Search
  • Follow NativePlanet
Share
» »ബെംഗളുരു ഹെബ്ബാൾ- സിൽക്ക്ബോർഡ് തുരങ്കപാത; കിലോമീറ്ററിന് ചെലവ് 444 കോടി രൂപ, 5 എൻട്രി എക്സിറ്റ് പോയിന്‍റുകൾ

ബെംഗളുരു ഹെബ്ബാൾ- സിൽക്ക്ബോർഡ് തുരങ്കപാത; കിലോമീറ്ററിന് ചെലവ് 444 കോടി രൂപ, 5 എൻട്രി എക്സിറ്റ് പോയിന്‍റുകൾ

എന്തൊക്കെ ചെയ്താലും പരിഹാരമില്ലാത്ത ഒന്നാണ് ബെംഗളുരുവിലെ ഗതാഗക്കുരുക്ക്. രാവിലെയും വൈകിട്ടും പീക്ക് സമയത്തിറങ്ങിയാൽ വളിയിൽ പെട്ടുപോകും. പിന്നെ അവധി ദിവസങ്ങശുടെ കാര്യം പറയുകയും വേണ്ട. മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടും മണിക്കൂറുകൾ നീളുന്ന കുരുക്കും. ഇങ്ങനെ ഏതെങ്കിലും ട്രാഫിക് ബ്ലോക്ക് ഇല്ലാത്ത ഒരു ദിവസം ബാംഗ്ലുരില‍് കാണില്ല.

ഇപ്പോഴിതാ, ഈ കുരുക്ക് അഴിക്കുവാനായി നിർദിഷ്ട ഹെബ്ബാൾ- സിൽക്ക്ബോർഡ് തുരങ്കപാതയുടെ
വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി പി ആർ) തയ്യാറാക്കാൻ പുതിയ കൺസൾട്ടന്‍റിനെ നിയോഗിക്കാൻ ബി ബി എം പി പദ്ധതിയിടുകയാണ്. നമ്മ മെട്രോ മൂന്നാംഘട്ടത്തിലെ ഹെബ്ബാൾ കെംപാപുര- സർജാപുര റോഡ് പാതയ്ക്ക് സമാന്തരമായി ഹെബ്ബാൾ - സിൽക്ക്ബോർഡ് 18 കിലോമീറ്റർ ദൈർഘ്യം വരുന്ന തുരങ്കപാത നിർമിക്കാനാണ് ലക്ഷ്യം.ന ഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് പ്രശ്‌നം പരിഹരിക്കുന്നതിന് വർഷങ്ങളായി സർക്കാർ നിർദ്ദേശിച്ച ഏറ്റവും പുതിയ സമീപനമാണ് ടണൽ റോഡ്.

Proposed Hebbal- Central Silk Board 19 KM Tunnel

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഹെബ്ബാളിനും സെൻട്രൽ സിൽക്ക് ബോർഡിനും ഇടയിൽ 18 കിലോമീറ്റർ ടണൽ റോഡ് നിർമിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഈ സ്‌ട്രെച്ചിൽ വാഹനങ്ങൾക്ക് അഞ്ച് എൻട്രി, എക്‌സിറ്റ് പോയിന്‍റുകൾ ഉണ്ടായിരിക്കും
ലാൽബാഗിലെ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ എസ് ആർ പി) ക്വാർട്ടേഴ്‌സ്, ബാംഗ്ലൂർ ഗോൾഫ് ക്ലബ്, സെൻട്രൽ സിൽക്ക് ബോർഡ്, പാലസ് ഗ്രൗണ്ട്, ഹെബ്ബാൽ മേൽപ്പാലത്തിന് സമീപമുള്ള എസ്റ്റീം മാളിനോട് ചേർന്നുള്ള ഒഴിഞ്ഞ സർക്കാർ ഭൂമി എന്നിവയാണ് ഈ പോയിന്‍റുകൾ.

നിർദിഷ്ട ഭൂഗർഭ റോഡ് ഹെബ്ബാൾ എസ്റ്റീം മാൾ ജംഗ്ഷനെയും സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനെയും ബന്ധിപ്പിക്കും.
നഗരത്തിന്‌‍റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് തടസ്സമില്ലാത്ത യാത്ര ഇതുറപ്പുവരുത്തും.
പല ഘട്ടങ്ങളായി ആയിരിക്കും ബിബിഎംപി പദ്ധതി പൂർത്തിയാക്കുക.
ഹെബ്ബാൾ മുതൽ പാലസ് ഗ്രൗണ്ട് വരെയുള്ള ഭാഗത്തെ നിർമാണമാണ് ആദ്യം ആരംഭിക്കുക.
മണിക്കൂറിൽ 35-40 കി.മീ വേഗതയിലുള്ള യാത്രയായിരിക്കും അനുവദനീയം.

കിലോമീറ്ററിന് 444 കോടി രൂപ

ബിബിഎംപിയുടെ കണക്കുകൂട്ടൽ അനുസരിച്ച് 18 കിലോമീറ്റർ ടണൽ റോഡിന് 8,000 കോടി രൂപ യാണ് ആകെ ചെലവ് വരിക. അതായത് കിലോമീറ്ററിന് ഏകദേശം 446.83 കോടി രൂപ. സാധ്യതാ പഠനത്തിന് 4 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
റോഡ് ബോട്ടിന്‍റെ ആകൃതിയിലുള്ളതും ഡബിൾ ഡെക്കുചെയ്‌തതും ഒരു വരി മറ്റൊന്നിനു താഴെയായി വരുന്നതുമാണ് ഈ തുരങ്കപാത. റോഡിന് അഞ്ചോ ആറോ ലെയ്‌നുകൾ ഉണ്ടായിരിക്കും.

എൻട്രി, എക്സിറ്റ് പോയിന്‍റുകൾ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലാണ്. ഭൂമി ഏറ്റെടുക്കൽ ചെലവ് ഏതാണ്ട് പൂജ്യമായിരിക്കും
ബിബിഎംപി എൻജിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞതായി ഡെക്കാർ ഹെറാൾഡജ് റിപ്പോർട്ട് ചെയ്തു. ‌

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+