ഇന്ത്യയിൽ ജീവിക്കാൻ കൊള്ളുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളുരു എന്നും മുന്നിലാണ്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുന്നതെങ്കിൽ യുവാക്കൾക്ക് ഇവിടം ജോലി സാധ്യതകളുടെ നാടാണ്. സ്റ്റാർട്ടപ്പ് കമ്പനിയിൽ തുടങ്ങി വളർന്ന് ലക്ഷങ്ങൾ ശമ്പളമുള്ളവരായി ബാംഗ്ലൂരിൽ സെറ്റിൽ ആയവരാണ് മിക്കവരും. തൊഴിൽ അവസരങ്ങൾ വർധിക്കുന്നതിനൊപ്പം ജീവിക്കാൻ ബാംഗ്ലൂർ തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവ് വന്നിട്ടുണ്ട്.
ബെംഗളുരുവിലെ പിജിയിൽ താമസിച്ച് ജീവിതം ആരംഭിച്ച കഥ ഒരുവിധം മിക്കവർക്കും ഇവിടെ പറയാനുണ്ട്. പിന്നീട് വീടെടുത്ത് ബാംഗ്ലൂരിൽ സെറ്റിൽ ആയവരും ഉണ്ട്. ഐടി ഫീൽഡിൽ ജോലി ചെയ്യുന്നരാണ് ഇവിടെ അധികവും. അതുകൊണ്ടു തന്നെ ഓഫീസിനോട് അടുത്തുള്ള ഇടങ്ങൾ ആവും കൂടുതൽപേരും താമസത്തിനായി തിരഞ്ഞെടുക്കുക. വാടക കുറവു നോക്കി കുറച്ച് ദൂരെ താമസിക്കാമെന്ന് വെച്ചാൽ ഇവിടുത്തെ ഗതാഗതക്കുരുക്ക് സമ്മതിക്കണമെന്നില്ല. ഇതാ ബെംഗളുരുവിൽ ഐടി രംഗത്ത് ജോി ചെയ്യുന്നവർ താമസത്തിനായി തിരഞ്ഞെടുക്കുന്ന ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ബെംഗളുരുവിലെ താമസം
ഇന്ത്യയുടെ ഏറ്റവും വളർച്ചയുള്ള നഗരങ്ങളിലൊന്നായ ഇവിടെ ജീവിത ചെലവും അതിനനുസരിച്ച് കൂടുതലാണ്. താമസസൗകര്യത്തിനാണ് ഇവിടെ പൊതുവേ ചെലവ് അധികം. ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ്, കോറമംഗള, ഹെന്നൂർ, ഇന്ദിരാ നഗർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊതുവേ ഉയർന്ന നിരക്കാണ്. വീടുകൾക്ക് മാത്രമല്ല, ഹോസ്റ്റലുകളിലെ താമസത്തിനും ഉയർന്ന തുക നല്കണം. അതുകൊണ്ട് മിക്കപ്പോഴും ജോലി സ്ഥലത്തോട് ഏറ്റവും അടുത്തുള്ള ചെലവ് കുറഞ്ഞ സ്ഥലമാണ് ആളുകൾ താമസത്തിനായി തിരഞ്ഞെടുക്കുന്നത്. ആവശ്യത്തിന് സ്ഥലങ്ങളില്ലാത്തതിമാൽ ഇവിടുത്തെ ഹോട്ട്സ്പോട്ടുകളിലെല്ലാം ഉയർന്ന നിരക്കാണ് ഉള്ളത്.
1. ബെല്ലന്ദൂർ
നഗരത്തിലെ പ്രധാന ഐടി ഹബ്ബുകളിലൊന്നായ ബെല്ലന്ദൂർ സൗത്ത് ഈസ്റ്റ് ബെംഗളൂരുവിന്‍റെ ഭാഗമാണ്. ഒരു വശത്ത് സർജാപൂർ റോഡും പടിഞ്ഞാറ് എച്ച്എസ്ആർ ലേഔട്ടും അതിർത്തി പങ്കിടുന്നു. ലോകത്തിലെ തന്നെ പ്രധാന കമ്പനികളായ ഇൻ്റൽ ടെക്‌നോളജി, ലിങ്ക്ഡ്ഇൻ, അഡോബ് ഇന്ത്യ, വെൽസ് ഫാർഗോ തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നു. ഇത് കൂടാതെ ആനിരവധി ആഭ്യന്തര അന്താരാഷ്ട്ര ബ്രാൻഡുകളും ഇവിടെ പ്രവർത്തിക്കുന്നു. രാജ്യത്തെ മികച്ച റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ഇവിടെ പ്രോജക്ടുകൾ ഉണ്ട്. കൂടാതെ ആധുനിക അപ്പാർട്ടുമെന്‍റുകളും ഗേറ്റഡ് സൊസൈറ്റികളു ധാരാളമുണ്ട്.
ഇത്രയൊക്കെ ഉള്ള ഇവിടെ വീടുകളുടെ വാടകയും വളരെ കൂടുതലാണ്. ബെല്ലന്തൂരിൽ ഒരു 2 ബിഎച്ച്കെ ഭവനത്തിന് ശരാശരി 40,000 രൂപ വാടക വേണം. ഒരു വർഷത്തിനിടെ ഇവിടെ വാടകയിൽ 12 ശതമാനമണത്രെ വർധനവ് ഉണ്ടായത്. ആവശ്യകത കൂടിയതോടെയാണ് ഇത്രയും വിധ വര്‍ധിച്ചത്, മാത്രമല്ല, ഭൂമിയുടെ ലഭ്യതക്കുറവും ഇതിനൊരു കാരണമാണ്.
