Search
  • Follow NativePlanet
Share
» »ബെംഗളൂരുവിലെ ജലക്ഷാമം: വാരാന്ത്യം ഇവിടെ ആഘോഷിക്കണോ? ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെടും മുന്‍പ്...

ബെംഗളൂരുവിലെ ജലക്ഷാമം: വാരാന്ത്യം ഇവിടെ ആഘോഷിക്കണോ? ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെടും മുന്‍പ്...

ബാംഗ്ലൂരിൽ ജല പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ്. കുളിക്കാനും അലക്കാനുമല്ല, കുടിക്കാനുള്ള വെള്ളം പോലും ആവശ്യത്തിന് ലഭ്യമല്ലാത്ത സഹാചര്യത്തിലൂടെയാണ് മഹാനഗര നിവാസികൾ കടന്നുപോകുന്നത്. കുഴല്‍ക്കണറുകളിലെ വെള്ളം വറ്റിക്കഴിഞ്ഞു. ഉള്ളവയുടെ കാര്യമാകട്ടെ, ദിവസവും കുറയുന്ന അവസ്ഥയും.

ഐടി നഗരമായ ബാംഗ്ലൂരിനെ വളരെ മോശമായാണ് ജലപ്രതിസന്ധി പിടികൂടിയിരിക്കുന്നത്. ജീവനക്കാർക്ക് വർക്ക് ഫ്രാം ഹോം ഓപ്ഷൻ നല്കിയും സ്കൂളുകൾ നിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടും വെള്ളത്തിന്‍റെ ദൗര്‍ലഭ്യം നേരിടാൻ പല മാര്‍ഗ്ഗങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്.

Bangalore Water Scarcity

കുളിക്കും അലക്കിനും ഭക്ഷണം പാചകം ചെയ്യലിനുമെല്ലാം സ്വയം പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അസോസിയേഷനുകളും ആളുകളും തങ്ങളുടേതായ ശ്രമങ്ങൾ നടത്തുന്നുണ്ട് വാഹനങ്ങൾ കഴുകുന്നതിനും ചെടികൾ നനയ്ക്കുന്നിനും നിയന്ത്രണങ്ങൾ നിലനിൽക്കുന്നു. നഗരത്തിലെ ഭൂഗർഭ ജലത്തിന്‍റെ അളവ് കുറഞ്ഞതാണ് ഈ പ്രതിസന്ധികൾക്കെല്ലാം കാരണം.

ബാംഗ്ലൂരിലെ ജീവിതത്തെ മാത്രമല്ല, ഇവിടുത്തെ വിനോദസഞ്ചാരത്തേയും ജലദൗർലഭ്യം ബാധിച്ചിട്ടുണ്ട്. ഹോളി ആഘോഷം വലിയ രീതിയിൽ കൊണ്ടാടുന്ന നഗരമായ ഇവിടെ കുട്ടികൾക്ക് ആഘോഷിക്കാൻ വെള്ളം പോലും ലഭിക്കാത്ത അവസ്ഥയായിരുന്നു. മാത്രമല്ല, മാളുകളും ഹോട്ടലുകളും ഉൾപ്പെടെയുള്ളവയെയും ജലക്ഷാമം രൂക്ഷമായി പരിഗണിച്ചിട്ടുണ്ട്.

നഗരത്തിൽ വെള്ളം പാഴാക്കുന്നവര്‍ക്കെതിരെ കർശനമായ നിയമ നടപടികൾ കൊണ്ടു വന്നിട്ടുണ്ട്. വാഹനങ്ങൾ കഴുകുന്നതിനും കെട്ടിട നിർമ്മാണത്തിനും വിനോദ ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് നേരത്തെ തന്നെ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരു നഗരത്തിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിൻ്റെ (എംഎൽഡി-മെഗാലിറ്റര്‍ പെര്‍ ഡേ) ക്ഷാമം നേരിടുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ആകെ ആവശ്യമുള്ളതിൽ 1470 എംഎൽഡി വെള്ളം കാവേരി നദിയിൽ നിന്നും 650 എംഎൽഡി വെള്ളം കുഴൽക്കിണറുകളിൽ നിന്നുമാണ് ലഭിക്കുന്നത്.

