ബെംഗളൂരു കാലാവസ്ഥാ മാറ്റങ്ങളിലൂടെ കടന്നു പോവുകയാണ്. തീവ്രവും ഒട്ടും പ്രതീക്ഷിക്കാത്തതുമായ മാറ്റങ്ങളാണ് ഈ വർഷം കാറ്റും മഴയും വേനലും ഒക്കെയായി ബെംഗളൂരുവിൽ അനുഭവപ്പെട്ടത്. ഇപ്പോൾ ബാംഗ്ലൂർ തണുപ്പിലേക്കെത്തിക്കഴിഞ്ഞു. കുളിരു നിറഞ്ഞ പുലരിയിലൂടെയാണ് ബെംഗളൂരുവിന്‍റെ ദിവസം ആരംഭിക്കുന്നത്. ഇനിയുള്ള രണ്ടോ മൂന്നോ മാസത്തോളം കാലം ശൈത്യകാലത്തിലൂടെയാണ് നഗരം കടന്നു പോകുന്നത്.
ഇന്ന്, നവംബർ 29 വെള്ളിയാഴ്ച കാലാവസ്ഥാ മുന്നറിയിപ്പുകൾ അനുസരിച്ച് ബാംഗ്ലൂരിൽ ഭാഗികമായ മേഘാവൃതമായ ആകാശം അനുഭവപ്പെടും. ഇന്ന് കൂടിയ താപനില 19 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. ശരാശരി താപനില 21 ഡിഗ്രിയും ഇന്ന് നഗരത്തിൽ അനുഭവപ്പെടും. അതേ സമയം വരും ദിവസങ്ങളിൽ ബാംഗ്ലൂരിലെ താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.

ബെംഗളൂരു വായു ഗുണനിലവാരം
രാജ്യത്തെ പല നഗരങ്ങളെയും അപേക്ഷിച്ച് ബെംഗളൂരുവിൽ മികച്ച വായു നിലവരാമാണുള്ളത്. ആശ്വാസത്തോടെ ശ്വസിക്കുവാനും പുറത്തിറങ്ങുവാനും സാധിക്കുന്നതിനാല്‍ ഇവിടെ ജീവിക്കുന്നവരും ആശ്വാസത്തിലാണ്. റിപ്പോർട്ടുകളനുസരിച്ച് ഇന്ന് ബെംഗളൂരുവിലെ എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 82-ൽ ആണ് പ്രതീക്ഷിക്കുന്നത്. മിതമായ അവസ്ഥയിലുള്ള ഗുണനിലവാരമാണ് ഇത് സൂചിപ്പിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് ഇന്ന് മുഴുവൻ ബാംഗ്ലൂരിൽ മേഘാവൃതമായ ആകാശമാണ് അനുഭവപ്പെടുന്നത്.
കർണാടകയുടെ വടക്കൻ ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയും
ദക്ഷിണ കർണാടകയിൽ വ്യാപകമായ ഇടിമിന്നലും ആണ് ഇന്ന് പ്രവചിച്ചിരിക്കുന്നത്.
കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പങ്കുവെച്ച കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്
തെക്കൻ ഉൾനാടൻ ജില്ലകളിൽ നവംബർ 30, ഡിസംബർ 1 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്നു.
കർണ്ണാടക കാലാവസ്ഥാ പ്രവചനം നവംബർ 29- ഡിസംബർ 3 വരെ
ഇടിമിന്നലും കൊടുങ്കാറ്റും ശക്തമായതോ അതിശക്തമായതോ ആയ മഴയും ആണ് നവംബർ 30 നും ഡിസംബർ 1 നും
തെക്കൻ ഉൾപ്രേദേശ കർണ്ണാടകകയിൽ പ്രവചിച്ചിരിക്കുന്നത്. ഇതേതുടർന്ന് മേഖലയിൽ ഓറഞ്ച് അലർട്ട് ആണുള്ളത്. ഡിസംബർ 3, 4 തീയതികളിൽ തീരപ്രദേശങ്ങളിലും കർണാടകയുടെ വടക്കൻ ഉൾപ്രദേശങ്ങളിലും യെല്ലോ അലർട്ട് നിലനിൽക്കുന്നു
തീരദേശ കർണ്ണാടക
നവംബർ 29 - കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
നവംബർ 30 - കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
ഡിസംബർ 1 - ഇടിമിന്നലും ചെറിയ മഴയും
ഡിസംബർ 2 - ഇടിമിന്നലും ചെറിയ മഴയും
ഡിസംബർ 3 - കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
വടക്കൻ ഉൾപ്രദേശ കർണ്ണാടക
നവംബർ 29 - കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
നവംബർ 30 - കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
ഡിസംബർ 1 - ഇടിമിന്നലും ചെറിയ മഴയും
ഡിസംബർ 2 - ഇടിമിന്നലും ചെറിയ മഴയും
ഡിസംബർ 3 - കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
തെക്കൻ ഉൾപ്രദേശ കർണ്ണാടക
നവംബർ 29 - വളരെ കനത്ത മഴ, കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
നവംബർ 30 - കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
ഡിസംബർ 1 - ഇടിമിന്നലും ചെറിയ മഴയും
ഡിസംബർ 2 - ഇടിമിന്നലും ചെറിയ മഴയും
ഡിസംബർ 3 - കാലാവസ്ഥാ മുന്നറിയിപ്പ് ഇല്ല
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












