ബെംഗളുരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, രാത്രിയിൽ ഒരു ചായ കുടിച്ച് വരാമെന്നോ അല്ലെങ്കിൽ ഒന്നു റൗണ്ട് അടിച്ച് വരാമെന്നോ കരുതി ഇരുചക്ര വാഹനവുമെട്ട് പോകുന്ന ശീലമുണ്ടോ? എങ്കിൽ ഒന്നു നോക്കി വെച്ചോളൂ, അല്ലെങ്കിൽ പണി കിട്ടിയേക്കാം. ബെംഗളുരു നൈസ് റോഡിൽ (Nice Road) ഇരുചക്ര വാഹനങ്ങളുടെ രാത്രി സഞ്ചാരം സിറ്റി പോലീസ് നിരോധിച്ചു. നിരോധനം വെള്ളിയാഴ് രാത്രി മുതൽ പ്രാബല്യത്തിൽ വന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നൈസ് റോഡിൽ രാത്രി 10.00 മുതൽ രാവിലെ 5.00 മണി ഗതാഗതം നിരോധിച്ചതായി സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ വെള്ളിയാഴ്ച അറിയിച്ചിരുന്നു. രാത്രിയിൽ നൈസ് റോഡില് ഇരുചക്ര വാഹനങ്ങൾക്ക് കൂടുതൽ അപകടം സംഭവിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2008 ൽ മോട്ടോർ വാഹനമോടിക്കുന്നവർക്കായി തുറന്നുകൊടുത്തതിന് ശേഷം ഇതാദ്യമായാണ് പോലീസ് നൈസ് റോഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത് കൂടാതെ നൈസ് റോഡിലൂടെ സഞ്ചരിക്കുന്ന എല്ലാ വാഹനങ്ങൾക്കും സിറ്റി പോലീസ് 24 മണിക്കൂറും വേഗപരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
നൈസ് റോഡിൽ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം മരണകാരണമാകന്നതും അല്ലാത്തതുമായ അപകടങ്ങളുടെ എണ്ണം വർധിച്ചിരുന്നു.
വേഗപരിധി സൂചിപ്പിക്കുന്ന എൽഇഡി സൈൻ ബോർഡുകൾ ഉണ്ടെങ്കിലും, ഓരോ വർഷവും മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
അപകടങ്ങൾ തടയാൻ മറ്റ് നടപടികൾ ഉണ്ടായിട്ടും അവ തുടർന്നുകൊണ്ടിരുന്നു. ഇതിനെത്തുടർന്ന് റോഡിൽ വേഗപരിധി നിശ്ചയിക്കാൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. സിറ്റി ട്രാഫിക് പോലീസിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 മുതൽ നൈസ് റോഡിൽ 296 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് - അതിൽ 92 എണ്ണം മരണകാരണവുമായിട്ടുണ്ട്.
ബെംഗളുരു നൈസ് റോഡ്
ഹൊസൂർ മുതൽ തുംകുരു റോഡ് വരെ നീണ്ടു കിടക്കുന്ന നൈസ് റോഡിന് 44.5-കിലോമീറ്റർ നീളമുണ്ട്. മഗഡി റോഡ്, മൈസൂരു റോഡ്, കനകപുര റോഡ്, ബന്നാർഘട്ട റോഡ് എന്നിവയിലൂടെ ഇത് കടന്നു പോകുന്നു. മടവര, കെങ്കേരി, കാമാക്ഷിപാളയ, ജ്ഞാനഭാരതി, ബയതരായണപുര, തലഘട്ടപുര, കെഎസ് ലേഔട്ട്, ഹുളിമാവ്, ഇലക്‌ട്രോണിക്‌സ് സിറ്റി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് നൈസ് റോഡ് .
ചരക്ക് വാഹന ഗതാഗതത്തിന് നിയന്ത്രണം
ബെംഗളുരു നഗരത്തിൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 9 വരെയും നഗര റോഡുകളിൽ ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ (എച്ച്‌ജിവി) ഗതാഗതം നിയന്ത്രിക്കും. പ്രവൃത്തിദിവസങ്ങളിൽ മുൻപുണ്ടായിരുന്ന പോലെ രാവിലെ 7 മുതൽ 11 വരെയും
വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും റോഡിൽ ഹെവി ഗുഡ്‌സ് വാഹനങ്ങള് അനുവദിക്കില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












