Search
  • Follow NativePlanet
Share
» » ബെംഗളുരുവിലെ ചൂട് തണുപ്പിക്കാൻ മഴ, ഈ ആഴ്ചയും പെയ്യും ഇടിയോട് കൂടിയ മഴ

ബെംഗളുരുവിലെ ചൂട് തണുപ്പിക്കാൻ മഴ, ഈ ആഴ്ചയും പെയ്യും ഇടിയോട് കൂടിയ മഴ

ബെംഗളുരുവിൽ ഇപ്പോൾ ഇത് ആശ്വാസത്തിന്‍റെ സമയമാണ്. കൊടുംവെയിൽ മാറി മഴ കൊണ്ടുവന്ന ആശ്വാസത്തിന്‍റെ തണുപ്പിലാണ് നഗരമിപ്പോൾ. 150 ൽ അധികം ദിവസം നീണ്ടു നിന്ന വരണ്ട ചൂടുകൂടിയ കാലാവസ്ഥയും എല്ലാം കഴിഞ്ഞുപോയി, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബാംഗ്ലൂർ നഗരത്തിലങ്ങോളമിങ്ങോളം ചെറുതും വലുതുമായ മഴകൾ പെയ്തു. ചൂട് റെക്കോർഡുകൾ ഭേദിച്ച ദിവസങ്ങളിൽ നിന്നുള്ള മാറ്റം ഇവിടെ ഇപ്പോൾ കാണാം.

ഇന്ന്, മേയ് അഞ്ച് ഞായറാഴ്ച നഗരത്തിൽ മഴയൊന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടില്ല. എന്നാൽ വരുന്ന ആഴ്ച മിക്ക മഴയും ഇടിമിന്നലും അടക്കമുള്ള ദിവസങ്ങൾ കാണുമെന്നാണ് പ്രവചനം. എന്തുതന്നെയായാലും പൊളളുന്ന ചൂടിൽ നിന്നും ചെറുതാണെങ്കിലും താപനില താഴ്ന്നത് നഗരത്തിന് മൊത്തത്തിൽ ഒരു ഊർജം നല്കിയിട്ടുണ്ട്.

engaluru Set For Partly Cloudy Skies Occasional Rain And Thunderstorms

ബെംഗളുരു ഈ ആഴ്ചയിലെ കാലാവസ്ഥാ പ്രവചനം

വെയിലും മഴയും ചൂടും ഇടിമിന്നലും ഉൾപ്പെടെയുള്ള സമ്മിശ്രമായ കാലാവസ്ഥയാണ് ഈ ആഴ്ച ബെംഗളുരുവിൽ പ്രതീക്ഷിക്കേണ്ടത് എന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മെയ് 6 ന്, ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും നേരിയ മഴ പെയ്യുമെന്നും പ്രവചിക്കുന്നുയ അതേസമയം മെയ് 7, 8 തീയതികളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഒന്നോ രണ്ടോ തവണ മഴയോ ഇടിമിന്നലോടു കൂടിയ മഴയോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് 9, 10 തീയതികളിലും ഇതേ പോലെ തന്നെ തുടരും. ഭാഗികമായി മേഘാവൃതമായ ആകാശവും മഴയോ ഇടിമിന്നലോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചുരുക്കത്തില് ഈ ആഴ്ച മുഴുവനും ഭാഗികമായി മേഘാവൃതമായ ആകാശം മുതൽ ഇടയ്‌ക്കിടെയുള്ള മഴയോ ഇടിമിന്നലോ ഒക്കെ പ്രതീക്ഷിക്കാം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സംസ്ഥാനത്തുടനീളം നിരവധി പ്രദേശങ്ങളിൽ മഴ പെയ്തു, ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസകോട്ട് ഉൾപ്പെടെ 6 സെൻ്റീമീറ്റർ മഴ രേഖപ്പെടുത്തി. മൈസൂരിൽ 5 സെൻ്റീമീറ്ററും ഹുൻസൂരിൽ 3 സെൻ്റിമീറ്ററും സരഗൂരിൽ 3 സെൻ്റീമീറ്ററും, ബെംഗളൂരു നഗരം, കുടഗു ജില്ലയിലെ ഹാരംഗി, മൈസൂർ ജില്ലയിലെ കെആർ നഗർ, ഹാസൻ ജില്ലയിലെ കോണനൂർ എന്നിവിടങ്ങളിൽ 2 സെൻ്റീമീറ്ററും മാണ്ഡ്യ ജില്ലയിലെ തലക്കാട് ഒരു സെൻ്റീമീറ്ററും മഴ രേഖപ്പെടുത്തി.

കർണാടക കാലാവസ്ഥാ

അതേസമയം കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. തെക്കൻ കര്‍ണ്ണാടകയുടെ ഉൾപ്രദേശങ്ങളിലാണ് കൂടുതൽ മഴയുള്ളത്. കുടക്, മൈസൂരു, ചാമരാജനഗർ, രാമനഗര, ബംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, കോലാർ, തുംകുരു എന്നിവയുൾപ്പെടെ പല ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെയ് 5-ലെ കാലാവസ്ഥാ പ്രവചനം പറയുന്നു

കൂടാതെ, ബംഗളൂരു നഗരത്തിൽ, മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു, താപനില പരമാവധി 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 24 ഡിഗ്രി സെൽഷ്യസും വരെയാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+