Search
  • Follow NativePlanet
Share
» »ബെംഗളുരു കാലാവസ്ഥ: ഒറ്റപ്പെട്ട മഴയ്ക് സാധ്യത, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാം, കർണ്ണാടക കാലാവസ്ഥ

ബെംഗളുരു കാലാവസ്ഥ: ഒറ്റപ്പെട്ട മഴയ്ക് സാധ്യത, പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കാം, കർണ്ണാടക കാലാവസ്ഥ

പൊതുവേ മികച്ച കാലാവസ്ഥയാണ് ഇപ്പോൾ ബെംഗളരുുവിൽ അനുഭവപ്പെടുന്നത്. കാലവപ്‍ഷം എത്തിയെങ്കിലും ഇടയ്ക്കിടെ വന്നു പെയ്തു പോകുന്ന മഴയാണ് നിലവിലുള്ളത്. ഇന്ന് ജൂൺ 13 വ്യാഴാഴ്ച 24 ഡിഗ്രി സെൽഷ്യസ് താപനിലയോടെയാണ് ബെംഗളുരുവിൽ ദിവസം ആരംഭിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച്, നഗരത്തിലെ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥ പ്രവചനമനുസരിച്ച് പൊതുവേ മഴയില്ലാത്ത കാലാവസ്ഥയായിരിക്കുമെങ്കിലും ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നു. അതേസമയം ബാംഗ്ലൂരിലും കർണാടകയിലെ മറ്റ് ജില്ലകളിലും ഈ ആഴ്ചയിൽ മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ടും പുറപ്പെടുവിച്ചു.

Bangalore Weather Update Expecting Isolated Showers amp amp Warm Day On June 13

കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) എസ്എസി-ഐഎസ്ആർഒയിൽ നിന്നുള്ള കണക്കുകൾ അടിസ്ഥാനമാക്കി
ബെംഗളൂരുവിൽ ഞായറാഴ്ച വരെ ചെറിയതോതിലുള്ളതോ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും അറിയിച്ചു.

അതേസമയം ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ബിദാർ, കലബുറഗി, ബെലഗാവി, റായ്ച്ചൂർ, യാദ്ഗിർ, ശിവമോഗ, വിജയപുര, ചിക്കമംഗളൂരു ജില്ലകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും (മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ) സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് 'യെല്ലോ' അലർട്ട് പ്രഖ്യാപിച്ചു.

ബിദാർ, കലബുറഗി, ഉത്തര കന്നഡ, വിജയപുര, ബാഗൽകോട്ട്, യാദ്ഗിർ, ബെലഗാവി, ചിക്കമംഗളൂരു, ശിവമോഗ, കുടക് ജില്ലകളിലും കർണാടക, തീരദേശ കർണാടക, വടക്കൻ കർണാടക, ദക്ഷിണ ഇൻ്റീരിയർ കർണാടക എന്നിവിടങ്ങളിലെ മറ്റു പല സ്ഥലങ്ങളിലും ജൂൺ 17 വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ കണക്കനുസരിച്ച്, ജൂൺ 14 ന്, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും ഇടിമിന്നലിനുമുള്ള സാധ്യത വളരെ കൂടുതലാണ്. തെക്കൻ കർണാടകയിലെ ജില്ലകളിൽ പലയിടത്തും വടക്കൻ കർണാടക ജില്ലകളിൽ ചില സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weather update rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+