Search
  • Follow NativePlanet
Share
» » ചെലവ് കുറഞ്ഞ സമ്മർ ട്രിപ്പ് ആണോ.. ഏഷ്യയിലെ എട്ടിടങ്ങള്‍ ഇതാ... ബാക്കിയെല്ലാം പോക്കറ്റ് കീറും!

ചെലവ് കുറഞ്ഞ സമ്മർ ട്രിപ്പ് ആണോ.. ഏഷ്യയിലെ എട്ടിടങ്ങള്‍ ഇതാ... ബാക്കിയെല്ലാം പോക്കറ്റ് കീറും!

വേനൽക്കാലവും അവധിയും വന്നതോടെ യാത്രകൾക്കുള്ള ഓട്ടത്തിലാണ് മിക്കവരും. നാട്ടിലെ ചൂട് കൂടിയും കുട്ടികളുടെ സ്കൂൾ അടച്ചതും കൊണ്ട് എവിടെയെങ്കിലും യാത്ര പോയേ തീരു എന്നൊരു അവസ്ഥയിലും പലരും എത്തിയിട്ടുണ്ട്. എവിടേക്കാണ് പോകുന്നതെങ്കിലും പോക്കറ്റ് കാലിയാക്കാതെ നോക്കണമല്ലോ. ആഭ്യന്തര യാത്രയാണെങ്കിലും അന്താരാഷ്ട്ര വിനോദ യാത്രയാണെങ്കിലും ഈ ഏപ്രിൽ മേയ് മാസങ്ങളില്‍ പോകേണ്ട ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ..

ഡിജിറ്റൽ ട്രാവല് പ്ലാറ്റ്ഫോം ആ അഗോഡ പറയുന്നതനുസരിച്ച് ഏപ്രിൽ മേയ് മാസങ്ങളിൽ ബജറ്റ് യാത്ര പോകുന്നവർക്ക് ചിലവ് കുറഞ്ഞ താമസസ്ഥലങ്ങൾ കിട്ടാൻ ഇന്ത്യയില്‍ ഏറ്റവും സാധ്യതയുള്ളത് ബാംഗ്ലൂരിലാണത്രെ. ഒരു രാത്രി ചെലവഴിക്കാന‍് ഒരു ഹോട്ടൽ മുറിക്ക് ചെലവാകുന്ന ശരാശരി തുക ഉപയോഗിച്ചാണ് ലക്ഷ്യസ്ഥാനങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

8 Affordabale Destinations For Summer Travel

തായ്‌ലൻഡിലെ ഉഡോൺ താനി, ഇന്തോനേഷ്യയിലെ സുരബായ, വിയറ്റ്നാമിലെ ഹ്യൂ, മലേഷ്യയിലെ കുച്ചിംഗ്, ഫിലിപ്പൈൻസിലെ ഇലോയ്‌ലോ, ഇന്ത്യയിലെ ബെംഗളൂരു, ജപ്പാനിലെ നരിത, തായ്‌വാനിലെ കവോസിയുങ് എന്നിവയാണ് എട്ട് ഏഷ്യൻ വിപണികളിലെ ഏറ്റവും കുറഞ്ഞ ശരാശരി താമസ നിരക്കുള്ള ലക്ഷ്യസ്ഥാനങ്ങൾ.

ഉഡോൺ താനി, തായ്‌ലൻഡ്
(ശരാശരി മുറി നിരക്ക്: 2,333 രൂപ)

തായ്ലൻഡിലെ ഉഡോൺ താനി ആണ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ശരാശരി 2,333 രൂപയാണ് ഒരു രാത്രി ചെലവഴിക്കാവൻ ഇവിടെ വേണ്ടിവരിക. തായ്‌ലൻഡിലെ ഇസാൻ മേഖലയിലെ 'വലിയ നാല്' നഗരങ്ങളിലൊണിത്. ചൈനീസ് ഗേറ്റ്, ഉഡോൺ താനി സിറ്റി മ്യൂസിയം ,നോങ് പ്രജാക് പാർക്ക്,വിയൻഷ്യാനിൻ തുടങ്ങിയവയാണ് ഇവിടെ കാണാനുള്ളത്.

