ബെംഗളൂരുവിൽ മഴയ്ക്ക് ചെറിയ ശമനം വന്നു. മഴ കൊണ്ടുവന്ന ദുരിതത്തില്‍ നിന്ന് നഗരം മെല്ലെ കരകയറുന്നതേയുള്ളൂ. എന്നാൽ ഈ ദിവസങ്ങളത്രയും മഴ പെയ്തു തകർത്ത ബാംഗ്ലൂരാണോ ഇതെന്ന് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഇന്ന് ബാംഗ്ലൂർ പുലർന്നത്. കനത്ത മൂടൽമഞ്ഞ് മൂടിക്കിടക്കുന്ന രീതിയിലായിരുന്നു ഇന്നത്തെ പ്രഭാതം. രാജരാജേശ്വരി നഗർ, ഹെബ്ബാൾ, കോറമംഗല, എംജി റോഡ് എന്നിവിടങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് ഇന്ന് അനുഭവപ്പെട്ടത്.
അതേസമയം, കനത്ത മഞ്ഞിൽ യാത്രക്കാർക്ക് റോഡിൽ യാത്രാ സടസ്സം അനുഭവപ്പെട്ടു. മഞ്ഞിനെത്തുടർന്ന് ദൃശ്യപരത കുറഞ്ഞതിനാലാണ് ഗതാഗതം മന്ദഗതിയിലായത്.
ചില കാലാവസ്ഥാ റിപ്പോർട്ടുകൾ അനുസരിച്ച് ബെംഗളൂരുവിലെ മഴയ്ക്ക് താത്കാലിക ശമനം വന്നിരിക്കുകയാണ്. മാത്രമല്ല, നവംബർ രണ്ടാം വാരത്തോടെ മാത്രമേ ഇനി ബാംഗ്ലൂരിൽ മഴ എത്തുകയുള്ളൂ. അതിനിടയിലുള്ള ആ സമയത്ത് ബാംഗ്ലൂർ വരണ്ട സമയത്തിലൂടെ കടന്നു പോകും.

ഇന്ന് ഒക്ടോബർ 26 ശനിയാഴ്ച 25.16 °C ആണ് പ്രതീക്ഷിക്കുന്ന താപനില. ഇന്നത്തെ കൂടിയ താപനില 26.83 °C ഉം കുറഞ്ഞ താപനില 20.08 °C ഉം ആയിരിക്കും. ആപേക്ഷിക ആർദ്രത 56 ശതാനവും കാറ്റിന്‍റെ വേഗത മണിക്കൂറിൽ 56 കിലോമീറ്ററും ആയിരിക്കും. ഇന്ന് ആകാശം മേഘാവൃതമായിരിക്കും.
നാളെ, ഒക്ടോബർ 27 ഞായറാഴ്ച ബാംഗ്ലൂരിൽ കൂടിയ താപനില 26.79 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 18.21 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
അതേസമയം, ബാംഗ്ലൂരിൽ കനത്ത മഴയുടെ സമയം കഴിഞ്ഞുവെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ഇനി നവംബർ രണ്ടാമത്തെ വാരത്തോടെ മാത്രമേ മഴ പ്രതീക്ഷിക്കേണ്ടതുള്ളൂ. അതും പൊതുവേ ശാന്തമായ മഴയായിരിക്കുനെന്നും കഴിഞ്ഞ മഴ പോലെ ദുരിതം വിതയ്ക്കില്ലെന്നുമാണ് കരുതുന്നത്. സമൂഹമാധ്യമമായ എക്സിൽ നമ്മ കർണാടക വെദർ പേജിലെ റിപ്പോർട്ട് അനുസരിച്ച് ഇടിമിന്നൽ സീസൺ നഗരത്തിൽ ഉടൻ അവസാനിക്കും. വരണ്ട സെപ്റ്റംബർ മാസത്തിനു ശേഷം ബാംഗ്ലൂരിൽ മഴ ദൗർലഭ്യം നേരിട്ടെന്നും എന്നാൽ പിന്നീട് പതിവിലുമധികം മഴ ഒക്ടോബറിൽ ലഭിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബാംഗ്ലൂർ ഒക്ടോബർ മാസത്തിൽ പ്രതീക്ഷിക്കുന്ന പ്രതിമാസ ശരാശരിയായ 180 മില്ലീമീറ്ററിനേക്കാൾ 30% മുതൽ 60% വരെ കൂടുതൽ മഴയാണ് ഈ മാസം ലഭിച്ചത്. 240 മില്ലീമീറ്ററിനും 400 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിച്ചെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ പറയുന്നത്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ നോക്കിയാൽ ബെംഗളൂരുവിന്‍റെ വാർഷിക മഴ നിലവിൽ 840 എംഎം മുതൽ 1200 എംഎം വരെയാണ്. ഐഎംഡി സിറ്റി സ്റ്റേഷനിൽ ഏകദേശം 102 സെന്‍റീമീറ്ററാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാകട്ടെ, വാർഷിക ശരാശരിയായ 106 സെന്‍റീമീറ്ററിലും താഴെയാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












