഷൂവിന്‍റെ ഗ്രോവിൽ അഴുക്കും ചെളിയും പറ്റിപ്പിടിച്ചിരിക്കും. മറിഞ്ഞോ തെന്നിയോ വീഴാതെ അത് ചെളിയിൽ പിടിമുറുക്കിയിരിക്കും എന്നതിന്‍റെ സൂചനയാണത്.

Things To Know Before Buying Trekking Shoes

2. സോൾ ശ്രദ്ധിക്കാം

അടുത്തതായി ശ്രദ്ധിക്കേണ്ടത് ഷൂവിന്‍റെ സോൾ ആണ്. അത് മൃദുവും ഫ്ലെക്സിബിൾ അഥവാ വഴക്കമുള്ളതും ആണെന്ന് ഉറപ്പുവരുത്തണം. നിങ്ങൾ ട്രെക്കിങ്ങിൽ വിവിധ തരത്തിലുള്ള ഭൂപ്രദേശങ്ങളിലൂടെ നടക്കുന്നു,അപ്പോള്‍ നിങ്ങളുടെ ഷൂസ് അതിനോട് പൊരുത്തപ്പെട്ടാൽ മാത്രമേ സുഖകരമായ യാത്ര സാധ്യമാകൂ. മൃദുവായ സോൾ ആണോ ഷൂവിനുള്ളത് എന്ന് പരിശോധിക്കാൻ ഒരു മാർഗ്ഗം ഉണ്ട്.

ഒരു കട്ടിയുള്ള താക്കോൽ എടുത്ത് ഷൂവിന്‍റോ സോളിൽ ചെറുതായി ഒന്നു തട്ടുക. അത് ഉണ്ടാക്കുന്ന ശബ്ദം ശ്രദ്ധിക്കുക. മൃദുവായ സോൾ ചെറിയ ശബ്ദം ഉണ്ടാക്കുന്നു. കട്ടിയുള്ള, ഷാർപ്പ് ആയ ശബ്ദമാണ് നിങ്ങൾ കേൾക്കുന്നതെങ്കിൽ ആ ഷൂ വേണ്ടെന്നു വയ്ക്കാം.

3. ആങ്കിൾ സപ്പോർട്ട് ട്രെക്കിങ് ഷൂ തിരഞ്ഞെടുക്കാം

നിങ്ങൾ പരുക്കൻ ഭൂപ്രദേശങ്ങളിലൂടെ നടക്കുമ്പോൾ സാധാരണ ട്രെക്കിങ് ഷൂസുകൾ പോരാതെ വരും. പ്രത്യേകിച്ച് ധാരാളം കയറ്റങ്ങളും ഇറക്കങ്ങളും ഒക്കെയുള്ള വഴിയാണെങ്കിൽ. , നിങ്ങളുടെ കണങ്കാൽ മടിയാനും വീഴാനും ഒക്കെ സാധ്യതകൾ അധികമാണ്. ഇത് തടയാൻ, നിങ്ങൾക്ക് നല്ല കണങ്കാൽ പിന്തുണ ആവശ്യമാണ്, നിങ്ങളുടെ ട്രെക്കിംഗ് ഷൂസ് നല്ല കണങ്കാലിന് പിന്തുണ നൽകുന്നുവെന്ന് ഉറപ്പാക്കുക. കണങ്കാൽ വരെ കയറി നിൽക്കുന്ന ഷൂ തിരഞ്ഞടുത്താൽ ഈ പ്രശ്നം ഒഴിവാക്കാം.

4. ശരിയായ അളവ്

എല്ലായ്പ്പോഴും ഇട്ടുനോക്കിയ ശേഷം മാത്രമേ ട്രെക്കിങ് ഷൂ മേടിക്കാവൂ. ശരിയായ ഫിറ്റ് ആണ് അതെന്ന് ഉറപ്പുവരുത്തുക. ഏറ്റവും ശ്വസിക്കാൻ കഴിയുന്ന ഹൈക്കിംഗ് ഷൂകൾ തിരഞ്ഞെടുക്കുക. നിങ്ങളുടെ കാലിന്‍റെ സാധാരണ വലുപ്പത്തേക്കാൾ ഒരു സൈസ് കൂടു അധികമുള്ള ട്രെക്കിംഗ് ഷൂസ് വാങ്ങുന്നത് നല്ലതാണ്. ഇത് വിരലുകൾ എപ്പോഴും ഷൂവിൽ തട്ടുന്നത് തടയാനും കാൽ സുരക്ഷിതമായി ഇരിക്കാനും സഹായിക്കാം. മാത്രമല്ല, ഇറക്കം ഇറങ്ങുമ്പോഴും ഇത് ഉപകാരപ്പെടും.

5. വാട്ടർ പ്രൂഫ് ട്രെക്കിങ്ഷൂ

ട്രെക്കിങ് ചെയ്യുമ്പോൾ ഏതൊക്കെ സാഹചര്യങ്ങളിലൂടെയും കാലാവസ്ഥയിലൂടെയോ കടന്നുപോകേണ്ടി വരുമെന്ന് നമുക്കറിയില്ല . ഒരു ഹിമാലയൻ ട്രെക്കിംഗിനോ മൺസൂൺ ട്രെക്കിംഗിനോ വെള്ളം പ്രതിരോധിക്കുന്ന ഷൂസ് ആവശ്യമാണ്. മഞ്ഞ്, മഴ, ജലാശയങ്ങൾ, നദി, റിവർ ക്രോസിങ് എന്നിങ്ങനെ പല സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടായി വരും. ഈ അവസരത്തിൽ നിങ്ങളുടെ ഷൂ വെള്ളത്തെ പ്രതിരോധിക്കുന്നില്ലെങ്കിൽ, അത് യാത്രയെ തന്നെ ബാധിക്കും. ഇത് ദീർഘദൂര ട്രെക്കിങ്ങിന് ഒട്ടും അനുയോജ്യമല്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: trekking travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+