ബെംഗളുരു കനത്ത ചൂടിലൂടെ തന്നെയാണ് വീണ്ടും പൊയ്ക്കൊണ്ടിരിക്കുന്നത്. ഇടയ്ക്ക് ഒന്നോ രണ്ടോ തവണ മാത്രം പെയ്ത ചെറിയ മഴയുടെ തണുപ്പെല്ലാം മാറി പിന്നെയും കാര്യങ്ങൾ ചൂടിലാണ്. ചുട്ട് പൊള്ളുന്ന ചൂട് മാത്രമല്ല, വരുന്ന പത്ത് ദിവസത്തേയ്ക്ക് വരണ്ട കാലാവസ്ഥയും ആണ് നഗരം പ്രതീക്ഷിക്കുന്നത്. ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട 2016 ലെ ചൂടിനെ മറികടക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ ചൂട്.
നമ്മ കർണ്ണാടക വെതർ അപ്ഡേറ്റ് അനുസരിച്ച് ബെംഗളൂരുവിലും പരിസരത്തും മഴയില്ലാത്ത വരണ്ട അവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് പകൽ താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ 38 ഡിഗ്രി വരെ ഉയരാൻ കാരണായിട്ടുമുണ്ട്. രണ്ടാമത്തെ ഉയർന്ന താപനിലയായ 37.6 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച ബാംഗ്ലൂരിൽ അനുഭവപ്പെട്ട ഞായറാഴ്ച, 37.4 ഡിഗ്രി സെൽഷ്യസ് ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ മൂന്നാമത്തെ ഉയർന്ന താപനിലയാണ്.

ഇപ്പോഴിതാ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) കർണ്ണാടകയുടെ വിവിധ ഭാഗങ്ങളില് കാലാവസ്ഥാ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. ഏപ്രിൽ 25 വ്യാഴാഴ്ച
മുതല‍് അഞ്ച് ദിവസത്തേയ്ക്ക് ഊഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ ദിവസങ്ങളിൽ പൊതുവേ ചൂടേറിയ താപനില ആയിരിക്കും അനുഭവപ്പെടുക. അതിനാൽ രാവിലെ 11 നും വൈകുന്നേരം 4 നും ഇടയിലുള്ള ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെംഗളുരുവിൽ ഉഷ്ണതരംഗം ഉണ്ടോ?
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകളനുസരിച്ച് ബെംഗളുരുവിൽ ഇതുവരെ ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് മുന്നറിയിപ്പ് നല്കിയിട്ടില്ല. എന്നാലും ചൂട് കൂടുതലുള്ള പകൽ നേരങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തരുതെന്നും ഉള്ള നിര്‍ദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. അതേസമയം, ബെംഗളൂരുവിലെ അർബൻ, റൂറൽ ജില്ലകളിൽ നേരിട്ടുള്ള ഹീറ്റ് വേവ് അലർട്ട് ലഭിച്ചിട്ടില്ലെങ്കിലും പരമാവധി താപനിലയിൽ വർധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
പരമാവധി താപനിലയ്ക്ക് 40 ഡിഗ്രി സെൽഷ്യസ് പരിധി അല്ലെങ്കിൽ സാധാരണയേക്കാൾ 4.5 ഡിഗ്രി സെൽഷ്യസിന്‌റെ റെ വ്യതിയാനം പ്രതീക്ഷിക്കുമ്പോളാണ് ഉഷ്ണതരംഗം മുന്നറിയിപ്പ് നല്കുന്നത്. കര്‍ണ്ണാടകയിൽ വിജയപുര, യാദ്ഗിർ, കോപ്പൽ തുടങ്ങിയ ജില്ലകളിലേക്കാണ് ജാഗ്രതാ നിർദേശവും മുന്നറിയിപ്പും നൽകിയിരിക്കുന്നത്.
ബെംഗളൂരു കാലാവസ്ഥാ പ്രവചനം
ഏപ്രിൽ 26 ന് ബെംഗളുരുവിൽ 24 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് പ്രതീക്ഷിക്കുന്നത്. തെളിഞ്ഞ ആകാശമാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് വരുന്ന ഏപ്രിൽ 27, 28 തീയതികളിൽ താപനില 23 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












