നട്ടപ്പൊരിവെയിൽ.. രാവെന്നോ പകലെന്നോ വ്യത്യാസമല്ലാതെ ചൂടിൽ വലയുകയാണ് ആളുകൾ. ആശ്വാസത്തോടെ പകൽ ഒന്നു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. അതിനൊപ്പം ജലക്ഷാമവും... കഴിഞ്ഞ കുറച്ചു നാളുകളാണ് ബാംഗ്ലൂരിന്‍റെ അവസ്ഥയാണിത്. വർക് ഫ്രം ഹോം എടുത്തും പുറത്തിറങ്ങുന്ന സമയം കുറച്ചും മുന്‍കരുതലുകളെടുത്തും ആളുകൾ ഇതിനോട് സമരസപ്പെട്ടു കഴിഞ്ഞു.
ബാംഗ്ലൂരുകാരുടെ ഇപ്പോഴത്തെ വലിയ ആശ്വാസം വരാൻ പോകുന്ന മഴയാണ്. വെന്തുരുകി നിൽക്കുന്ന പകലുകൾക്കും വിയർത്തൊലിക്കുന്ന രാത്രികൾക്കും ഒരു ശമനമായി മഴ ഉടനെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നീണ്ടു നിൽക്കുന്ന മഴയല്ലെങ്കിൽക്കൂടി നിലവിലെ ചൂടിൽ നിന്ന് ഒരു ആശ്വാസം നഗരത്തിന് നല്കാൻ മഴയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

ബാംഗ്ലൂർ മഴ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഏറ്റവും പുതിയ നിരീക്ഷണം അനുസരിച്ച് 2024 ഏപ്രിൽ 12 മുതൽ 14 വരെയും 17, 18 തിയതികളിലും ബെംഗളുരുവിൽ മഴ ലഭിക്കും. ബെംഗളുരുവിൽ മാത്രമല്ല, ) ഇന്ന് മുതൽ ഏപ്രിൽ 17 വരെ മിക്ക ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു. അതേസമയം എന്നിരുന്നാലും, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ മൂന്ന് ദിവസം വരണ്ട കാലാവസ്ഥയും ഏപ്രിൽ 15 മുതൽ രണ്ട് ദിവസത്തെ മഴയും പ്രതീക്ഷിക്കുന്നു.
ബെംഗളുരുവിൽ മഴ പെയ്ത് കഴിഞ്ഞാൽ
ബാംഗ്ലൂര്‍ നിവാസികളെ സംബന്ധിച്ച് ഇപ്പോള്‍ ലഭിക്കാവുന്നതിൽ ഏറ്റവും വലിയ ആശ്വാസം ചെറുതെങ്കിലും ഒരു മഴ പെയ്യുന്നതാണ്. നിലവിലെ ചൂട് രണ്ട് ഡിഗ്രി വരെ കുറഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്താല്‍ പൊതുവേ വീടിനുള്ളിൽ കയറുന്നവരാണ് ബെംഗളുരു നിവാസികൾ. എന്നാൽ ഈ കനത്ത ചൂടിന് ശേഷം വരുന്ന മഴയായതിനാൽ ബാംഗ്ലൂരുകാർ അത് പുറത്തിറങ്ങി നനയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
മഴയിലൊന്നു നടക്കാം
ചൂട് കാരണം ആശ്വാസത്തോടെ നടക്കാന് കഴിയാതിരുന്ന സ്ഥിരം വഴികളിലൂടെ മഴയ്ക്കു ശേഷം നടന്നാലോ... മഴ പെയ്യുമ്പോൾ ഇറങ്ങി നടന്ന് അസുഖം പിടിപ്പിക്കാതെ, മഴ കഴിഞ്ഞ് തണുത്തു കിടക്കുന്ന സ്ഥിരം റൂട്ടിലൂടെ ചെറുതായൊന്നു നടന്നട്ട് വരാം. ഒരു ചായ കുടിച്ച് അവിടെയിരുന്ന് നഗരത്തിന്‍റെ തിരക്കും കാഴ്ചകളും ചൂടിന്‍റെ ശല്യമില്ലാതെ ആസ്വദിക്കുകയും ചെയ്യാം.
പാർക്കിൽ പോയാലോ..
മഴ പെയ്തു കഴിഞ്ഞിട്ട് മരം പെയ്യുന്നത് കാണാണമെങ്കിൽ പാർക്കിലേക്ക് പോകാം. ഏത് ചൂടിലും ബാംഗ്ലൂരിന് ആശ്വസം നല്കുന്നത് ഇവിടുത്തെ പാർക്കുകൾ ആണ്. നിറയെ മരങ്ങളും തണലും നടുവിൽ ജലാശയവും വിശ്രമിക്കാനും വർത്തമാനം പറഞ്ഞിരിക്കാനുമുള്ള ഇടങ്ങളുമുള്ള നിരവധി പാർക്കുകൾ ബാംഗ്ലൂരിൽ മുഴുവനുമുണ്ട്. യഥാർത്ഥത്തിൽ നഗരത്തിന്‍റെ ജീവശ്വാസം തന്നെ ഈ പാർക്കുകളാണ്.
ഒരു ചായ കുടിച്ച് വരാം
വെറുതേയിറങ്ങി നടക്കുവാനോ മഴ നനയുവാനോ താല്പര്യമില്ലെങ്കിലും ഈ മഴ പെയ്തു കഴിഞ്ഞ് പ്രകൃതി മൊത്തത്തിൽ തണുത്തിരിക്കുന്ന അവസരത്തിൽ മെല്ലെ ഒന്നിറങ്ങി ഒരു ചായ കുടിച്ച് വരാം.
ഹൊഗ്ഗെനക്കൽ പോകാം
ബാംഗ്ലൂരിൽ മഴ പെയ്ത് കഴിഞ്ഞ് ഒരു ചെറിയ യാത്ര പോയാൽ വളരെ രസകരമായ ഒരനുഭവം ആയിരിക്കും. കനത്ത മഴ പെയ്തു കഴിഞ്ഞാൽ ഇവിടേക്ക് പ്രവേശനം അസാധ്യമാകുമെന്നതിനാൽ ചെറിയ മഴ കഴിഞ്ഞുള്ള സമയമാണ് പോയി വരാൻ മികച്ചത്. തമിഴ്നാടിന്‍റെ ഭാഗമായ ഈ വെള്ളച്ചാട്ടത്തിലേക്ക് ബാംഗ്ലൂരിൽ നിന്നും 170 കിലോമീറ്റർ ദൂരമാണുള്ളത്. ബെംഗളുരു ഏകദിന യാത്രകളിൽ സംശയമില്ലാതെ ഇവിടം ഉൾപ്പെടുത്താം
മികച്ച ഒരു റോഡ് ട്രിപ്പ്, കിടിലൻ കാഴ്ചകൾ, പത്തു വെള്ളച്ചാട്ടങ്ങളുടെ കാഴ്ച, കുട്ടവഞ്ചി സഫാരി, വെള്ളച്ചാട്ടത്തില്‍ നിന്നും പിടിച്ച മീൻ പൊരിച്ചത് കഴിക്കൽ എന്നിങ്ങനെ ഒരുപാട് ആക്ടിവിറ്റികളും ദക്ഷിണേന്ത്യയുടെ നയാഗ്ര എന്നു സഞ്ചാരികൾ വിളിക്കുന്ന
ഹൊഗ്ഗെനക്കൽ വെള്ളച്ചാട്ട യാത്രയുടെ ഭാഗമായി വരുന്നുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












