Search
  • Follow NativePlanet
Share
» »ബെംഗളുരുവിന്‍റെ ഭൂതകാലത്തിലേക്ക് ഒരു യാത്ര, നടന്നു കാണാം മറ്റൊരു ലോകം.. ബാംഗ്ലൂർ പേട്ടെ സിറ്റി മാർക്കറ്റിലൂടെ

ബെംഗളുരുവിന്‍റെ ഭൂതകാലത്തിലേക്ക് ഒരു യാത്ര, നടന്നു കാണാം മറ്റൊരു ലോകം.. ബാംഗ്ലൂർ പേട്ടെ സിറ്റി മാർക്കറ്റിലൂടെ

ബെംഗളുരുവിൽ എത്തിയാൽ എല്ലാവർക്കും തിടുക്കം മാളുകളിലെ ഷോപ്പിങും പബ്ബുകളിലെ ആഘോഷവുമാണ്. ഇതിനിടയിൽ സമയം കിട്ടിയാൽ എംജി റോഡിലെ ഷോപ്പിങ്ങും ഇന്ദിരാ നഗറില്‍ നിന്നു ഭക്ഷണവും കഴിക്കാം. ഇങ്ങനെ തിരക്കിട്ടു വന്നു കണ്ടുപോകുമ്പോൾ നഷ്ടമാകുന്നത് ബെംഗളുരുവിന്‍റെ മറ്റൊരു മുഖമാണ്. തെരുവുകളും മാർക്കറ്റുകളും നിറഞ്ഞ, സാധാരണകാരായ ആളുകൾ വസിക്കുന്ന ബാംഗ്ലൂരിന്‍റെ യഥാര്‍ത്ഥ മുഖം.

ബാംഗ്ലൂരിന്‍റെ എല്ലാ മുഖങ്ങളും കാണണമെന്നൊക്കെ ആഗ്രമുണ്ടെങ്കിലും അറിയാതെയും സമയക്കുറവ് മൂലവുമൊക്കെ ഇതു വിട്ടുപോകും. എന്നാൽ വെറും അരദിവസമുണ്ടെങ്കില്‍ പഴയ ബെംഗളുരുവിന്‍റെ കാഴ്ചകൾ കാണാൻ പേട്ടയിലേക്ക് പോകാം. അഞ്ച് മണിക്കൂർ സമയ കൊണ്ട് ബെംഗളുരുവിന്‍റെ ഭൂതകാലത്തിലേക്ക് ഒരു യാത്ര പോകാം.

Bengaluru Pete City Market Half-Day Walking Tour

ടൂർ ഏജൻസികളുടെ സഹായം കൂടാതെ തനിച്ച് ബെംഗളുരുവിൻറെ പ്രാദേശിക കാഴ്ചകൾ കണ്ടു വരുന്ന വിധത്തിലാണ് ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അരദിവസം മാത്രമുള്ളതിനാൽ സന്ദർശിക്കുന്ന ഇടങ്ങളുടെ എണ്ണത്തിലും പരിമിതികളുണ്ട്. എന്നിരുന്നാലും നഗരത്തെ മനസ്സിലാക്കുവാനും ചരിത്രം പഠിക്കുവാനും ഒപ്പം മനോഹരമായ ഫോട്ടോകൾ പകർത്തുവാനുമുള്ള അവസരവും ഈ ഇടങ്ങളിൽ നിങ്ങൾക്ക് ലഭിക്കും.

കെ ആർ മാർക്കറ്റ്

കൃഷ്ണ രാജേന്ദ്ര മാർക്കറ്റ് എന്ന കെ ആർ മാർക്കറ്റ് ആണ് ബെംഗളുരുവിനെ പരിചയപ്പെടാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം. ഒരുപാട് ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ഇവിടം ബാംഗ്ലൂരിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റ് കൂടിയാണ്. ബെംഗളുരുവിന്‍റെ ഹൃദയഭാഗമാണ് ഇവിടം. രാവും പകലും ഒരുപോലെ സജീവമായി നിൽക്കുന്ന ഇവിടം ഉറങ്ങാറേയില്ല എന്നു തോന്നും. എപ്പോഴുമുള്ള തിരക്കും കച്ചവടക്കാരും വളരെ കുറഞ്ഞ നിരക്കിൽ പച്ചക്കറികള് ലഭിക്കുന്ന ചെറിയ കടകളും ഒക്കെയാണ് ഇതെന്നാ പുറമേ നിൽക്കുമ്പോള് തോന്നും.

