Search
  • Follow NativePlanet
Share
» »ബെംഗളൂരു ജലക്ഷാമം;53 തടാകങ്ങൾ പൂർണ്ണമായും വറ്റി.. കുഴൽകിണറുകൾക്കും രക്ഷയില്ല, ബാംഗ്ലൂർ യാത്ര ഒഴിവാക്കണോ?

ബെംഗളൂരു ജലക്ഷാമം;53 തടാകങ്ങൾ പൂർണ്ണമായും വറ്റി.. കുഴൽകിണറുകൾക്കും രക്ഷയില്ല, ബാംഗ്ലൂർ യാത്ര ഒഴിവാക്കണോ?

വേനൽക്കാലമായാൽ ബെംഗളൂരുവിൽ ഇപ്പോൾ ജലക്ഷാമം പതിവാണ്. ഇത്തവണയും കാര്യങ്ങൾക്ക് വ്യത്യാസമൊന്നുമില്ല. കാര്യം കഴിഞ്ഞ വര്‍ഷം നല്ല മഴ കിട്ടിയെങ്കിലും ഈ വർഷം ഒത്തിരി നേരത്തെ തന്നെ നഗരം വേനലിലേക്ക് കടന്നിരുന്നു. സാധാരണഗതിയിൽ ഫെബ്രുവരി അവസാനത്തോടെ അല്ലെങ്കിൽ മാർച്ച് ആദ്യത്തോടെ എത്തുന്ന വേനൽ ഈ വർഷം ജനുവരി അവസാന വാരം തന്നെ എത്തിയിരുന്നു. വേനൽമഴ പെയ്തുവെങ്കിലും 35 ഡിഗ്രി വരെ താപനില ഉയർന്ന ദിവസങ്ങളും സമീപ മാസങ്ങളിൽ ബെംഗളൂരുവിൽ ഉണ്ടായിട്ടുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകളനുസരിച്ച് ബെംഗളൂരു ജലക്ഷാമം നേരിട്ടു തുടങ്ങി. കഴിഞ്ഞ വർഷവും നഗരം കഠിനമായ ജലക്ഷാമത്തിലൂടെയാണ് കടന്നു പോയത്. അതിനു സമാനമായ അവസ്ഥ തന്നെയാണ് ഈ വേനലിലും നഗരത്തെ കാത്തിരിക്കുന്നതെന്നാണ് നിലവിലെ സൂചനകൾ. തടാകങ്ങൾക്ക് പേരുകേട്ട ബെംഗളൂരുവിലെ പല തടാകങ്ങളും വറ്റി. ബാക്കിയുള്ളവയാകട്ടെ, എപ്പോൾ വേണമെങ്കിലും വറ്റാവുന്ന അവസ്ഥയിലുമാണ്.

bangalore lakes facing water shortage

വരളുന്ന തടാകങ്ങൾ

നിലവിൽ തടാക സംഭരണശേഷിയുടെ 35 ശതമാനം മാത്രമേ കേടുകൂടാതെയിരിക്കുന്നുള്ളൂ. ബാക്കിയുള്ളവ വേനലിന്‍റെ ആരംഭത്തില്‍ തന്നെ വറ്റിത്തുടങ്ങിയിരുന്നു. നഗരത്തിനും സമീപ പ്രദേശങ്ങളിലുമുള്ള ഏകദേശം 3 ലക്ഷം കുഴൽക്കിണറുകൾ വറ്റിവരണ്ടു. തടാകങ്ങളുടെ കാര്യത്തിലും പ്രതീക്ഷയില്ല. ബെംഗളൂ ബിബിഎംപി പരിപാലിക്കുന്ന 183 സജീവ തടാകങ്ങളിൽ 53 തടാകങ്ങൾ ആണ് ഇതിനകം വറ്റിവരണ്ട് ജലക്ഷാമത്തിന്‍റെ അപകടാവസ്ഥ തെളിയിക്കുന്നത്. വേനലും ചൂടും തുടരുകയാണെങ്കിൽ ബാക്കിയുള്ള തടാകങ്ങൾ വറ്റുവാൻ വലിയ താമസമുണ്ടാകില്ല.

