Search
  • Follow NativePlanet
Share
» »ബെംഗളുരു വേറേ ലെവൽ! ഡെസ്റ്റിനേഷൻ ഡ്യൂപ്പ് ലിസ്റ്റിൽ ആറാം സ്ഥാനം ബാംഗ്ലൂരിന്, ഒറിജിനലേതെന്ന് അറിയുമോ?

ബെംഗളുരു വേറേ ലെവൽ! ഡെസ്റ്റിനേഷൻ ഡ്യൂപ്പ് ലിസ്റ്റിൽ ആറാം സ്ഥാനം ബാംഗ്ലൂരിന്, ഒറിജിനലേതെന്ന് അറിയുമോ?

ബെംഗളുരു സഞ്ചാരികൾക്ക് എന്നും വേറെ ലെവലാണ്. ടെക്നോളജിയും ആധുനികയും ഒരു വശത്ത് വളരുമ്പോൾ നഗരമധ്യത്തിലെ പച്ചപ്പ് നിറഞ്ഞ പാർക്കുകളും പുരാതനങ്ങളായ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഒക്കെയായി പഴമയെയും പ്രകൃതിയെയും ഇന്നും ചേർത്തു പിടിക്കുന്ന ഇടം. എത്ര വന്നാലും മടുപ്പിക്കാത്ത ഇവിടേക്ക് സഞ്ചാരികളെ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ നിരവധിയുണ്ട്. ഇന്ത്യയുടെ സിക്കൺ വാലി എന്നും ബാംഗ്ലൂർ അറിയപ്പെടുന്നു.

മുൻപെങ്ങുമില്ലാത്ത വിധത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ് ടൂറിസം. ഇഷ്ട ഇടങ്ങൾ കാണാനും എക്സ്പ്ലോർ ചെയ്യാനും ഇറങ്ങിത്തിരിക്കുന്നവരില്‍ ഇന്ത്യക്കാരുടെ എണ്ണവിം വർധിച്ചു കഴിഞ്ഞു. ലോകഭൂപടത്തിൽ ബാംഗ്ലൂരും സ്വന്തമായി ഒരു സ്ഥാനം നേടിയിട്ടുണ്ട്. എന്നാൽ ഇത്തവണ സഞ്ചാരികളെ ഡെസ്റ്റിനേഷൻ ഡ്യൂപ്പ് എന്ന വിഭാഗത്തിലൂടെയാണ് ബെംഗളുരു അതിശയിപ്പിച്ചിച്ചിക്കുന്നത്.

Bengaluru Ranked 6 th Position As Destination Dupe Against Silicon Valley

സംഗതി എന്താണെന്ന് പറയുന്നതിനു മുൻപ് ഡെസ്റ്റിനേഷൻ ഡ്യൂപ്പ് എന്താണ് എന്നറിഞ്ഞിരിണം. വലിയ ചെലവുള്ള യാത്രകൾ മാറ്റി നിർത്തി അതേ ഫീൽ നല്കുന്ന ചെലവു കുറഞ്ഞ ഇടങ്ങളിലേക്കുള്ള യാത്ര എന്നു ലളിതമായി ഡെസ്റ്റിനേഷൻ ഡ്യൂപ്പിനെ നിർവചിക്കാം. പണ്ടുമുതലെ ചെലവ് നോക്കി പോകുന്ന യാത്രക്കാരാണ് ഭൂരിഭാഗമെങ്കിലും ഇതിനുള്ള പേരാണ് കൗതുകം സൃഷ്ടിച്ചത്.

