ബെംഗളുരു വീണ്ടും തണുപ്പിലേക്ക് പോവുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചൂടും തണുപ്പും ഒരുപോലെ മാറിവരുന്ന അവസ്ഥയായിരുന്നു നഗരത്തിൽ. മടുപ്പിക്കുന്ന ചൂടോ ഒരു ദിവസത്തെ മുഴുവൻ പ്ലാനും തെറ്റിക്കുന്ന മഴയോ അല്ലാതെ ഇവ രണ്ടിന്‍റെയും സുഖകരമായ ഒരു മിശ്രിതമാണ് ഇവിടെ അനുഭവപ്പെട്ടു പോന്നിരുന്നത്. ഇപ്പോഴിതാ ഇന്ന് ബാംഗ്ലൂരിൽ തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് സെപ്റ്റംബര് 17 ചൊവ്വാഴ്ച, താപനില 19 ഡിഗ്രി സെൽഷ്യസിലേക്ക് താഴുകയും പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ചെയ്യുമെന്നതിനാൽ കാലാവസ്ഥ തണുപ്പായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ പ്രവചനം സൂചിപ്പിക്കുന്നു. മഴ സാധ്യത പ്രതീക്ഷിക്കുന്നില്ലെങ്കിലും പൊതുവേ മേഘാവൃതമായ കാലാവസ്ഥയായിരിക്കും ഇന്ന് നഗരത്തിൽ അനുഭവപ്പെടുക.

ബാംഗ്ലൂർ ഇന്നത്തെ കാലാവസ്ഥ
ഇന്ന് ബാംഗ്ലൂരിൽ മഴയ്ക്കുള്ള സാധ്യത കുറവാണ്. എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 11.0 ൽ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പ്രദേശത്തെ നല്ല വായുവിൻറെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു. കൂടാതെ ഈർപ്പത്തിന്‍റെ അളവ് 50 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിലായിരിക്കും.
ദിവസം മുഴുവൻ 23 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് സ്ഥിരതയോടെ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു.
കർണ്ണാടകയിലെ കാലാവസ്ഥ
കർണാടകയുടെ തീരപ്രദേശങ്ങളിലും വടക്കൻ, തെക്കൻ ഉൾപ്രദേശങ്ങളിലും ചൊവ്വാഴ്ച കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ സംസ്ഥാനത്തിൻ്റെ തീരദേശ ജില്ലകളിൽ മിതമായ മഴയും മറ്റു ജില്ലകളിൽ ചിതറിക്കിടക്കുന്ന മഴയുമാണ് കൂടുതലും പ്രതീക്ഷിക്കുന്നത്. സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (KSNDMC) അടുത്ത അഞ്ച് ദിവസത്തേക്കുള്ള കാലാവസ്ഥാ റിപ്പോർപ്പ് പങ്കുവെച്ചതിൽ നിന്നും
സംസ്ഥാനത്തിൻ്റെ തീരദേശ ജില്ലകളോട് ചേർന്നുള്ള തീരപ്രദേശങ്ങളിലും മലയോര ജില്ലകളിലും ചിതറിക്കിടക്കുന്ന മിതമായ മഴയാണ് പ്രതീക്ഷിക്കുന്നത്. തെക്ക്, വടക്ക് ഉൾപ്രദേശങ്ങളിൽ ചിതറിയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്,
സെപ്റ്റംബർ 18 കാലാവസ്ഥ മഴ
സെപ്റ്റംബർ 18 ബുധനാഴ്ച, കുറഞ്ഞതും കൂടിയതുമായ താപനില 19 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആകാശം മേഘാവൃതമായിരിക്കാനാണ് സാധ്യത. ഇടിമിന്നലോട് കൂടിയ മിതമായ മഴയാണ് നാളെ നഗരത്തിൽ പ്രതീക്ഷിക്കുന്നത്.
ബാംഗ്ലൂർ കാലാവസ്ഥാ പ്രവചനം സെപ്റ്റംബർ 18- 24
സെപ്റ്റംബർ 18, 2024 27.3 °C ചിതറിക്കിടക്കുന്ന മേഘങ്ങൾ, മഴ
സെപ്റ്റംബർ 19, 2024 27.8 °C ചിതറിക്കിടക്കുന്ന മേഘങ്ങൾ
സെപ്റ്റംബർ 20 26.41 °C മൂടിക്കെട്ടിയ മേഘങ്ങൾ
സെപ്റ്റംബർ 21 27.9 °C മൂടിക്കെട്ടിയ മേഘങ്ങൾ
സെപ്റ്റംബർ 22, 2024 27.26 °C നേരിയ മഴ
സെപ്റ്റംബർ 23 26.65 °C മൂടിക്കെട്ടിയ മേഘങ്ങൾ
സെപ്റ്റംബർ 24 24.84 °C മൂടിക്കെട്ടിയ മേഘങ്ങൾ
തീരദേശ കർണ്ണാടക
സെപ്റ്റംബർ 17 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 18 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 19 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 20 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 21 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
വടക്കന്‍ ഉൾപ്രദേശ കർണ്ണാടക
സെപ്റ്റംബർ 17 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 18 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 19 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 20 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
തെക്കന്‍ ഉൾപ്രദേശ കർണ്ണാടക
സെപ്റ്റംബർ 17 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 18 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 19 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
സെപ്റ്റംബർ 20 -കാലാവസ്ഥാ മുന്നറിയിപ്പുകൾ ഇല്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