2. സുരബായ, ഇന്തോനേഷ്യ
(ശരാശരി മുറി നിരക്ക്: 3,250 രൂപ)
പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഇന്തോനേഷ്യയിലെ സുരബായക്കുള്ളത്. ഇന്തോനേഷ്യന്‍ യാത്രയിൽ നിർബന്ധമായും പോയിരിക്കേണ്ട ഇവിടം എല്ലാം തികഞ്ഞ ഒരുനഗരം കൂടിയാണ്. അനുദിനം അഭിവൃദ്ധി പ്രാപിക്കുന്ന തുറമുഖ നഗരമായ ഇവിടെ കാണാൻ കഴിയാത്തതായി ഒന്നുമില്ല.

3. ഹ്യൂ, വിയറ്റ്നാം
(ശരാശരി മുറി നിരക്ക്: 3,584 രൂപ)
ചരിത്രവും സംസ്കാരവും നിറഞ്ഞ ഒരു നഗരമാണ് ഹ്യൂ. ചരിത്രസ്മാരകങ്ങളാണ് ഇവിടെ കൂടുതലും കാണുവാനുള്ളത്. കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഹ്യൂ യാത്രയിൽ വിട്ടുകളയാനാവില്ല.വിയറ്റ്നാമിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു ലക്ഷ്യസ്ഥാനം ആണിത്.

4. 4.
കുച്ചിംഗ്, മലേഷ്യ
(ശരാശരി മുറി നിരക്ക്: 4,084 രൂപ)
മലേഷ്യയിലെ ചെലവ് കുറഞ്ഞ നഗരമാണ് നോക്കുന്നതെങ്കിൽ നാലം സ്ഥാനത്ത് വന്ന കുച്ചിംഗ് തിരഞ്ഞെടുക്കാം. സരവാക്കിൻ്റെ സംസ്ഥാന തലസ്ഥാനമായ കുച്ചിംഗ് അതിന്‍റെ പ്രകൃതിഭംഗിക്കാണ് പേരുകേട്ടിരിക്കുന്നത്. ബോർണിയോ ദ്വീപിൽ സരവാക്ക് നദിക്കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. മഴക്കാടുകൾ, വന്യജീവികൾ, ബീച്ചുകൾ ,കലകളുടെയും കരകൗശല വസ്തുക്കൾ എന്നിവയുടെയെല്ലാം ഒരു കേന്ദ്രമാണിത്.

5.
ഇലോയിലോ, ഫിലിപ്പീൻസ്
(ശരാശരി മുറി നിരക്ക്: 4,167 രൂപ)
പട്ടികയില്‌ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്ന ഇടമാണ് ഫിലിപ്പീൻസിലെ ഇലോയിലോ. ഫിലീപ്പീന്‍സിൻറെ ഹൃദയം എന്നിവിടം അറിയപ്പെടുന്നു. ബീച്ചുകൾ, തടാകങ്ങൾ എന്നിവയാണ് ഇവിടെ കാണാനുള്ളത്.

6. ബെംഗളൂരു, ഇന്ത്യ
(ശരാശരി മുറി നിരക്ക്: 4,584 രൂപ)
പട്ടികയിൽ ഉള്‍പ്പെട്ടിരിക്കുന്ന ചെലവ് കുറഞ്ഞ ഇന്ത്യൻ ലക്ഷ്യസ്ഥാനമാണ് ബെംഗളുരു.

7. നരിത, ജപ്പാൻ
(ശരാശരി മുറി നിരക്ക്: Rs 5,917)ജപ്പാനിലെ ചിബ പ്രിഫെക്ചറിലെ നരിത ഒട്ടേറെ കാഴ്ചകളുടെ ഇടമാണ്. ഷിൻഷോജി ക്ഷേത്രം, പരമ്പരാഗത നരിതാസൻ ഒമോട്ടെസാൻഡോ റോഡ്, ചെറി പൂക്കള്‍ എന്നിങ്ങനെ ഒരുപാട് ആകർഷണങ്ങൾ ഇവിടെയുണ്ട്.

8.
കയോസിയുങ്, തായ്‌വാൻ
(ശരാശരി മുറി നിരക്ക്: Rs 8,418)
പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന എട്ടാമത്തെയും അവസാനത്തെയും സ്ഥലമാണ് തായ്വാനിലെ കയോസിയുങ്.രണ്ടാമത്തെ വലിയ നഗരമായ ഇത് സ്ട്രീറ്റ് ആർട്ട്, ഷോപ്പിങ് എന്നിവയാണ് ഇവിടെ ചെയ്യാനുള്ളത്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+