Search
  • Follow NativePlanet
Share
» »ബെംഗളുരു യാത്രയ്ക്ക് ഗരീബ്‌രഥ് മതി, കേരളത്തിൽ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ എസി ട്രെയിൻ

ബെംഗളുരു യാത്രയ്ക്ക് ഗരീബ്‌രഥ് മതി, കേരളത്തിൽ നിന്നുള്ള ഏറ്റവും ചെലവ് കുറഞ്ഞ എസി ട്രെയിൻ

ബെംഗളുരു യാത്രകൾക്ക് കേരളത്തിൽ നിന്നുള്ള ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗ്ഗം ട്രെയിൻ യാത്രകളാണ്. ചില സമയങ്ങളിൽ ബസ് നിരക്കിന്‍റെ നാലിലൊന്നു മാത്രമായിരിക്കും ട്രെയിനിൽ സ്ലീപ്പർ ക്ലാസിലെ ടിക്കറ്റിന് വേണ്ടി വരിക. അവധിക്കാലമോ വാരാന്ത്യങ്ങളോ ആയാൽ ബസിലെ ടിക്കറ്റ് നിരക്ക് രണ്ടും മൂന്നും ഒു മയവുമില്ലാതെ രണ്ടും മൂന്നും ഇരട്ടിയാകും. അപ്പോഴും ആശ്വാസം ട്രെയിന്‍ തന്നെയാണ്.

കേരളത്തിൽ നിന്ന് ബെംഗളുരുവിലേക്കുള്ള ട്രെയിൻ യാത്രയിൽ ഏറ്റവും സൗകര്യത്തിലും താരതമ്യേന കുറഞ്ഞ നിരക്കിലും പോകാന്‍ സാധിക്കുന്ന ഒന്നാണ് കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ് 12257/12258. കുറഞ്ഞ നിരക്കിൽ എസി സൗകര്യത്തിൽ ചെലവ് കുറഞ്ഞ് പോകാൻ സാധിക്കുന്ന ഈ ട്രെയിൻ സാധാരണക്കാരായ യാത്രക്കാർക്ക് ഒരാശ്വാസമാണ്. ഇതാ കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ്‌രഥ് എക്സ്പ്രസിനെക്കുറിച്ച് വിശദമായി വായിക്കാം.

Kerala-Bengaluru Cheapest AC Train Features

കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ്

ട്രെയിൻ നമ്പർ 12258 കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ് കൊച്ചുവേളിയിൽ നിന്നും ആഴ്ചയിൽ മൂന്ന് സർവീസാണ് നടത്തുന്നത്. തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ ആണ് സർവീസ്. വാരാന്ത്യങ്ങൾ ബെംഗളുരുവിലും മൈസൂരിലും ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ യാത്രാ മാര്‍ഗം കൂടിയാണ് ഇത്.

ഈ ദിവസങ്ങളിൽ വൈകിട്ട് 5.00 മണിക്ക് കൊച്ചുവേളിയിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ 16 മണിക്കൂർ 30 മിനിറ്റ് സ‍ഞ്ചരിച്ച് പിറ്റേന്ന് രാവിലെ 9.30 ന് യശ്വന്ത്പൂർ ജംങ്ഷനിൽ എത്തിച്ചേരും. എസി ത്രീ ടയർ സീറ്റിന് 845 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൊച്ചുവേളി - 17:00
കൊല്ലം - 17:50
കായംകുളം - 18:33
മാവേലിക്കര - 18:44
ചെങ്ങന്നൂർ - 18:55
തിരുവല്ല - 19:06
ചങ്ങനാശേരി - 19:16
കോട്ടയം - 19:40
എറണാകുളം ടൗൺ - 20:55
ആലുവ - 21:22
തൃശ്ശൂർ - 22:13
പാലക്കാട് ജങ്ഷൻ - 00:07
കോയമ്പത്തൂർ - 01:32
ഇറോഡ് ജങ്ഷൻ - 03:10
സേലം ജങ്ഷൻ - 04:12
ധർമ്മപുരി - 05:43
ഹൊസൂർ - 07:13
ബാനസ്വാടി - 08:28
യശ്വന്ത്പുർ - 09:30.

യശ്വന്ത്പൂർ-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ്

ട്രെയിൻ നമ്പർ 12257 യശ്വന്ത്പൂർ-കൊച്ചുവേളി ഗരീബ്‌രഥ് എക്സ്പ്രസ് ചൊവ്വ, വ്യാഴ, ഞായർ എന്നീ മൂന്നു ദിവസങ്ങളിൽ
യശ്വന്ത്പൂർ-കൊച്ചുവേളി റൂട്ടിൽ സർവീസ് നടത്തുന്നു. രാത്രി 8.45 ന് പുറപ്പെടുന്ന യാത്ര 16 മണിക്കൂർ 35 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് ഉച്ചയ്ക്ക് 1.20 ന് കൊച്ചുവേളിയിൽ എത്തും. 845 രൂപയാണ് ടിക്കറ്റ് നിരക്ക്.

യശ്വന്ത്പുർ - 20:45
ബാനസ്വാടി - 21:07
ഹൊസൂർ - 21:58
ധർമ്മപുരി - 23:28
സേലം ജങ്ഷൻ - 01:18
ഇറോഡ് ജങ്ഷൻ - 02:12
കോയമ്പത്തൂർ - 03:57
പാലക്കാട് ജങ്ഷൻ - 05:05
തൃശ്ശൂർ - 06:30
ആലുവ - 07:42
എറണാകുളം ടൗൺ - 08:15
കോട്ടയം - 10:02
ചങ്ങനാശേരി - 10:24
തിരുവല്ല - 10:34
ചെങ്ങന്നൂർ - 10:46
മാവേലിക്കര - 10:59
കായംകുളം - 11:08
കൊല്ലം - 11:57
കൊച്ചുവേളി - 13:20

ടിക്കറ്റ് നിരക്ക് കുറവ്

കേരളത്തിൽ നിന്നും ബെംഗളുരുവിലേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ എസി ട്രെയിൻ യാത്രയാണ് ഗരീബ് രഥ് എക്സ്പ്രസ് നല്കുന്നത്.
കൊച്ചുവേളി- എസ്എംവിടി ബെംഗളുരു ഹംസഫർ എക്സ്പ്രസിന് എസി 3 ടയറിൽ 1340 രൂപയാണ് നിരക്ക്.
തിരുവനന്തപുരം സെൻട്രൽ-കന്യാകുമാരി എക്സ്പ്രസ് എസി ത്രീ എക്കോണമിക്ക് 1090 രൂപയും എസി ത്രീ ടയറിന് 1180 രൂപയുമാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore train kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+