ഈസ്റ്റർ വാരാന്ത്യം എത്തുന്നതോടെ സഞ്ചാരികൾ ബാംഗ്ലൂരിലേക്ക് എത്തുന്ന പതിവാണ്. രണ്ടു ദിവസം ഇവിടെ പകൽ ചെലവഴിച്ച് രാത്രി പബ്ബുകളിൽ ആഘോഷമാക്കി മടങ്ങുന്നത് വർഷങ്ങളായി പലരുടെയും ശീലം കൂടിയാണ്. വെള്ളത്തിന്‍റെ പ്രതിസന്ധി രൂക്ഷമായതോടെ ഇത്തരം കാര്യങ്ങളിലും ആളുകൾ ഒന്നുകൂടി ചിന്തിക്കാനും ബാംഗ്ലൂർ യാത്ര മറ്റൊരവസരത്തിലേക്ക് മാറ്റിവയ്ക്കുവാനും സാധ്യതയുണ്ട്.
ഈ സമയത്ത് ബാംഗ്ലൂരിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്.

1. യാത്ര ഇപ്പോൾ വേണമോ? ആലോചിക്കാം

വിനോദാവശ്യങ്ങള്‍ക്കായി ബാംഗ്ലൂരിലേക്ക് യാത്ര പോകുന്നവർ ആ യാത്ര വേണോ എന്ന് ഒന്നുകൂടി ചിന്തിക്കുക. വെള്ളത്തിന്‍റെ ദൗർലഭ്യം ഇത്രയും രൂക്ഷമായ സാഹചര്യത്തി ബാംഗ്ലൂരിലേക്ക് ഒരു വിനോദയാത്ര എന്നത് ഉചിമായ ഒന്നായിരിക്കില്ല. വെള്ളം പോലും ആവശ്യത്തിന് കിട്ടാതെ വരുന്ന സാഹചര്യം യാത്രയിലുണ്ടായാലുള്ള കാര്യം ആലോചിച്ച് നോക്കൂ.

2. പോകുന്നെങ്കിൽ വെള്ളം കരുതാം

ഇനി ബാംഗ്ലൂരിൽ പോയേ പറ്റൂ എന്നാണെങ്കിൽ നിങ്ങൾ സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിൽ കുടിക്കാനുള്ള വെള്ളം ക്യാനിലാക്കി സൂക്ഷിക്കാൻ ശ്രമിക്കാം. പുറത്തു നിന്നും വെള്ളം വാങ്ങി കുടിക്കുന്നതിനു പകരം ശുദ്ധമായ ജലം കൊണ്ടുപോവുകയാണെങ്കിൽ ആരോഗ്യവും പണവും ലാഭിക്കാൻ ഇത് സഹായിക്കുകയും യാത്രയിലുടനീളം ശുദ്ധജലം കുടിക്കുകയും ചെയ്യാം.

3. ജലം ദുരുപയോഗം ചെയ്യാതിരിക്കുക

നിങ്ങൾ പോകുന്ന പ്രദേശത്ത് ജലദൗര്‍ലഭ്യം രൂക്ഷമാണെങ്കിൽ വെള്ളത്തിന്‍റെ ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു പക്ഷേ, ഹോട്ടലിൽ താമസിക്കുമ്പോൾ നിങ്ങൾക്ക് ആവശ്യമായ വെള്ളം ലഭിക്കാം. എന്നാൽ നിങ്ങൾക്ക് ചുറ്റിലുമുള്ള ആളുകളുടെ സ്ഥിതി പരിഗണിച്ച് ആവശ്യത്തിന് മാത്രം വെള്ളം ഉപയോഗിക്കുക, അനാവശ്യമായ ഉപയോഗം തടയുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+