ബെംഗളൂരുവിലെ കാലാവസ്ഥ എന്നും ഒരു അത്ഭുതമാണ്. കാലം മാറി പെയ്യുന്ന മഴയും വർഷങ്ങളോളം ഒരു പോലെ തുടർന്നിരുന്ന രീതി മാറി പെട്ടന്നൊരു ദിവസം സീസൺ മാറി അപ്രതീക്ഷിതമായി എത്തുന്ന പേമാരിയും പെട്ടന്നു തെളിയുന്ന ആകാശവും എന്നിങ്ങനെ പല കാഴ്ചകൾ ഇവിടെയുണ്ട്.
ഒരു ദിവസം തന്നെ മൂന്നു കാലാവസ്ഥയിലൂടെ കടന്നു പോകുവാൻ സാധിക്കുന്നവരാണ് ബാംഗ്ലൂരുകാര്‍. രാവിലെ കനത്ത മഞ്ഞിലാണ് നേരം വെളുക്കുന്നതെങ്കിലും ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോഴേക്കും വെയിൽ തെളിയും. ഇന്ന് നല്ല കാലാവസ്ഥയാണല്ലോ എന്നാശ്വസിച്ച് വൈകുന്നേരം പുറത്തു പോകാൻ പ്ലാൻ ചെയ്യുമെങ്കിലും അപ്രതീക്ഷിതമായി എത്തുന്ന മഴ ചതിക്കും.
ഇങ്ങനെ മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത കാലാവസ്ഥയാണ് ബാംഗ്ലൂരിലേത്. കഴിഞ്ഞ ആഴ്ച ദിവസങ്ങളോളം നീണ്ടു നിന്ന മഴയും വെള്ളക്കെട്ടും തടാകങ്ങൾ നിറഞ്ഞൊഴുകിയും മറ്റു കെടുതികളുടെയും ക്ഷീണം ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതിൽ നിന്നെല്ലാം മാറി മെല്ലെ പഴയ അവസ്ഥയിലേക്ക് തിരികെ വരുന്നതേയുള്ളു ബെംഗളൂരു നിവാസികൾ. ഇപ്പോഴിതാ, മഞ്ഞു നിറഞ്ഞ പ്രഭാതങ്ങളാണ് ബെംഗളൂരു നിവാസികളെ രാവിലെ സ്വീകരിക്കുന്നത്. കനത്ത മഞ്ഞിലേക്ക് തുറക്കുന്ന ദിവസങ്ങളാണ് ഇപ്പോൾ ഇവിടുത്തുകാർക്കുള്ളത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി മൂടൽ മഞ്ഞാണ് രാവിലെകളിൽ ബെംഗളൂരുവിൽ അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ഇത് തന്നെ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. മഴയ്ക്കു ശേഷം താപനില താഴ്ന്നതാണ് മഞ്ഞിനു കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ അഭിപ്രായം. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത മഴയ്ക്ക് ശേഷം തെളിഞ്ഞ ആകാശം രൂപപ്പെട്ടതാണ് തണുത്ത കാലാവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. പലയിടങ്ങളിലും കനത്ത മഞ്ഞാണ് അനുഭവപ്പെട്ടത്. മുന്നിലെ കാഴ്ചകളെ ബുദ്ധിമുട്ടിപ്പിക്കുന്ന വിധത്തിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ഞുണ്ടായിരുന്നു.
ബെംഗളൂരു കാലാവസ്ഥ ഒക്ടോബര്‍ 28
ഇന്ന് ഒക്ടോബര്‍ 28 തിങ്കളാഴ്ച ബാംഗ്ലൂരിൽ ആകാശവും വരണ്ട കാലാവസ്ഥയും ഉണ്ടാകുമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വരുന്ന 48 മണിക്കൂറിൽ ബെംഗളൂരുവിലെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 29 ഡിഗ്രി സെൽഷ്യസും 19 ഡിഗ്രി സെൽഷ്യസും ആയിരിക്കും. പ്രഭാതങ്ങളിൽ മൂടൽമഞ്ഞ് സാധ്യതയും പ്രവചിച്ചിട്ടുണ്ട്.
ഇന്നലെ, ഞായറാഴ്ച ബാംഗ്ലൂരിൽ കൂടിയ താപനില 27.7 ° C ഉം കുറഞ്ഞ താപനില 19.4 ° C ഉം രേഖപ്പെടുത്തി.
കർണ്ണാടക കാലാവസ്ഥാ പ്രവചനം ഒക്ടോബർ 28- നവംബർ 1
തീരദേശ കർണ്ണാടക
ഒക്ടോബർ 28, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 29, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 30, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 31, കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 1, കാലാവസ്ഥാ മുന്നറിയിപ്പില്ല
വടക്കന്‍ ഉൾപ്രദേശ കർണ്ണാടക
ഒക്ടോബർ 28, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 29, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 30, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 31, കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 1, കാലാവസ്ഥാ മുന്നറിയിപ്പില്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
ഒക്ടോബർ 28, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 29, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 30, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഒക്ടോബർ 31, കാലാവസ്ഥാ മുന്നറിയിപ്പില്ല
നവംബർ 1, കാലാവസ്ഥാ മുന്നറിയിപ്പില്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













