Search
  • Follow NativePlanet
Share
» »ബെംഗളൂരു മഴ തുടരുന്നു..ചെറിയ മഴയിൽ തന്നെ വെള്ളക്കെട്ട്, തെളിഞ്ഞ ദിവസങ്ങളില്ലാത്തത് മാത്രമല്ല പ്രശ്നം.. കാരണം

ബെംഗളൂരു മഴ തുടരുന്നു..ചെറിയ മഴയിൽ തന്നെ വെള്ളക്കെട്ട്, തെളിഞ്ഞ ദിവസങ്ങളില്ലാത്തത് മാത്രമല്ല പ്രശ്നം.. കാരണം

ബാംഗ്ലൂരിൽ ദുരന്തം വിതച്ച് പെയ്യുന്ന കനത്ത മഴ പൂർണ്ണമായും മാറിയിട്ടില്ല. നഗരത്തെ ഒരു വെള്ളക്കെട്ടാക്കി മാറ്റിയ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പെയ്തത്. വീടുകളിലും കെട്ടിടങ്ങളിലും വെള്ളം നിറഞ്ഞ് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തെ അഭിമുഖീകരിച്ചാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. മഴ കനത്താൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന ബാംഗ്ലൂർ കഴിഞ്ഞ ദിവസങ്ങളിൽ ഏകദേശം നിശ്ചലമായി എന്നു പറയാം. ഇന്ന് ഒക്ടോബർ 25 വെള്ളിയാഴ്ചയും ബാംഗ്ലൂരിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് ഇന്ന് ബാംഗ്ലൂരിൽ ഇന്നും മഴ പെയ്യും. പൊതുവേ മേഘാവൃതമായ ആകാശമാണ് ഇന്ന് നഗരത്തിൽ അനുഭവപ്പെടുക. കൂടാതെ, ഇന്നത്തെ കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, തെളിഞ്ഞ ആകാശത്തോടെ സൂര്യപ്രകാശം അനുഭവപ്പെട്ടാണ് ഇന്ന് ബാംഗ്ലൂരിൽ നേരം പുലർന്നത്. ഏകദേശം ഒരാഴ്ചയോളം നീണ്ടു നിന്ന കനത്ത മഴയ്ക്കും ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും ശേഷം ശാന്തമായി ആരംഭിച്ച പ്രഭാതം കൂടിയായിരുന്നു ഇത്.
മുൻദിവസങ്ങളിലേതിൽ നിന്നും വ്യത്യസ്തമായ, മിതമായ മഴയുള്ള ദിവസമായിരിക്കും ഇതെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ന് ബാംഗ്ലൂരിലെ പൊതുവേയുള്ള താപനില 24.38 °C ആയിരിക്കും. അതേസമയം കൂടിയ താപനില 28 °C വരെ ഉയരും. ഈർപ്പം 60 ശതമാനവും മണിക്കൂറിൽ 13 കിമി വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയും ഉണ്ട്. അതേസമയം, മഴയ്ക്കും വെള്ളക്കെട്ടിനും ഒക്കെ ശേഷം പുറത്തിറങ്ങുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ കാലാവസ്ഥ കൂടിയാണ് ഇന്നത്തേത്. മാത്രമല്ല, ബാംഗ്ലൂർ നഗരത്തിലെ ഇന്നത്തെ വായൂ നിലവാവരവും നല്ലതാണ്. ആശങ്കകളില്ലാതെ പുറത്തു പോകുവാനും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഇത് അനുയോജ്യമാണ്.

എന്നാൽ മഴയും ഇടിയും മിന്നലും പ്രതീക്ഷിക്കുന്നതിനാല്‍ പുറത്തേയ്ക്കുള്ള യാത്രകൾ കരുതലോടെയാവണം. വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ, സ്ഥിരം ഗതാഗതക്കുരുക്ക് ഉറപ്പുള്ള സ്ഥലങ്ങള്‍, തടാകങ്ങളുടെ തീരങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ അത്യാവശ്യമില്ലെങ്കിൽ മാറ്റിവയ്ക്കാം. മാത്രമല്ല, കുട, റെയിൻകോട്ട് തുടങ്ങിയവയും പുറത്തുപോകുമ്പോൾ കൈവശം സൂക്ഷിക്കാൻ മറക്കേണ്ട.

