ബെംഗളുരു... കേരളം കഴിഞ്ഞാൽ മലയാളികൾ ഏറ്റവും കൂടുതൽ വസിക്കുന്ന ഇടങ്ങളിലൊന്ന്. പഠിക്കുവാനും ജോലി ചെയ്യുവാനും ജോലി തേടിയും ഒക്കെ പോകുന്നവർക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ തിരഞ്ഞെടുക്കാൻ പറ്റിയ നാട്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ഇവിടെ ഏറ്റവും മികച്ച കന്നികളും ജോലി സാധ്യതകളും മാത്രമല്ല, സ്വന്തമായി സ്റ്റാർട് അപ്പ് തുടങ്ങുവാനും സാധ്യതകൾ കണ്ടെത്താനും പറ്റിയ നഗരമാണ്.
ഇനി പഠനത്തിന്‍റെ കാര്യത്തിലാണെങ്കിലും ബെംഗളുരു ഒട്ടും പിന്നിലല്ല. കോളേജുകള്, പ്രഫഷണൽ കോളേജുകൾ, നഴ്സിങ് കോളജുകൾ, ബിസിനസ് സ്കൂളുകൾ എന്നിങ്ങനെ മികച്ച വിദ്യാഭ്യാസം ഉറപ്പു നല്കുന്ന സ്ഥാപനങ്ങൾ വിദ്യാര്‍ത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്നു. അങ്ങനെ എന്തുകാര്യത്തിനായാലും ബെംഗളുരുവിൽ വന്നാൽ പിന്നെ മടങ്ങി പോകാനേ തോന്നിക്കില്ല.പഠിക്കാനായി വന്ന് പഠനം പൂർത്തിയാക്കി, ജോലി നേടി സ്വന്തമായി ഭവനം വാങ്ങി ഇവിടെ സെറ്റിലായ ആയിരക്കണക്കിന് മലയാളികളുണ്ട്.

ഒരിക്കൽ വന്ന് ഇഷ്ടപ്പെട്ടാൽ പിന്നെ ബെംഗളുരു നിങ്ങളെ മടങ്ങിപോകുവാൻ അനുവദിക്കില്ല, മികച്ച കാലാവസ്ഥ. ജീവിസാഹചര്യങ്ങൾ, ജോലി സാധ്യതകൾ തുടങ്ങി ആളുകളെ ബെംഗളുരുവിൽ സെറ്റില്‍ ആകാൻ പ്രേരിപ്പിക്കുന്ന കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കുറഞ്ഞ ജീവിതചെലവ്
ഇന്ത്യയിലെ മറ്റു നഗരങ്ങളെയപേക്ഷിച്ച് ബെംഗളുരുവിൽ കുറഞ്ഞ ജീവിത ചെലവാണ് എന്നു പറയാം. ഏറ്റവും കുറഞ്ഞ പൈസയിലും എത്ര വേണമെങ്കിലും ചെലവഴിച്ചും ഇവിടെ ജീവിക്കാം. വെറും 20 രൂപാ മുടക്കിയാൽ ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുണ്ട്. താമസത്തിനാണെങ്കിലും തിരക്കേറിയ സ്ഥലങ്ങൾ മാറ്റിനിർത്തിയാൽ കുറഞ്ഞ നിരക്കിലുള്ള താമസയിടങ്ങൾ ഇവിടെ ധാരാളം ലഭ്യമാണ്.
നാട്ടില്‍ ഒരു വീടും സ്ഥലവും മേടിക്കുന്നതു പോലെ സമ്പാദ്യം മുഴുവൻ ചെലവാക്കാതെ ഇവിടെ നിങ്ങൾക്ക് എളുപ്പത്തിൽ പ്രോപ്പർട്ടി വാടകയ്‌ക്കെടുക്കാനോ വാങ്ങാനോ കഴിയും. എത്ര ചെറിയ ബജറ്റ് ആണെങ്കിലും നിങ്ങൾക്ക് സ്വന്തമാക്കാൻ പറ്റുന്ന പ്രോപ്പർട്ടികൾ ഇവിടെയുണ്ട്. നഗരത്തിലെ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തിയാൽ സാധാരണക്കാർക്ക് പോലും ബുദ്ധിമുട്ടില്ലാതെ ജീവിക്കാം
കാലാവസ്ഥ
പൊതുവെ ബെംഗളുരുവിനെ ആളുകൾ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ഇവിടുത്തെ കാലാവസ്ഥയാണ്. എത്ര വേനലിലും ചൂട് അനുഭവപ്പെടാത്തതും സ്ഥിരം തണുപ്പുള്ളതുമായ കാലാവസ്ഥ ആളുകളെ ഇവിടെ തന്നെ സെറ്റിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നു. എന്നാൽ ഈ വർഷം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾ ബെംഗളുരുവിൽ ജീവിച്ചവര്‍ക്ക് ഒരുപക്ഷേ ഇങ്ങനെയൊരു അഭിപ്രായം ഉണ്ടാകുവാൻ വഴിയില്ല. 160 ദിവസത്തിനടുത്ത് മഴ പെയ്യാതെ പോയതും ജലക്ഷാമവും കഠിനമായ ചൂടും ഒക്കെ ഇവിടുത്തെ ജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്.
എന്തുതന്നെയായാലും ബാംഗ്ലൂർ കാലാവസ്ഥ എന്നത് ചൂടുള്ളതും തണുത്തതുമായ കാലാവസ്ഥയുടെ അനുയോജ്യമായ മിശ്രിതമാണ്. വെയിലാണ് പകലെങ്കിലും തണുപ്പും കാറ്റും അതിന്‍റെ കാഠിന്യം കുറയ്ക്കുന്നു.
സുരക്ഷിതത്വം
ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ബെംഗളുരു. മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളെയപേക്ഷിച്ച് ഇവിടെ കുറ്റകൃത്യനിരക്കും കുറവാണ്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാല‍് സ്ത്രീകൾക്കും വളരെ സുരക്ഷിതമായി ജീവിക്കാൻ പറ്റിയ നഗരം ആണ് ബെംഗളുരു.
സംസ്കാരം
സമ്പന്നമായ സംസ്കാരമാണ് ബെംഗളുരുവിന്‍റെ മറ്റൊരു പ്രത്യേകത. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഏറെ സഹവര്‍ത്തിത്വത്തോടെ ഇവിടെ ജീവിക്കുന്നു. അവരുടെ ആചാരങ്ങളായും രീതികളും ഭക്ഷണവും സംസ്കാരവും ഇവിടെ അതേപടി കാത്ത് ജീവിക്കാനും ഇവിടെ സാധിക്കുന്നു.
കണക്ടിവിറ്റി
ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളുമായും കണക്ട് ചെയ്തിട്ടുള്ള നഗരമാണ് ബാംഗ്ലൂർ. ഇന്ത്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഇവിടെ അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. സൗത്ത് ഈസ്റ്റ് ഏഷ്യയുമായി ചേർന്നു നിൽക്കുന്നതിനാൽ മിക്ക രാജ്യങ്ങളിലേക്കും നേരിട്ട് ഫ്ലൈറ്റ് സർവീസുകൾ ബെംഗളുരുവില്‍ നിന്ന് ലഭ്യമാണ്. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ തുടങ്ങിയ ഇടങ്ങളിലേക്ക് ഇവിടുന്ന് ഫ്ലൈറ്റ് സർവീസുകളുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