ബിബിഎംപിയുടെ തടാകങ്ങളിൽ ഈ സമയത്ത് 31,505.48 മില്യൺ ലിറ്റർ വെള്ളമാണ് കാണേണ്ടതെങ്കിലും ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 10,980.01 മില്യൺ ലിറ്റർ വെള്ളം മാത്രമാണ് ലഭ്യമായിട്ടുള്ളത്. പ്രതീക്ഷിക്കുന്ന ശേഖരത്തിന്‍റെ 35 ശതമാനം മാത്രമേ ഇപ്പോൾ ഉള്ളൂ. ഭൂഗർഭ ജലത്തിന്‍റെ ക്ഷാമവും നഗരം നേരിടുന്നു. ഇതിന്‍റെ ഫലമാണ് വെള്ളമില്ലാതായ ലക്ഷക്കണക്കിന് കുഴൽക്കിണറുകൾ.

bangalore lakes facing water shortage

അതേസമയം കഴിഞ്ഞ മേയിൽ ബിബിഎംപി, ബെംഗളൂരു അർബൻ ജില്ല എന്നിവയുടെ അധികാരപരിധിയിലുള്ള 125 തടാകങ്ങളാണ് വറ്റിയത്. 25 തടാകങ്ങളിൽ അപടകരമായ രീതിയിൽ വെള്ളംവറ്റാനും ആരംഭിച്ചിരുന്നു. കൂടാതെ, നഗരത്തിലെ 50 ശതമാനം കുഴൽക്കിണറുകളും വറ്റിയ അവസ്ഥയായിരുന്നു 2024 ലെ വേനൽ ബെംഗളൂരുവിനെ ബാധിച്ചത്.

ഭൂഗർഭ ജലനിരപ്പും കുറയുന്നു

ഭൂഗർഭ ജലശേഖരവും ബെംഗളൂരുവിനും സമീപ പ്രദേശങ്ങളിലും അപകടകരമായ രീതിയിലേക്ക് താഴുകയാണ്. നിരവധി പ്രദേശങ്ങളാണ് ബാംഗ്ലൂരിൽ ഭൂഗർഭ ജലത്തെ ആശ്രയിക്കുന്നത്. പ്രധാനമായും ഇവിടുത്തെ 80 വാർഡുകൾക്ക് ഭൂഗർഭ ജലം മാത്രമാണുള്ളത്. 110 ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് 20-25 മീറ്റർ കുറയുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ച് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് നടത്തിയ പഠന റിപ്പോർട്ട് നേരത്തെ സൂചിപ്പിച്ചിരുന്നു,

കോണൻകുണ്ടെ, ടി ദാസറഹള്ളി, വി നാഗനഹള്ളി, ഹൊറമാവ് , രാമമൂർത്തി നഗർ,കമ്മനഹള്ളി,കടുഗൊണ്ടനഹള്ളി, ജക്കൂർ തുടങ്ങിയ വാർഡുകളിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ജലക്ഷാമം അനുഭവപ്പെടുവാൻ സാധ്യതയുള്ളത്.

ബെംഗളൂരുവിലെ വരണ്ട തടാകങ്ങൾ

ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലെ തടാകങ്ങളാണ് ജലക്ഷാമം നേരിടുന്നത്. ആർആർ നഗറിലെ 33 തടാകങ്ങളിൽ 12 എണ്ണവും ഇതിനോടകം വറ്റി. 3,032.31 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളിൽ ഇനി ബാക്കിയുള്ളത് 393.59 ലിറ്റർ വെള്ളം മാത്രമാണ്. ഉള്ളാൽ തടാകത്തിന് സമീപമുള്ള 150 ൽ അധികം കുഴൽ കിണറുകളിൽ വെള്ളമില്ല.

ദസറഹള്ളിയിൽ 12 തടാകങ്ങളിൽ പകുതിയോളം വറ്റി. ബെംഗളൂരു ഈസ്റ്റ് സോണിലെ അഞ്ച് തടാകങ്ങളിൽ രണ്ടെണ്ണം ആണ് വറ്റിയത്. യലഹങ്കയിൽ 27 തടാകങ്ങളിൽ 12 എണ്ണത്തിലും വെള്ളമില്ല. എന്നാൽ ഭൂഗർഭ ജലക്ഷാമം ഏറ്റവും ബാധിക്കുന്നത് മഹാദേവപുര സോണിനെയാണ്. ഇവിടുത്തെ 50 തടാകങ്ങളിൽ 19 എണ്ണവും വറ്റിക്കഴിഞ്ഞു, 9,493.35 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളിൽ ഇനി ബാക്കിയുള്ളത് 2,110.43 ലിറ്റർ വെള്ളം മാത്രമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore lakes summer
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+