Search
  • Follow NativePlanet
Share
» »ബെംഗളൂരു വിമാനത്താവളത്തിൽ ടാക്സി കാത്തിരിപ്പ് മണിക്കൂറുകൾ;നഗരത്തിലെത്താൻ ബസും ട്രെയിനും..കാത്തിരിപ്പില്ല, സമയം

ബെംഗളൂരു വിമാനത്താവളത്തിൽ ടാക്സി കാത്തിരിപ്പ് മണിക്കൂറുകൾ;നഗരത്തിലെത്താൻ ബസും ട്രെയിനും..കാത്തിരിപ്പില്ല, സമയം

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ബാംഗ്ലൂര്‍ നഗരത്തിലേക്കുള്ള യാത്ര ഡൽഹിയിസ്‍ നിന്നോ പൂനെയിൽ നിന്നോ ബാംഗ്ലൂരിലേക്കുള്ള വിമാനയാത്രയേക്കാള് ചിലവേറിയും സമയ അപഹരിക്കുന്നതുമാണെന്നത് യാത്രക്കാരുടെ സ്ഥിരം പരാതിയാണ്. ടാക്സികളുടെ ഉയർന്നചെലവ് മാത്രമല്ല, നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കും ഇതിനു കാരണങ്ങളാണ്. എന്നാൽ ഇപ്പോഴിതാ മറ്റൊരു പ്രശ്നം കൂടി ബാംഗ്ലൂർ വിമാനത്താവളത്തിൽ ഇറങ്ങുന്നവർ നേരിടുകയായാണ്. വിമാനത്താവളത്തിൽ നിന്നും ടാക്സികൾ കിട്ടാനായി മണിക്കൂറുകളുടെ കാത്തിരിപ്പാണ് വേണ്ടത്.

വന്നിറങ്ങുന്ന യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ടാക്സികൾ സർവീസ് നടത്താനില്ലാത്തതാണ് ഇതിനു പ്രധാനകാരണം. ഊബർ, ഓലപോലുള്ള ടാക്സി സേവനങ്ങളുടെ ടാക്സി സ്റ്റാൻഡില്‍ ടാക്സികൾക്കു വേണ്ടിയുള്ള നീണ്ട ക്യൂ ഇപ്പോഴത്തെ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. മാത്രമല്ല, ഒരു മണിക്കൂറിനു മുകളിലൊക്കെ ക്യൂ നിന്നാൽ മാത്രം ടാക്സി ലഭിക്കുന്ന ഒരവസ്ഥയും ഇപ്പോൾ വിമാനത്താവളത്തിലുണ്ട്.

How To Override shortage of Taxis For Bengaluru Airport Passengers

കഴിഞ്ഞ ദിവസം കർണ്ണാടക പോർട്ട്ഫോളിയോ എന്ന അക്കൗണ്ടിൽ നിന്ന് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച വീഡിയോയിൽ ഈ ദൃശ്യം വ്യക്തമാണ്. ടാക്സി കിട്ടാനായുള്ള ആളുകളുടെ നീണ്ട നിരയാണ് ഇതിലുള്ളത്. നീണ്ട യാത്ര കഴിഞ്ഞു വരുന്നവർക്കും പ്രായമായവർക്കും കുട്ടികളെയും കൂട്ടി വരുന്നവർക്കും ഈ കാത്തിരിപ്പ് വലിയ ബുദ്ധിമുട്ടാണ് നല്കുന്നത്. ജോലി, ഇൻറർവ്യൂ, ആശുപത്രി , ഓഫീസ് തുടങ്ങിയ ആവശ്യങ്ങൾക്ക് വരുന്നവരെ സംബന്ധിച്ചെടുത്തോളം അവരുടെ വിലപ്പെട്ട സമയമാണ് ഇവിടെ നഷ്ടമാകുന്നത്.

എന്തുകൊണ്ട് വിമാനത്താവളത്തിൽ ടാക്സികൾ കുറവ്?

ബെംഗളൂരു വിമാനത്തവളത്തിൽ യാത്രക്കാർക്കുള്ള ടാക്സികളുടെ എണ്ണത്തിൽ കുറവുണ്ടോ എന്നതിൽ പലവശങ്ങളുണ്ട്. ഒന്നാമതായി ടെർമിനൽ1,ടെർമിനൽ രണ്ട് എന്നിവിടങ്ങളിലേക്കായി ടാക്സികൾ പോകുമ്പോൾ ഓരോ ടെർമിനലിലും ലഭ്യമാകുന്ന ടാക്സികളുടെ എണ്ണത്തിൽ കുറവ് വരും. എന്നാൽ ടാക്സി സർവീസുകള്‍ക്കു മുന്നിലെ നീണ്ട ക്യൂവിന് പ്രധാന കാരണം വിമാനത്താവളത്തിലേക്ക് ടാക്സി സർവീസായി എത്തുന്ന ഡ്രൈവർമാരുടെ എണ്ണത്തിലുള്ള കുറവാണ്. അധികരിച്ച ടോൾ ചാർജുകൾ, സിറ്റിയിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള ദൂരം എന്നിവയും പലരെയും എയർപോർട്ട് ടാക്സി ഓടുന്നതിൽ നിന്നും പിന്നിലേക്ക് വലിക്കുന്നു.