അതായത്, രണ്ട് സ്ഥലങ്ങൾ തമ്മിൽ മൊത്തത്തിൽ കുറേയധികം സാമ്യതകൾ കണ്ടെത്താം, അത് ചിലപ്പോൾ ഭൂപ്രകൃതി ആയിരിക്കാം, പ്രദേശത്തിന്‍റെ സ്വഭാവമോ വൈബോ ആയിരിക്കാം. അല്ലെങ്കില് സോഷ്യൽ സെറ്റപ്പ്, രീതികൾ എന്നിവയുമാകാം. ഇതിൽ ഒരു സ്ഥലത്തിന് അടുത്ത സ്ഥലത്തോട് , അതായത് കൂടുകൽ ജനപ്രിയ സ്ഥലവുമായി സാമ്യമുള്ളതിനെ ഡെസ്റ്റിനേഷൻ ഡ്യൂപ്പ് എന്ന് വിളിക്കുന്നു. ഇതിൽ ഡെസ്റ്റിനേഷൻ ഡ്യൂപ്പ് ആദ്യത്തെ സ്ഥലത്തെയപേക്ഷിച്ച് ചിലവേറിയത് അല്ല എന്നതാണ് പ്രത്യേകത.

പല കാരണങ്ങളാൽ ഈ തിരക്കേറിയ, ചെലവേറിയ ഇടങ്ങളിൽ പോകാൻ കഴിയാത്തവർ സമാനമായ അനുഭവത്തിനായി ഡ്യൂപ് തിരഞ്ഞെടുക്കുന്നുയ അതാണ് ഡെസ്റ്റിനേഷൻ ഡ്യൂപ്. ഫസ്റ്റ് മൂവ് ഇൻറർനാഷണൽ എന്ന കമ്പനിയുടെ ഏറ്റവും പുതിയ ഒരു സര്‍വേ ഏറ്റവും മനോഹരമായ അവധിക്കാല ഡെസ്റ്റിനേഷനുകളുടെ ഡ്യൂപ്പുകളെ വിശദമാക്കിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാം ഡാറ്റ വിശകലനം ചെയ്തു നടത്തിയ സർവേയിൽ കാലിഫോർണിയയിലെ പ്രസിദ്ധമായ സിലിക്കൺ വാലിയുടെ ഫോട്ടോജെനിക് ഡെസ്റ്റിനേഷൻ ഡ്യൂപ്പ് ആയി ബെംഗളൂരുവിനെ തിരഞ്ഞെടുക്കപ്പെട്ടു. 18.8 ദശലക്ഷം ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ബെംഗളുരുവിനുള്ളത്. സിലിക്കൺ വാലിയുമായി ഫോട്ടോകളിൽ സമാനമായ ബന്ധമാണ് ബെംഗളുരുവിനുള്ളത്.

ജനപ്രീതിയിൽ മുന്നിട്ടു നിൽക്കുന്ന ബെംഗളുരു അതിന്‍റെ മനോഹാരിതയ്ക്കും സൗന്ദര്യത്തിനും പ്രസിദ്ധമാണ്. സിലിക്കൺ വാലിയുടെ ഏറ്റവും മികച്ച ഡെസ്റ്റിനേഷൻ ഡ്യൂപ്പായി ബെംഗളൂരു വന്നത് ഒരത്ഭുതമല്ല. കാഴ്ചകളിൽ മാത്രമല്ല, സിലിക്കൺ വാലിയേപ്പോലെ ഇന്നൊവേഷനും സ്റ്റാർട്ടപ്പ് സംസ്കാരവും ഒക്കെ നോക്കിയാലും ബെംഗളുരു വളരുകയാണ്.

ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് പട്ടിക

ഡെസ്റ്റിനേഷന്‍ ഡ്യൂപ്പ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് 34.8 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം പോസ്റ്റുകളുള്ള അസർബൈജാനിലെ ബാക്കു ആണ്. ദുബായുടെ ഡ്യൂപ്പ് ഡെസ്റ്റിനേഷൻ ആണ് ബാക്കു. തായ്‌ലൻഡിലെ ചിയാങ് മായിയുടെ ഡ്യൂപ്പായി കൊളംബിയയിലെ മെഡൽനാണ് രണ്ടാം സ്ഥാനം നേടിയത്. 33.4 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ഇതിനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+