Search
  • Follow NativePlanet
Share
» » ബെംഗളുരുവിൽ മഴ തുടരും; ഗതാഗതക്കുരുക്കിൽ പെടാതെ പോകാം, ഈ റൂട്ടുകളിൽ ഇന്ന് യാത്ര വേണ്ട

ബെംഗളുരുവിൽ മഴ തുടരും; ഗതാഗതക്കുരുക്കിൽ പെടാതെ പോകാം, ഈ റൂട്ടുകളിൽ ഇന്ന് യാത്ര വേണ്ട

ബെംഗളുരുവിൽ മഴ തുടരുകയാണ്. യാത്രകളെയും ഗതാഗതത്തെയും മാത്രമല്ല, നിത്യജീവിതത്തെ തന്നെ തടസ്സപ്പെടുത്തുന്ന വിധത്തിൽ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും മഴയ്ക്കൊപ്പം എത്തിയിട്ടുണ്ട്. ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ഫ്ലൈഓവർ തുടങ്ങിയ പ്രധാന ഐടി മേഖലകളിൽ വെള്ളക്കെട്ട് യാത്ര ദുരിതമാക്കി. തുടർച്ചയായി പെയ്യുന്ന മഴ ഗതാഗതക്കുരുക്കിനും വെള്ളപ്പൊക്കത്തിനും പലയിടങ്ങളിലും കാരണമായിട്ടുണ്ട്.

മഴപെയ്ത കാരണം വെള്ളം നിറഞ്ഞ് റോഡുകൾ രാവിലത്തെും വൈകുന്നേരത്തെയും ഓഫീസ് യാത്രകളെ ബുദ്ധിമുട്ടിലാക്കുകയാണ്. വെള്ളം കെട്ടി നിൽക്കുന്ന റോഡുകളിൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇതിനൊപ്പം മഴയും വരുന്നതോടെ വാഹനങ്ങളുടെ നീണ്ടനിരയും പ്രത്യക്ഷമാകും, ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് ഫ്ലൈ ഓവർ തുടങ്ങിയ ഇടങ്ങളിലെ വെള്ളം നിറഞ്ഞ സ്ഥലത്തുകൂടി വണ്ടിയോടിച്ച് ആളുകള് പോകുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

Bangalore Weather Update

ബിടിഎം ലേഔട്ട്, സിൽക്ക് ബോർഡ് തുടങ്ങി പ്രദേശങ്ങൾ തിങ്കളാഴ്ച വെള്ളത്തിൽ മുങ്ങി. മാത്രമല്ല, നാഗവരയ്ക്കും ഹെബ്ബാളിനും ഇടയിലുള്ള ഔട്ടർ റിംഗ് റോഡിനെ മഴ സാരമായി ബാധിച്ചു, കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന റൂട്ടായ ഹെബ്ബാൽ ജംഗ്ഷൻ കഴിഞ്ഞയാഴ്ച കടുത്ത വെള്ളപ്പൊക്കത്തെ അഭിമുഖീകരിച്ചു. ഇത് വിമാനത്താവളത്തിലെ ഗതാഗതത്തിന് വലിയ തടസ്സമുണ്ടാക്കി.

ബെംഗളുരു ഇന്നത്തെ കാലാവസ്ഥ ഓഗസ്റ്റ് 13

ഇന്ന് ബെംഗളുരുവിൽ പകൽ നേരിയ മഴ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മേഘാവൃതമായ ആകാശമായിരിക്കും. ബെംഗളൂരുവിലെ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസാണ്, ഏറ്റവും കുറഞ്ഞ താപനില 21 ആണ്. നേരിയ മഴയുടെ സാധ്യത ഓഗസ്റ്റ് 16 വരെ തുടരുമെന്ന് ഐഎംഡി അറിയിച്ചു. ഓഗസ്റ്റ് 17, 18 തീയതികളിൽ ബാംഗ്ലൂരിൽ മഴ ശക്തമാകും.

ഗതാഗത തടസ്സം അനുഭവപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങൾ

ഇന്ന് ബെംഗളുരുവിൽ ഔദ്യോഗികമായി വെള്ളക്കെട്ട് മുന്നറിയിപ്പ് നൽകിയില്ലെങ്കിലും വാഹനങ്ങൾ തകരാറിലായതും റോഡ് നിർമാണ പ്രവർത്തനങ്ങളും കാരണം ഗതാഗതക്കുരുക്ക് വ്യാപകമാണ്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച് ഇന്ന് നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുവാൻ ഇടയുള്ള സ്ഥലങ്ങൾ

സാന്‍റെ സർക്കിൾ മുതൽ കോഗിലു ക്രോസ് വരെ: വാഹനം തകരാറിലായതിനാൽ ഗതാഗതം മന്ദഗതിയിലാണ്.
പാണത്തൂർ എസ് ക്രോസ്: ബിബിഎംപി, റെയിൽവേ അടിപ്പാത പ്രവൃത്തികൾ കാര്യമായ കാലതാമസമുണ്ടാക്കുന്നു. യാത്രക്കാർ കഴിയുമെങ്കിൽ ഈ വഴി ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
ഔട്ടർ റിങ് റോഡ്: ബാംഗ്ലൂര് മെട്രോ റെയിൽ കോർപ്പറേഷൻ നിർമ്മാണം മന്ദഗതിയിലുള്ള ഗതാഗതത്തിലേക്ക് നയിക്കുന്നു. ഇതര റൂട്ടുകൾ പരിഗണിക്കുക.
മുത്യാല നഗർ ബസ് സ്റ്റോപ്പ് മുതൽ ഹെബ്ബാള വരെ: വാഹനങ്ങൾ തകരാറിലായതിനാൽ ഗതാഗതം മന്ദഗതിയിലാണ്.

അടുത്ത 7 ദിവസത്തേക്കുള്ള കാലാവസ്ഥാ പ്രവചനം:

ഓഗസ്റ്റ് 13: 21°C - 29°C, പൊതുവെ മേഘാവൃതമായ ആകാശവും നേരിയ മഴയും.
ഓഗസ്റ്റ് 14: 20°C - 29°C, പൊതുവെ മേഘാവൃതമായ ആകാശവും നേരിയ മഴയും.
ഓഗസ്റ്റ് 15: 20°C - 29°C, പൊതുവെ മേഘാവൃതമായ ആകാശവുംനേരിയ മഴയും.
ഓഗസ്റ്റ് 16: 20°C - 29°C, പൊതുവെ മേഘാവൃതമായ ആകാശവും നേരിയ മഴയും.
ഓഗസ്റ്റ് 17: 20°C - 29°C, മഴ
ഓഗസ്റ്റ് 18: 20°C - 29°C, മഴ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update rain bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+