ട്രാഫിക്കും യാത്രാ ദൂരവും കണക്കിലെടുത്തു ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ സമയം ഓരോ ഓട്ടത്തിനും വേണ്ടി വന്നേക്കാം. അത് കൂടാതെയുള്ള ടോള് നിരക്ക് നല്കേണ്ടത് ഡ്രൈവർമാരാണ്. ഇത് ഉയർന്ന തുകയായതിനാൽ പലർക്കും ഇത്ര ഓട്ടം ഓടിയാലും അത് നഷ്ടമായിരിക്കും നല്കുന്നത്. കൂടാതെ എയർപോർട്ടിലേക്ക് വരുന്ന ടാക്സികൾ പിക്കപ്പ് പോയിന്‍റ് താരിഫും നല്കേണ്ടതായുണ്ട്. ദൈർഘ്യമേറിയ എയർപോർട്ട് യാത്രയ്ക്ക് ഉദ്ദേശിക്കുന്ന തരത്തിലുള്ള വരുമാനം നല്കാൻ കഴിയില്ല എന്നതാണ് വാസ്തവം.

മറ്റൊന്ന് ടാക്സ് ഒഴിവാക്കായി ബാംഗ്ലൂർ എയർപോർട്ടിലേക്കുള്ള യാത്രകൾക്ക് മറ്റുപല റൂട്ടുകളും ഡ്രൈവർമാർ ഉപയോഗിക്കാറുണ്ട്. ടോൾ ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെങ്കിലും, ഒറ്റപ്പെട്ട, വെളിച്ചം കുറഞ്ഞ വഴിയിലൂടെയുള്ള യാത്ര സ്ക്രീ യാത്രക്കാർ പ്രോത്സാഹിപ്പിക്കാറില്ല. ഇങ്ങനെ ടോൾ കൊടുത്തു പോകേണ്ടി വരുന്നത് ഡ്രൈവർമാരുടെ പോക്കറ്റ് വേഗത്തിൽ കാലിയാക്കുന്നു.

എങ്ങനെ വിമാനത്താവളത്തിൽ നിന്ന് വേഗം വരാം

വായൂ വജ്ര ബസുകൾ
പൊതുഗതാഗം ഉപയോഗിച്ചാൽ ബെംഗളൂരു എയർപോര്‍ട്ടിൽ നിന്ന് ബാംഗ്ലൂർ സിറ്റിയിലേക്ക് വേഗത്തിൽ എത്താം. ബിഎംടിസിയുടെ വായൂ വജ്ര ബസുകൾ എയർപോര്‍ട്ടിൽ നിന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസുകൾ നടത്തുന്നു. എസി ബസിൽ സുഖകരമായ യാത്രയാണ് ഇത് ഉറപ്പു നല്കുന്നത്. പകലും രാത്രിയിൽ നിശ്ചിത സമയങ്ങളിലും വായു വജ്ര സർവീസുകൾ ലഭിക്കും.

ട്രെയിൻ സർവീസുകൾ
ബാംഗ്ലൂരിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും വിമാനത്താവളത്തിനടുത്തുള്ള കിയ ഹാൾട്ട് സ്റ്റേഷനിലേക്ക് ട്രെയിനുകൾ സർവീസ് നടത്തുന്നു. വിമാനത്താവളത്തിൽനിന്ന് 3.5 കിലോമീറ്റർ അകലെയുള്ള ഈ കിയ ഹാൾട്ട് സ്റ്റേഷനിൽ വന്ന് ട്രെയിനിറങ്ങിയാൽ ആ സമയത്തുതന്നെ ഫീഡർ ബസുകളും ഉണ്ട്. കെഎസ്ആ‍ർ ബെംഗളൂരു (മജസ്റ്റിക്), യശ്വന്ത്പുർ, ബെംഗളൂരു കന്‍റോൺമെന്‍റ് എന്നീ സ്റ്റേഷനുകളിൽ നിന്നാണ് കിയ ഹാൾട്ട് സ്റ്റേഷനിലേക്ക് ട്രെയിനുകൾ ഓടുന്നത്. ഡെമു ട്രെയിനുകളും മെമു ട്രെയിനുകളുമാണ് എയര്‍പോർട്ട് സർവീസ് നടത്തുന്നത്.

ബെംഗളൂരു ഈസ്റ്റ്, ബൈയപ്പനഹള്ളി, ചന്നസാന്ദ്ര, യെലഹങ്ക, ബേട്ടഹൽസൂർ, ദൊഡ്ഡജാല, മല്ലേശ്വരം, ലോട്ടെഗൊല്ലഹള്ളി, കൊടിഗേഹള്ളി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 10 രൂപാ മുതൽ മുതൽ 30 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. ഈ സർവീസിൽ ആദ്യ ട്രെയിൻ രാവിലെ 5.10-ന് ബെംഗളൂരു കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്നും അവസാനത്തേത് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ നിന്ന് വൈകുന്നേരം 6.20-നും പുറപ്പെടും. കിയ ഹാൾട്ട് സ്റ്റേഷനിൽ നിന്ന് ആദ്യ ട്രെയിൻ രാവിലെ 8.18 നും അവസാനത്തേത് 7.23 നും പുറപ്പെടും.

ടാക്സിതന്നെ വേണമെങ്കിൽ

ട്രെയിൻ കാത്തു നിൽക്കാൻ സമയമില്ലെങ്കിൽ എയർപോർട്ടിൽ നിന്ന്
ബ്ലൂസ്മാർട്ട് (BluSmart) ടാക്സികൾ എടുത്താം. ഇലക്ട്രോണിക് ടാക്സികളായ ഇവയുടെ ചെലവ് കൂടുമെങ്കിലും എല്ലായ്പ്പോഴും ലഭ്യമാണ്.
കാർപൂൾ സേവനം നല്കുന്ന ക്വിക്ക് റൈഡ് ടാക്സികളും ബാംഗ്ലൂർ വിമാനത്താവളത്തിൽ ലഭ്യമാണ്. കുറഞ്ഞ ചെലവിൽ ഈ റൈഡും യാത്രക്കാർക്ക് ഉപയോഗിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore airport bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+