Search
  • Follow NativePlanet
Share
» »ബെംഗളുരുവിൽ മഴ തുടരും, മേഘാവൃതമായ ആകാശം, കാലാവസ്ഥാ മുന്നറിയിപ്പില്ല

ബെംഗളുരുവിൽ മഴ തുടരും, മേഘാവൃതമായ ആകാശം, കാലാവസ്ഥാ മുന്നറിയിപ്പില്ല

ബെംഗളുരുവിൽ തണുത്ത കാലാവസ്ഥ തുടരുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയും കാറ്റും മൂടിക്കെട്ടിയ ആകാശവും ആണ് പതിവ് കാഴ്ചയെങ്കിലും യാത്രകളെയോ ഗതാഗതത്തെയോ മറ്റു കാര്യങ്ങളെയോ ബുദ്ധിമുട്ടിപ്പിക്കുന്ന തരത്തിലേക്ക് എത്തിയിട്ടില്ല. ഇന്ന് സെപ്റ്റംബർ 2 തിങ്കളാഴ്ച തിനഗരത്തിൽ നേരിയതോ മിതമായതോ ആയ മഴയും തണുത്ത താപനിലയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാലാവസ്ഥാ പ്രവചനത്തിൽ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലെ മുന്നറിയിപ്പും അന്തരീക്ഷവും വെച്ചുനോക്കുമ്പോൾ ഇന്ന് ബാംഗ്ലൂരില്‌ മഴ പെയ്യുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്ന് പക്ഷേ, മഴ മുന്നറിയിപ്പുകളൊന്നും നല്കിയിട്ടില്ല. താപനിലയുടെ കാര്യത്തിലും ഞായറാഴ്ചത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല, ഇന്ന് കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും ആയിരിക്കാനാണ് സാധ്യത.

Bengaluru Expect Moderate Rainfall And Cloudy Sky No Rain Alert

ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയായിരിക്കും നഗരത്തിലെന്നും ദിവസം മുഴുവൻ ആകാശം മേഘാവൃതമായിരിക്കുമെന്നും പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 27 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു.

അതേസമയം നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇന്ന് മഴ പെയ്യുമെന്ന് ഐഎംഡി പ്രവചിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടാതെ, 1.8 മില്ലീമീറ്റനേരിയതോ മിതമായതോ ആയ മഴ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒപ്പം ഒപ്പം ശക്തമായ കാറ്റ്, ഇടിമിന്നൽ, മിന്നൽ എന്നിവയും ഇന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കർണ്ണാടകയുടെ മറ്റു ഭാഗങ്ങളിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്, തീരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും വടക്കൻ കർണാടകയിലും തെക്കൻ കർണാടകയിലും യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ കാലാവസ്ഥാ പ്രവചനത്തിൽ സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ ഇന്ന് ഏറ്റവും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്

ഇതനുസരിച്ച് ഇന്ന് സെപ്റ്റംബർ 2 ന് തീരദേശ കർണ്ണാടകയിൽ ശക്തമായ കനത്ത മഴ പ്രതീക്ഷിക്കുന്നു, മൂന്ന് മുതൽ അഞ്ചാം തിയതി വരെയും കനത്ത മഴ പ്രവചിച്ചിട്ടുണ്ട്.
അതേസമയം വടക്കൻ ഉൾപ്രദേശ കർണ്ണാടകയിൽ ഇന്ന് കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ മഴ മുന്നറിയിപ്പ് നല്കിയിട്ടില്ല.
എന്നാൽ തെക്കൻ ഉൾപ്രദേശ കർണ്ണാടകയിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും വരും ദിവസങ്ങളിൽ മുന്നറിയിപ്പ് നല്കിയിട്ടില്ല.

അതേസമയം, സെപ്റ്റംബർ മൂന്ന് ചൊവ്വാഴ്ച ബാംഗ്ലൂരിൽ താപനില വീണ്ടും കുറയും. ഏറ്റവും കുറഞ്ഞ താപനില 19.59 °C ഉം കൂടിയ താപനില 27.94 °C ഉം ആയിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം പറയുന്നു,

ഈ ആഴ്ചയിലെ ബെംഗളുരു കാലാവസ്ഥാ പ്രവചനം

സെപ്റ്റംബർ 2 തിങ്കളാഴ്ച കൂടിയ താപനില 27.94 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.59 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബർ 3 ചൊവ്വാഴ്ച കൂടിയ താപനില 25.49 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.58 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബർ 4 ബുധനാഴ്ച കൂടിയ താപനില 26.83 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.05 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബർ 5 വ്യാഴാഴ്ച : കൂടിയ താപനില 26.14 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18.57 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബർ 6 വെള്ളിയാഴ്ച - കൂടിയ താപനില 25.57 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.0 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

സെപ്റ്റംബർ 7 ശനിയാഴ്ച: കൂടിയ താപനില 26.06 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19.22 ഡിഗ്രി സെൽഷ്യസും ആയിരിക്കും. മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+