ബെംഗളുരു നിവാസികൾക്ക് ഇന്ന് ആശ്വാസത്തോടെ കിടന്നുറങ്ങാം. രാത്രിയിലെ പൊള്ളുന്ന ചൂടിനും ആവിക്കും ഒരു ദിവസത്തേയ്ക്കെങ്കിലും ആശ്വാസമായി ബെംഗളുരു നഗരത്തിൽ മഴ പെയ്തു. ഇതുവരെ അനുഭവിക്കാത്ത വിധത്തിലുള്ള ചൂടും മഴയുടെ അഭാവവും ഒക്കെയായി ചൂടിൽ റെക്കോര്‍ഡുകൾ തീർത്ത നഗരത്തിന് പൊള്ളുന്ന ചൂടിലെ ആശ്വാസമായാണ് മഴ പെയ്തത്.
ഇന്ന് വ്യാഴാഴ്ച വൈകിട്ട് 6.40 ഓടെയാണ് നഗരത്തില് മഴ പെയ്തത്. കൊറമംഗളയിലെ ചുവപ്പ് കലർന്ന ആകാശം നനേരത്തെ തന്നെ മഴയുടെ അടയാളങ്ങൾ കാണിച്ചിരുന്നതിനാൽ ബെംഗളുരുക്കാർ ആകാംക്ഷയോടെ മഴ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മഴയ്ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെട്ടു. വ്യാഴാഴ്ച 38.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയ ശേഷം, നഗരത്തിൻറെ ചില ഭാഗങ്ങളിൽ മിന്നൽ നിറഞ്ഞ ഇടിയും വൈകുന്നേരം 6 മണിക്ക് ചാറ്റൽ മഴയും അനുഭവപ്പെട്ടു. തുടർന്നാണ് വലിയ മഴയെത്തിയത്.
നേരത്തെ, മെയ് 1, 2 തീയതികളിൽ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിരുന്നു.

PC: PTI
ഇന്ദിരാനഗർ, മാറത്തഹള്ളി, വിജയനഗർ, സിവി രാമൻ നഗർ, രാമമൂർത്തി നഗർ, കെആർ പുരം, ഹൂഡി, മഹാദേവപുര, ബാനസ്വാഡി തുടങ്ങി സെൻട്രൽ ബെംഗളൂരുവിലെ ചില ഭാഗങ്ങളിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് മഴ ലഭിച്ചത്.
ബെംഗളൂരുറെ കാലാവസ്ഥാ പ്രവചനം
തുടർച്ചയായി മഴ ലഭിക്കില്ലെങ്കിലും ആശ്വാസം പകരുന്ന വിധത്തിലുള്ള കാലാവസ്ഥയാണ് വരും ദിവസങ്ങളിൽ ബെംഗളുരുവിൽ പ്രവചിച്ചിരിക്കുന്നത്. മേയ് 5-ന് നഗരത്തിൽ 23 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ഭാഗികമായി മേഘാവൃതമായ ആകാശം പ്രതീക്ഷിക്കാം. മെയ് 6 നും സമാനമായ ഭാഗികമായി മേഘാവൃതമായ ആകാശം തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. അന്ന് ഇടിമിന്നലോട് കൂടിയ ചെറിയ മഴയും പ്രതീക്ഷിക്കുന്നു. താപനില 23 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ തുടരും.
ബെംഗളുരു കാലാവസ്ഥ
ഇതുവരെ കണ്ടിട്ടില്ലാത്ത കാലാവസ്ഥയിലൂടെയണ് മാസങ്ങളായി ബെംഗളുരു കടന്നുപോകുന്നത്. 41 വർഷത്തിനിടെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വരൾച്ചയും ചൂടും ആണ് നഗരത്തിൽ അനുഭവപ്പെട്ടത്. മഴയേ പെയ്യാത്ത ഏപ്രിൽ മാസവും ഉഷ്ണതരംഗവും സാധാരണയേക്കാൾ 4-5 ഡിഗ്രി ഉയർന് താപനിലയും ഒക്കെ കുറച്ചു നാളുകളായി ബെംഗളൂരിയൻസിന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