ഒക്ടോബർ 26 ശനിയാഴ്ച ബാംഗ്ലൂർ കാലാവസ്ഥ

നാളെ, ഒക്ടോബർ 26 ശനിയാഴ്ച ബാംഗ്ലൂരിൽ കൂടിയ താപനില 28 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18 ഡിഗ്രി സെൽഷ്യസും ആയിരിക്കും. സൂര്യോദയം രാവിലെ 06:12 മണിക്കും സൂര്യാസ്തമയം വൈകിട്ട് 5:55 മണിക്കും ആയിരിക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ ശതമാനം 60നും 70നും ഇടയിൽ ആയിരിക്കും. വടക്കു പടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ബാംഗ്ലൂർ വരും ദിവസങ്ങളിലെ കാലാവസ്ഥ ഒക്ടോബർ 25-30

ഒക്ടോബർ 25 - കൂടിയ താപനില 29.0°C , കുറഞ്ഞ താപനില 21.0 °C, മേഘാവൃതമായ ആകാശവും നേരിയ മഴയും
ഒക്ടോബർ 26 - കൂടിയ താപനില 29.0°C , കുറഞ്ഞ താപനില 21.0 °C, മേഘാവൃതമായ ആകാശവും നേരിയ മഴയും
ഒക്ടോബർ 27 - കൂടിയ താപനില 28.0°C , കുറഞ്ഞ താപനില 21.0 °C, മേഘാവൃതമായ ആകാശവും നേരിയ മഴയും
ഒക്ടോബർ 28 - കൂടിയ താപനില 28.0°C , കുറഞ്ഞ താപനില 21.0 °C, മേഘാവൃതമായ ആകാശവും നേരിയ മഴയും
ഒക്ടോബർ 29 - കൂടിയ താപനില 28.0°C , കുറഞ്ഞ താപനില 21.0 °C, മഴ
ഒക്ടോബർ 30 - കൂടിയ താപനില 28.0°C , കുറഞ്ഞ താപനില 21.0 °C, മഴ


ബെംഗളൂരു മഴ ഒക്ടോബർ 1- 24 അവലോകനം

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ (ഐഎംഡി) കണക്കുകൾ പറയുന്നതിനുസരിച്ച് വരണ്ട സെപ്റ്റംബര് മാസത്തിന് ശേഷം എത്തിയ ഒക്ടോബറിൽ 1 മുതൽ 24 വരെ ബെംഗളുരുവിൽ 301.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണയായി ഈ സമയത്ത് ലഭിക്കുന്നത് 117.4 മില്ലിമീറ്റർ മാത്രമാണ്. മിക്ക ദിവസങ്ങളിലും മഴ ലഭിക്കുന്നതിനാൽ ഈ വെള്ളം മണ്ണിലേക്ക് ഇറങ്ങുവാൻ ആവശ്യമായ രണ്ട ദിവസങ്ങളുടെ എണ്ണം കുറവാണെന്നതാണ് പ്രശ്നമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അത് കൈകാര്യം ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ടും കാരണം 10 മില്ലിമീറ്റർ (1 സെന്‍റീമീറ്റർ) മഴ പോലും നേരിടാൻ ബാംഗ്ലൂരിന് ബുദ്ധിമുട്ടാണ്.

ബെംഗളൂരുവിലെ വെള്ളക്കെട്ടിന് കാരണം

മുൻകാലങ്ങളിൽ ശക്തമായ മഴ പെയ്താലും അത് വെള്ളക്കെട്ടിനോ അപകടങ്ങൾക്കോ ഇപ്പോൾ സംഭവിക്കുന്നതുപോലെ കാരണമായിരുന്നില്ല. എന്നാൽ കാലം മാറി ജനസാന്ദ്രതയും നിർമ്മാണ പ്രവർത്തികളും വ്യാപിച്ചതോടെ വെള്ളം ഇറങ്ങുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായി മാറി. മോശമായ ടൗൺ മാനേജ്മെന്‍റ്, കൈയേറ്റം, വർധിച്ച കോൺക്രീറ്റ് നിർമ്മാണങ്ങൾ, കായലുകളിലും ഓടകളിലും അടിഞ്ഞുകൂടിയ ചെളി തുടങ്ങിയവയാണ് വെള്ളപ്പൊക്ക സാഹചര്യങ്ങളിലേക്ക് ബാംഗ്ലൂരിനെ നയിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+