Search
  • Follow NativePlanet
Share
» »വിമാനം കയറാൻ തിരക്കിട്ട് പായേണ്ട: ബെംഗളുരു എയർപോർട്ട് റോഡിൽ എട്ടു എഐ ക്യാമറകൾ, സൂക്ഷിച്ച് പോകാം

വിമാനം കയറാൻ തിരക്കിട്ട് പായേണ്ട: ബെംഗളുരു എയർപോർട്ട് റോഡിൽ എട്ടു എഐ ക്യാമറകൾ, സൂക്ഷിച്ച് പോകാം

യാത്രകൾക്കിറങ്ങുമ്പോൾ അവസാന നിമിഷം തിരക്കിട്ട് പായുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. എയർപോർട്ടിലേക്ക് കയറേണ്ടതിന്‍റെ അവസാന നിമിഷം എങ്ങനെയും ഓടിക്കിതച്ചെത്തുന്നതും അതിനായി വണ്ടി നൂറിൽ പറപ്പിക്കുന്നതും ഒക്കെ നമ്മൾ കാണുകയും ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബാംഗ്ലൂർ എയർപോർട്ടിലേക്കാണ് ഇങ്ങനെ അമിത വേഗതയിൽ പോകുന്നതെങ്കിൽ പണി എപ്പോൾ പാളിയെന്ന് ചോദിച്ചാൽ മതി..

ഇപ്പോഴിതാ, ബംഗളൂരു ട്രാഫിക് പോലീസ് എയർപോർട്ട് റോഡിൽ എഐ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്.
ബെംഗളുരു ഇന്‍റർനാഷണൽ എയര്‍പോർട്ട് റോഡിലെ അപകടങ്ങൾ കുറയ്ക്കുവാനും വാഹനങ്ങളുടെ വേഗത കുറയ്ക്കുവാനും ഗതാഗത നിയമം ലംഘിക്കുന്നത് തടയുന്നതിനുമായാണ് എട്ട് എഐ സ്പീഡ് ട്രാപ്പ് ക്യാമറകൾ സ്ഥാപിക്കുന്നത്.
80 കിലോമീറ്റർ വേഗത പരിധി ലംഘിക്കുന്ന വാഹനങ്ങൾ പിടികൂടുകയും നിയമലംഘകർക്ക് അയക്കുവാനുള്ള ചലാൻ ജനറേറ്റ് ചെയ്യുകയും ചെയ്യും.

Bangalore International Airport Road Has AI Powered Speed Cameras

തിരക്കേറിയ ഇൻ്റർനാഷണൽ എയർപോർട്ട് റോഡിൽ അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയും കാരണം വർദ്ധിച്ചുവരുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. അമിതവേഗതയിലുള്ള വാഹനങ്ങൾ നിരീക്ഷിക്കാൻ എട്ട് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) പ്രവർത്തിക്കുന്ന ഹൈ റെസല്യൂഷൻ സ്പീഡ് ട്രാപ്പ് എൻഫോഴ്സ്മെൻറ് ക്യാമറകൾ ആണ് പോലീസ് തിങ്കളാഴ്ച സ്ഥാപിച്ചത്.

ബെംഗളുരു നഗരത്തിൽ ബെംഗളൂരു ട്രാഫിക് പോലീസ്വാഹനാപകടങ്ങളുടെ എണ്ണം കൂടുതലുള്ള കണ്ടെത്തിയ 10 ഇടങ്ങളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവും കൂടുതൽ അപകടങ്ങൾ രേഖപ്പെടുത്തിയത് ഇൻ്റർനാഷണൽ എയർപോർട്ട് റോഡാണെന്നാണ് കണക്കുകൾ പറയുന്നത്.

ഇതനുസരിച്ച് ഈ ഏപ്രിൽ 30 വരെ ഈ റോഡിൽ മൊത്തം 110 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 29 കേസുകളിലായി 30 പേർ മരിക്കുകയും 111 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുറഞ്ഞത് 2021 മുതൽ ഈ പാതയിലെ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം വർഷം തോറും തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2023 ൽ മൊത്തം 87 പേർ കൊല്ലപ്പെടുകയും 278 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, 2022 ൽ 73 മരണങ്ങളും 247 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അപകട സാധ്യത കൂടുതലുള്ള ഇത്തരം ഇടങ്ങളിൽ എഐ പവർ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 80 കിലോമീറ്ററിന് അപ്പുറത്തേക്ക് പോകുന്ന ഏതൊരു വാഹനവുംഈ ക്യാമറകൾ നിയമലംഘകർക്ക് സ്വയമേവ ചലാൻ ജനറേഷൻ ട്രിഗർ ചെയ്യുമെന്നും ബെംഗളൂരു ജോയിന്‍റ് കമ്മീഷണർ (ട്രാഫിക്) എം എൻ അനുചേത് പറഞ്ഞു.

നേരത്തെ ബെംഗളൂരു- മൈസൂരു എക്സ്പ്രസ്‌ വേയിൽ എഐ ക്യാമറകൾ ക്യാമറകൾ സ്ഥാപിക്കാനും തീരുമാനമായിരുന്നു. ഈ മാസം അവസാനത്തോടെ ഇത് പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ശേഷിയടക്കമുള്ള കാമറകളാണ് സ്ഥാപിക്കുന്നത്. അപകടങ്ങൾ കുറയ്ക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമായി അറുപത് എഐ ബേസ്ഡ് കാമറകളാണ് ഈ പാതയിൽ സ്ഥാപിക്കുന്നത്.. 800 മീറ്റർ ദൂരപരിധിക്കുള്ളിൽ വരെ നടക്കുന്ന ഈ കാമറയ്ക്ക് കണ്ടെത്താൻ കഴിയുന്നവയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+