Search
  • Follow NativePlanet
Share
» »എന്തുകൊണ്ടാണ് ബെംഗളുരു ഉരുകുന്നത്? അസാധാരണമായ കാലാവസ്ഥയും മാറ്റങ്ങളും...

എന്തുകൊണ്ടാണ് ബെംഗളുരു ഉരുകുന്നത്? അസാധാരണമായ കാലാവസ്ഥയും മാറ്റങ്ങളും...

ബെംഗളുരു... പ്രസന്നമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ഇന്ത്യൻ നഗരം. വർഷത്തിൽ ഏതു സമയത്തും ധൈര്യമായി വരാവുന്ന, കാലാവസ്ഥയോ ചൂടോ ഒരിക്കലും ഒരു പ്രശ്നമായിട്ടില്ലാത്ത ഇടം. എത്ര വേനൽ വന്നാൽ പോലും ഫാൻ വേണ്ടി വരാത്ത ഇടം എന്നൊക്കെ വീമ്പുപറഞ്ഞിരുന്ന ബെഗംളുരുവിന് ഇത് ശനിദശയാണ്.
ബെംഗളരുരു ചൂടിൽ ഉരുകുകയാണ്. പകൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.

മുന്‍പില്ലാത്ത വിധത്തിൽ ബാംഗ്ലൂരിനെ ചൂട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ജലക്ഷാമത്തിനിടെ കനത്ത ചൂടും വന്നതോടെ നഗരം മൊത്തത്തിൽ പ്രതിസന്ധിയിലായിട്ടുണ്ട്. 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയായ 37.2 ഡിഗ്രി കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ രേഖപ്പെടുത്തി. ശനിയാഴ്ച അത് ശനിയാഴ്ച ബെംഗളൂരുവിൽ 37.6 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

Why Is Bengalurur Weather Unsusually Hot

കഴിഞ്ഞ 15 വർഷത്തെ അപേക്ഷിച്ച് മൂന്നാമത്തെ ഉയർന്ന താപനിലയാണ് ഈ രേഖപ്പെടുത്തിയത്. അത് മാത്രമല്ല, കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയും ബാംഗ്ലൂരിൽ രേഖപ്പെടുത്തി. ഏകദേശം 38 ഡിഗ്രി സെൽഷ്യസിൽ പൊള്ളുന്ന ഗാർഡൻ സിറ്റിയായ ബെംഗളുരു മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത അവസ്ഥയിലൂടെ കടന്നു പോവുകയാണ്. 2016-ൽ 39.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ ഏപ്രിലിലെ റെക്കോർഡിന് അടുത്താണ് ഇപ്പോൾ നഗരമുള്ളത്.

എന്തുകൊണ്ടാണ് ബെംഗളുരുവിൽ ഇത്രയും ചൂട്

കാലാവസ്ഥ മാറ്റങ്ങള്‍ ബാംഗ്ലൂരിന് ഒരിക്കലും ഒരു പുതുമയല്ല. രാവിലെ മഞ്ഞ് പൊതിഞ്ഞ് പിന്നെ വെയിൽ തെളിഞ്ഞ് ഉച്ചയോടെ മഴ പെയ്യുന്നതു പോലെ എല്ലാ സീസണുകളും ഒറ്റ ദിവസത്തില്‍ തന്നെ വന്നിരുന്ന ബെംഗളുരുവിൽ ഇപ്പോള്‍ ചൂട് മാത്രമാണ്. ബാംഗ്ലൂരിലെ അസാധാരണമായ ഈ ചൂടിന് പല കാരണങ്ങളും വിദഗ്ദർ പറയുന്നുണ്ട്.
എല്‍ നിനോ,
ആന്‍റി സൈക്ലോൺ, ചില അക്ഷാംശങ്ങളിലൂടെ കടന്നുപോകുന്ന ഒരു റിഡ്ജ്ലൈൻ എന്നിങ്ങെയുള്ള കാരണങ്ങളാണ് ടൈസ് ന്യൂസ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ജനുവരി മുതൽ ബെംഗളുരുവിൽ മഴയൊന്നും പെയ്തിട്ടില്ലെന്നു മാത്രമല്ല, പ്രത്യേക കാലാവസ്ഥാ പ്രവർത്തനങ്ങളൊന്നും ഉണ്ടായിട്ടില്ല. പല ദിവസങ്ങളിലും താപനില സാധാരണയേക്കാൾ കൂടുതലാണ്. അതേസമയം, ഏപ്രിൽ അവസാന വാരത്തോടെ ബെംഗളൂരുവിൽ മൺസൂണിന് മുമ്പുള്ള മഴയും അതിനു ശേഷം ചൂട് കുറഞ്ഞ മേയ് മാസവും ഉണ്ടാകുമെന്നാണ് ഐഎംഡി കാലാവ്സഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

ബെംഗളുരു ഊഷ്ണ തരംഗം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കർണാടക സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (കെഎസ്‌ഡിഎംഎ) നേരത്തെ ബെംഗളുരു ഊഷ്ണ തരംഗം മുന്നറിയിപ്പുകള്‍ പുറത്തിറക്കിയികുന്നു. ഏറ്റവും ചൂടേറിയ സമയായ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയുള്ള സമയം വീടിനുള്ളില്‌ തുടരുക എന്നതാണിത്.

നിർജ്ജലീകരണത്തിന് കാരണമാകുന്ന മദ്യം, ചായ, കാപ്പി, പാനീയങ്ങൾ തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കാനും സംസ്ഥാന സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. പുറത്ത് പോകുമ്പോൾ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും സൺഗ്ലാസ്, കുടകൾ അല്ലെങ്കിൽ തൊപ്പികൾ എന്നിവ ഉപയോഗിക്കാനും നിര്‍ദേശം പറയുന്നു.

ബെംഗളുരുവില്‍ മഴ പെയ്യുമോ?

ബാംഗ്ലൂരിലെ കാലാവസ്ഥയില്‌‍ ചെറിയൊരു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഏപ്രിൽ 13, 14 തീയതികളിൽ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിക്കുന്നു. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 2 ഡിഗ്രി സെൽഷ്യസ് കുറയുമെന്നുമാണ് പ്രതീക്ഷ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore heatwave
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+