2. വൈറ്റ്ഫീൽഡ്
ബെംഗളുരുവിന്‍റെ ഐടി, റെസിഡൻഷ്യൽ ഹബ് എന്നാണ് വൈറ്റ്ഫീൽഡ് അറിയപ്പെടുന്നത്. ഏറ്റവും മുന്തിയ ജീവിത സൗകര്യങ്ങളും സാഹചര്യങ്ങളുമാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ ഐടി ജീവനക്കാരുടെ ഇടയിൽ ഏറെ താല്പര്യമുള്ള സ്ഥലും കൂടിയാണിത്. ഇപ്പോൾ പർപ്പിൾ ലൈൻ മെട്രോ പ്രവർത്തനക്ഷമമായതിന് ശേഷം വൈറ്റ്ഫീൽഡിൽ വാടകയിലും ആളുകളുടെ അന്വേഷണത്തിലും വര്ധനവ് ഉണ്ടായിട്ടുണ്ട്.
നിലവിൽ ഇവിടെ റെസിഡൻഷ്യൽ വസ്‌തുക്കളുടെ ശരാശരി വില ചതുരശ്ര അടിക്ക് ₹10,850 ആണ്. എല്ലാ സൗകര്യങ്ങളും ഉള്ള 1 ബിഎച്ച്കെ ഫ്ലാറ്റിന് മാസവാടക ശരാശരി 28,000 രൂപയാണ്. അതേസമയം മേടിക്കാനാണെങ്കിൽ 46.25 ലക്ഷം മുതൽ 87.50 ലക്ഷം രൂപാ വരെ മുടക്കണം. മിക്ക റിയൽ എസ്റ്റേറ്റ് ബ്രാൻഡുകള്‍ക്കും ഇവിടെ കെട്ടിടങ്ങളുണ്ട്.
3. മാറത്തഹള്ളി
കിഴക്കൻ ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന മാറത്തഹള്ളി മികച്ച ഏരിയ ആണെന്നതു മാത്രമല്ല, വൈറ്റ് ഫീൽഡിനോട് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഇടം കൂടിയാണ്. പലപ്പോഴും ഇവിടെ വീടെടുത്ത് വൈറ്റ്ഫീൽഡിൽ ജോലിക്ക് പോകുന്ന വിധത്തിലാണ് പലരും താമസം ക്രമീകരിക്കുന്നത്. മാറത്തഹള്ളിയിലെ 2ബിഎച്ച്കെ യുടെ ശരാശരി വാടക ഇന്ന് 32,000 രൂപ ആണ്. കൂടാതെ നിരക്ക് ചതുരശ്ര അടിക്ക് ₹9,151 രൂപാ മുതലാണ് ഇവിടെ ആരംഭിക്കുന്നത്.
4. ഇലക്ട്രോണിക് സിറ്റി
ബെംഗളുരുവിലെ പ്രധാനപ്പെട്ട ടെക് ഹബ്ബുകളിലൊന്നാണ് ഇലക്ട്രോണിക് സിറ്റി. നിരവധി കമ്പനികൾ ഈ മേഖലയിൽ ഉണ്ട്. പ്രതിവർഷം പത്ത് മുതൽ 15 ശതമാനം വരെ ഇവിടെ വാടക വർധനവ് ഉണ്ടാകാറുണ്ട്. എന്നാൽ ബെംഗളുരുവിലെ മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്താൽ ഇവിടെ കെട്ടിടങ്ങൾ ആവശ്യത്തിന് ലഭ്യമാണ്. ഇലക്ട്രോണിക് സിറ്റിയിലെ 2 ബിഎച്ച്കെയുടെ ശരാശരി വാടക ഇന്ന് 28,000 രൂപ ആണ്.
5. ഹെന്നൂർ
കുറച്ചു കാലം കൊണ്ട് ബെംഗളുരുവിലെ ടെക്കികളുടെ ഇടയിൽ പേരുകേട്ട സ്ഥലമാണ് ഹെന്നൂർ. നോർത്ത് ബംഗളൂരുവിൻറെ ഭാഗമായ ഇവിടം കൊവിഡിന് ശേഷമാണ് മികച്ച റസിഡന്‍ഷ്യൽ ഏരിയ എന്ന നിലയില്‍ പ്രസിദ്ധിയാർജ്ജിച്ചത്. പ്രശസ്തമായ മാന്യത ടെക് പാർക്കിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഈ പ്രദേശത്തെ പ്രോപ്പർട്ടി വിലകൾ 10-15% വർദ്ധിച്ചു,
ഹെന്നൂരിലെ 950-1,200 ചതുരശ്ര അടി 2 BHK യൂണിറ്റിന് നിലവിൽ 32,300 മുതൽ 40,000 രൂപ വരെ വാടക നൽകുന്നുണ്ട്. അതേസമയം, 1,250-1,630 ചതുരശ്ര അടി വിസ്തീർണമുള്ള 3 ബിഎച്ച്‌കെയ്ക്ക് 43,100 നും 55,600 രൂപയ്കും ഇടയിലാണ് വാടക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













