ബെംഗളുരു കാലാവസ്ഥ: സെപ്റ്റബർ മാസം അവസാനിക്കാറായെങ്കിലും ബാംഗ്ലൂരിൽ ഇപ്പോൾ മഴക്കാലത്തിന് സമാനമായ കാലാവസ്ഥയാണ്. ഇരുണ്ടുകൂടുന്ന മേഘങ്ങളും മൂടിക്കെട്ടിയ ആകാശവും പെയ്തൊഴിയാൻ കാത്തു നിൽക്കുന്ന മഴമേഘങ്ങളും ഇടയ്ക്കിടെ പെയ്യുന്ന മഴയും ആണ് ഇപ്പോൾ നഗരത്തിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയും ബാംഗ്ലൂരിൽ മോശമില്ലാത്ത രീതിയിൽ ആണ് മഴ ലഭിച്ചത്. ഇന്ന് സെപ്റ്റംബർ 29 ഞായറാഴ്ചയും നഗരത്തിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് ഇന്ന് ബാംഗ്ലൂരിൽ കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മേഘാവൃതമായ കാലാവസ്ഥയും ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ മിതമായ മഴയും അനുഭവപ്പെടും. ശരാശരി താപനില ഏകദേശം 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെക്ക് കിഴക്ക് നിന്ന് മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും ഈർപ്പത്തിൻ്റെ അളവ് ഉയർന്ന നിലയിൽ തുടരുമെന്നും കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു.

അതേസമയം, ബെംഗളരുവിലെ ഞായറാഴ്ചകൾ പൊതുവേ യാത്രകളുടെയും ഷോപ്പിങ്ങിന്‍റെയും ഔട്ടിങ്ങിന്‍റെയും ഒക്കെ സമയമാണ്. അതുകൊണ്ടു തന്നെ മിക്കവരും ഇന്ന് പുറത്തായിരിക്കും. ഇന്നത്തെ യാത്രകളില് കുടയും റെയിൻകോട്ടും എടുക്കുവാൻ മറക്കരുത്. മാത്രമല്ല, എപ്പോൾ വേണമെങ്കിലും മഴ പെയ്യാം എന്ന മുൻകരുതലിൽ വേണം യാത്രകളും ഔട്ടിങ്ങും മറ്റും പ്ലാൻ ചെയ്യുവാനം പോകുവാനും. മാത്രമല്ല, കുട്ടികളെയും കൂട്ടി പാർക്കിലും മറ്റും വൈകുന്നേരത്തോടെ പോകുമ്പോഴും മഴ പ്രതീക്ഷിച്ച് മുൻകരുതലുകളെടുക്കാം.
അതേസമയം, മഴ പെയ്യുമോ എന്നു പേടിച്ച് ഇന്നത്തെ പുറത്ത് പോക്ക് മാറ്റിവയ്ക്കേണ്ട ആവശ്യമില്ല. വായുവിൻ്റെ ഗുണനിലവാരം ഇന്ന് നല്ല നിലയിലാണ്. 30.0 AQI ഉള്ളതിനാൽ, മഴയുണ്ടെങ്കിലും ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്ക് ഇത് സൗകര്യപ്രദമാണ്. ഇത് കാലാവസ്ഥയും അന്തരീക്ഷവും ബെംഗളുരുവിൽ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കർണ്ണാടകയിലെ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി തുടങ്ങിയ തീരദേശ ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയും ഐഎംഡി പ്രവചിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിലെ കാലാവസ്ഥാ പ്രവചനം
പ്രാദേശിക കാലാവസ്ഥാ വകുപ്പ് പ്രവചനം അനുസരിച്ച്, സെപ്റ്റംബർ 30 തിങ്കളാഴ്ച നേരിയ മഴ പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച, ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 20.35 °C ഉം 29.69 °C ഉം അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നു. നാളെ ഈർപ്പം 53% ആയിരിക്കും .കർണാടകയിലെ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങളിൽ ചിതറിക്കിടക്കുന്ന മഴയ്ക്ക് സാധ്യതയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













