Search
  • Follow NativePlanet
Share
» »കുട്ടികളെ ബെംഗളുരു കാണിക്കാം..ബന്നാർഗട്ട, മ്യൂസിയം, പ്ലാനറ്റേറിയം ഉൾപ്പെടുന്ന പാക്കേജ്, വെറും 495 രൂപ

കുട്ടികളെ ബെംഗളുരു കാണിക്കാം..ബന്നാർഗട്ട, മ്യൂസിയം, പ്ലാനറ്റേറിയം ഉൾപ്പെടുന്ന പാക്കേജ്, വെറും 495 രൂപ

ബെംഗളുരു യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും വലിയ കൺഫ്യൂഷൺ കുട്ടികളെയും കൂട്ടി എവിടെ സന്ദർശിക്കും എന്നാണ്. പൊതുവെ യുവാക്കൾ ബെംഗളുരുവിലേക്ക് വരുമ്പോൾ സെറ്റ് ചെയ്യുന്നത് പബ്ബും പാർട്ടികളും തന്നെയാവും എന്നാൽ യാത്രാ സംഘത്തിൽ കുട്ടികൾ കൂടിയുണ്ടെങ്കിൽ പ്ലാനുകളിൽ ചെറിയ മാറ്റങ്ങൾ വേണ്ടിവരും. ഒപ്പം അവർക്കുകൂടി ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ യാത്രയില്‍ ഉൾപ്പെടുത്തുകയും വേണം.

അങ്ങനെ പാർക്കുകളിൽ പോകാമെന്ന് തീരുമാനിച്ചാലും അത് പെട്ടന്നു അവരെ മടുപ്പിക്കും. പകരം ബാംഗ്ലൂരിന്‍റെ നഗരക്കാഴ്ചകള്‍ കണ്ട് ബെന്നാർഗട്ട ദേശീയോദ്യാനവും ആകാശത്തിന്‍റെയും നക്ഷത്രങ്ങളുടെയും കൗതുകലോകം തുറക്കുന്ന കാഴ്ചകളും സയൻസ് മ്യൂസിയവും ഒക്കെ കണ്ട് ഒരു യാത്ര പ്ലാൻ ചെയ്യാം. കുട്ടികൾക്ക് മാത്രമല്ല, അവർക്കൊപ്പം മുതിർന്നവർക്കും വളരെ കുറഞ്ഞ ചെലവിൽ ഒരു ദിവസം മുഴുവൻ ബെംഗളുരുവിൽ കറങ്ങാൻ സാധിക്കുന്ന പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത് കെഎസ്ടിഡിസി ആണ്.

One Day Trip In Bengaluru With Kids Including Bannerghatta And Planatarium At 495 Rupees

ബെംഗളുരു ഫുൾ ഡേ ട്രിപ്പ്

ബെംഗളുരുവിലെ തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കി, കുട്ടികളെയും കൊണ്ട് ധൈര്യത്തിൽ പോകാൻ പറ്റിയ, അവരെ മടുപ്പിക്കാത്ത കാഴ്ചകൾ ഒക്കെ ചേരുന്നതാണ് ബെംഗളുരു ഫുൾ ഡേ ട്രിപ്പ്. ഇസ്‌കോൺ, രാജരാജേശ്വരി ക്ഷേത്രം, ബന്നാർഘട്ട സുവോളജിക്കൽ പാർക്ക്, സയൻസ് മ്യൂസിയം, പ്ലാനറ്റോറിയം എന്നീ സ്ഥലങ്ങളാണ് ഈ പാക്കേജിൽ സന്ദർശിക്കുന്നത്. കുട്ടികളെ ഉദ്ദേശിച്ചുള്ള പാക്കേജ് അല്ലെങ്കിൽക്കൂടിയും അവര്‍ക്ക് ഇഷ്ടമാകുന്ന സ്ഥലങ്ങളും കാഴ്ചകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കുട്ടികളെയും ഒപ്പം കൂട്ടാം.

ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 7.30 ന് യശ്വന്ത്പൂർ ബിഎംടിസി ബസ് സ്റ്റാൻ‍ഡിലെ കെഎസ്ടിഡിസി ഹെഡ് ഓഫീസില്‍ നിന്നും യാത്ര ആരംഭിക്കും. 7.45 ന് ആദ്യ ലക്ഷ്യസ്ഥാനമായ ഇസ്കോൺ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ എത്തിച്ചേരും. 8.45 വരെ ഇവിടെ ചെലവഴിച്ച ശേഷം രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് പോകും. 9.14 വരെയാണ് ഇവിടെയുള്ള സമയം.

ബന്നാര്‍ഗട്ട ദേശീയോദ്യാനമാണ് അടുത്ത ലക്ഷ്യസ്ഥാനം. 10.30 ന് എത്തി ഒന്നരയ്ക്കാണ് ബന്നാർഗട്ടയിൽ നിന്നും മടങ്ങുന്നത്. ഇതിനിടയിൽ ദേശീയോദ്യാനം സമയമെടുത്തു കാണുവാനും സഫാരി ആസ്വദിക്കാനും സഫാരി നടത്താനും അവസരം ഒരുക്കിയിട്ടുണ്ടാവും. കുട്ടികളെ സംബന്ധിച്ച് വന്യമൃഗങ്ങളെ തൊട്ടടുത്തു കണ്ടുള്ള യാത്ര കൗതുകകരമായിരിക്കും. ഉച്ചയ്ക്ക് ബന്നാര്‍ഗട്ടയിലെ തന്നെ മയൂര വനശ്രീ ഹോട്ടലിൽ നിന്നാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. തുടർന്ന് ഒന്നരയോടെ ബന്നാർഗട്ടയിൽ നിന്നിറങ്ങും.

നാലരയോടെ പ്ലാനറ്റേറിയത്തിലേക്ക് എത്തുന്നതാണ് അടുത്ത ലക്ഷ്യം. കുട്ടികൾക് ഈ സന്ദർശം ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. സൗരയൂഥത്തെയും നക്ഷത്രങ്ങളെയും ഒക്കെ പരിചയപ്പെടാൻ ഇതവരെ സഹായിക്കും. 5.15 ന് പ്ലാനറ്റേറിയത്തിൽ നിന്നിറങ്ങി തിരികെ 6.30ന് യശ്വന്ത്പൂരിൽ എത്തുന്നതോടെ യാത്ര സമാപിക്കും.

ഡീലക്സ് ബസിലുള്ള യാത്രയ്ക്ക് 495 രൂപയും എസി ഡീലക്സ് യാത്രയ്ക്ക് 550 രൂപയുമാണ് നിരക്ക്,. 5 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മുഴുവൻ ടിക്കറ്റ് നിരക്കും ഈടാക്കും. കൂടുതൽ വിവരങ്ങൾക്ക്
80-43344334 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+