Search
  • Follow NativePlanet
Share
» »കോടമഞ്ഞിൽ പൊതിഞ്ഞ് ബാംഗ്ലൂർ, വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.. ഇന്ന് മൂടിക്കെട്ടിയ ആകാശവും നേരിയ മഴയും

കോടമഞ്ഞിൽ പൊതിഞ്ഞ് ബാംഗ്ലൂർ, വിമാനങ്ങൾ വഴിതിരിച്ച് വിട്ടു.. ഇന്ന് മൂടിക്കെട്ടിയ ആകാശവും നേരിയ മഴയും

ബെംഗളൂരുവിൽ ഞായറാഴ്ച പുലർന്നത് മൂടൽ മഞ്ഞിലേക്കാണ്. ഇന്നലെ രാത്രി പെയ്തൊഴിഞ്ഞ മഴയ്ക്കു ശേഷം തണുപ്പാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്ന് കാത്തിരുന്നത് കനത്ത മഞ്ഞാണ്. പരസ്പരം കൃത്യമായി കാണാൻ സാധിക്കാത്തക്ക വിധത്തിൽ ആയിരുന്നു നഗരത്തിലെ പലയിടങ്ങളും മഞ്ഞ് അനുഭവപ്പെട്ടത്. അതേസമയം, വിമാനത്താവള പ്രവർത്തനങ്ങളയും മൂടൽമഞ്ഞ് ബാധിച്ചു. പല വിമാനങ്ങളും വഴിതിരിച്ച് വിടുകയും മറ്റ് ചിലവ് വൈകുകയും ചെയ്തു.

ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങളനുസരിച്ച് രാവിലെ 8.30 വരെ നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടുകയും പത്തിലധികം സർവീസുകൾ വൈകുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ പ്രവചനങ്ങളനുസരിച്ച് ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലും ഇന്നത്തെ കാലാവസ്ഥ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിക്കും. ദി ഹിന്ദു റിപ്പോര്‍ട്ട് അനുസരിച്ച് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദൃശ്യപരത 50 മുതൽ 100 ​​മില്ലിമീറ്റർ വരെയാണ്.

Bangalore Weather Update Foggy morning in Bengaluru on Novmber 11

അതേസമയം കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഇന്ന് നവംബർ 10 ഞായറാഴ്ച ബെംഗളൂരു നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 19.4 ഡിഗ്രി സെൽഷ്യസാണ്. കെംപഗൗഡ വിമാനത്താവളത്തിൽ 17.9, 18.2 ഡിഗ്രി സെൽഷ്യസും ഹാൽ വിമാനത്താവളത്തിൽ 18.2 ഡിഗ്രി സെൽഷ്യസും ആണ് ഇുവരെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. ബാംഗ്ലൂരിൽ ഇന്നത്തെ കൂടിയ താപനില ‌30 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും ആണ്. ശരാശരി താപനില ഏകദേശം 24 ഡിഗ്രി സെൽഷ്യസും ആണ്.

അതേ സമയം ഇന്ന് നഗരത്തിൽ നേരിയ മഴ ലഭിക്കും. പേരിന് മാത്രമേ മഴയുള്ളുവെങ്കിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുകയും ദിവസം മുഴുവനും അങ്ങനെ തുടരുകയും ചെയ്യും.

വരും ദിവസങ്ങളിൽ മഴ കൂടും

അതേസമയം, ഐഎംഡിയുടെ കാലാവസ്ഥാ റിപ്പോർട്ട് അനു,രിച്ച് ബെംഗളൂരു ഉള്‍പ്പെടെ കർണ്ണാടകയുടെ പല സ്ഥലങ്ങളിലും മഴ കൂടിയേക്കും. ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് ബെംഗളൂരു, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ബെൽഗാം, റായ്ച്ചൂർ, ചിക്കബെല്ലാപൂർ, ഉഡുപ്പി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ മഴ തുടരുമെന്നും ശക്തി പ്രാപിക്കുമെന്നും പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+