ബെംഗളുരുവിൽ ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ പതിവിലും നേരത്തേയാണെത്തിയത്. വേനലിൽ ചുട്ടുപൊള്ളികിടന്ന ബാംഗ്ലൂരിന് വലിയൊരു ആശ്വാസമായിരുന്നു മഴയുടെ വരവ്. ഇത്തവണ മഴ നേരത്തെ എത്തിയെന്നു മാത്രമല്ല, പെയ്തുപോയ മഴയുടെ അളവിലും റെക്കോർഡുണ്ട്. കഴിഞ്ഞ വർഷം ഈ സമയത്ത് പെയ്ത ശരാശരി മഴയുടെ ഇരട്ടി ഇതിനോടകം പെയ്തു കഴിഞ്ഞുവെന്നാണ് കണക്ക്.
ഈ വർഷം ഇതുവരെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്നും ഏറ്റവും മഴ ലഭിച്ച് പ്രയോജനപ്പെട്ട ജില്ല ബെംഗളുരു അർബൻ ആണ്. ജൂണിലെ ആദ്യ 10 ദിവസങ്ങളിൽ ശരാശരിയുടെ ഇരട്ടിയോളം മഴ ഇവിടെ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് ജൂൺ 2 ന് മൺസൂൺ സംസ്ഥാനത്ത് പ്രവേശിച്ചതിനുശേഷം ബെംഗളൂരു അർബൻ ജില്ലയിൽ ശരാശരി 106.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഈ കാലയളവിലെ സാധാരണ 56 മില്ലിമീറ്ററാണ്.

അതേസമയം കാലാവസ്ഥാ പ്രവചനങ്ങൾ അനുസരിച്ച് അടുത്ത മൂന്ന് ദിവസത്തേക്ക് സാധാരണയിൽ കവിഞ്ഞ മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കൻ കർണാടക ജില്ലകളിൽ അതിശക്തമായ മഴ തുടരുന്ന മഴയ്ക്ക് വരും ദിവസങ്ങളിലും ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 13 വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ള മേഖലയിലെ നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ കർണാടക ജില്ലകൾക്കും സമാനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
78 ശതമാനം അധിക മഴ
കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് കർണ്ണാടക മൊത്തത്തിൽ ഇത്തവണ പെയ്ത മഴ സാധാരണയക്കാൾ കൂടുതലാണ് . ആകെയുള്ള 31 ജില്ലകളിൽ, 22 ജില്ലകളിലും ജൂൺ 1 നും 10 നും ഇടയിൽ സാധാരണ മഴയുടെ 60 ശതമാനത്തിലധികം മഴയാണ് അധികമായി രേഖപ്പെടുത്തിയിട്ടുള്ളത്. പൊതുവേ വരണ്ട ജില്ലകൾ എന്നറിയപ്പെടുന്ന വിജയപുര, ബാഗൽകോട്ട എന്നിവിടങ്ങളിൽ ഇത്തവണ മൂന്നിരട്ടി മഴയാണ് അധികം പെയ്തത്.
ബെംഗളുരു ജൂൺ 11 കാലാവസ്ഥ
2024 ജൂൺ 11 ചൊവ്വാഴ്ച ബെംഗളുരുവിൽ ഇന്നത്തെ താപനില 26.89 ഡിഗ്രി സെൽഷ്യസാണ്. കൂടിയ താപനില 28.4 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21.39 ഡിഗ്രി സെൽഷ്യസും ആണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ചെറിയ മഴ പെയ്യുവാനും ഇന്ന് ബെംഗളുരുവില് സാധ്യതയുണ്ട്.
നാളെ, 2024 ജൂൺ 12 ബുധനാഴ്ച, ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 20.95 °C ഉം 27.95 °C ഉം അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നു. നാളെ ഈർപ്പനില 47% ആയിരിക്കും.
ബെംഗളുരു മഴ കാലാവസ്ഥാ പ്രവചനം ജൂൺ 12- 16
ജൂൺ 12- മേഘാവൃതമായ ആകാശം, താപനില 27.52 °C
ജൂൺ 13 - നേരിയ മഴ, താപനില 24.09 °C
ജൂൺ 14 - നേരിയ മഴ, താപനില 27.42 °C
ജൂൺ 15 - നേരിയ മഴ, താപനില 28.21 °C
ജൂൺ 16 - ക നേരിയ മഴ, താപനില 27.98 °C
ജൂൺ 17 - നേരിയ മഴ, താപനില 21.09 °C
ജൂൺ 18- നേരിയ മഴ, താപനില 23.91 °C
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