ഉള്ളിൽ കയറിയാലോ, തിരക്ക് കൂടി വരുന്ന വഴികളും ജനക്കൂട്ടവും എന്തും കിട്ടുന്ന കടകളും ഒക്കെ ഇവിടെ കാണാം. അതിരാവിലെ 4.00 മണിക്ക് പൂക്കള്‍ കൊണ്ടുവന്ന് ഇറക്കുന്നതോടെയാണ് കെ ആർ മാർക്കറ്റിൽ കച്ചവടം തുടങ്ങുന്നത്. പൂക്കെട്ടുകൾ ഇറക്കുന്നതും ചില്ലറ കച്ചവടക്കാർക്ക് വിൽക്കുന്നതും മാർക്കറ്റിനുള്ളിൽ പൂക്കച്ചവടം ആരംഭിക്കുന്നതും ഒക്കെ ഈ സനമയത്ത് ഇവിടെ കാണാം.

മൺ പാത്രങ്ങൾ മുതൽ സ്വർണ്ണാഭരണങ്ങൾ വരെ വില‍്ക്കുന്ന കടകൾ ഇതിനുള്ളിലുണ്ട്. സുഗന്ധവ്യജ്ഞനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കാര വസ്തുക്കളുമെല്ലാം ഇവിടെ യഥേഷ്ടം ലഭിക്കും. വിലപേശി വാങ്ങാനുള്ള കഴിവുണ്ടെങ്കിൽ അത് ഇവിടെ ഉപയോഗപ്പെടുത്താം.സാധാരണക്കാരായ ആളുകളെ പരിചയപ്പെടാനും സംസാരിക്കാനും ഒക്കെ ഇവിടെ എത്തുന്ന സന്ദർശകർ താല്പര്യം കാണിക്കാറുണ്ട്. തുണിത്തരങ്ങൾ ഹോൾസെയിലായി വിൽക്കുന്ന കടകളും ഇവിടെയുണ്ട്.

കെആർ മാർക്കറ്റിൽ നിന്ന് ഫോട്ടോ എടുക്കുന്ന കാര്യം മറക്കേണ്ട. തിരക്കിട്ട് കച്ചവടം നടത്തുന്ന പ്രായമായ ആളുകളും വിലപേശുന്ന മനുഷ്യരും ഇതൊന്നും ശ്രദ്ധിക്കാതെ വർത്തമാനം പറഞ്ഞ് ആസ്വദിക്കുന്നവരെയും ഇവിടെ കാണാം. പഴയ ലോകത്തെത്തിയ ഒരു പ്രതീതിയാണ് ഇവിടം നല്കുന്നത് .

നഗരത്പേട്ട്

ഒരുപക്ഷേ, ഈ അരദിവസ യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലേക്കാവും നഗരത്പേട്ട് നിങ്ങളെ കൊണ്ടുപോകുന്നത്. ആഭരണ നിർമ്മാണശാലകളും പട്ട് നെയ്ത്ത് യൂണിറ്റുകളും ഒക്കെയാണ് ഇവിടെയുള്ളത്. തങ്ങളുടെ കഴിവുകൾ ആഭരണങ്ങളിൽ രൂപമായും തുണികളിൽ ഡിസൈനുകളായും വിരിയിക്കുന്ന കലാകാരന്മാരെ നേരിൽ കാണാനും അവരുടെ പ്രവർത്തനം പരിചയപ്പെടുവാനും ഇവിടം സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+