സങ്കീർണ്ണമായ കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ബെംഗളുരു കടന്നുപോകുന്നത്.
കുടിവെള്ള ക്ഷാമത്തിൽ തുടങ്ങി ഉഷ്ണതരംഗത്തിൽ എത്തി അവിടുന്ന് പിന്നീട് കാത്തിരുന്ന മഴക്കാലമാണ് ഇപ്പോൾ ബെംഗളുരുവിൽ. വറചട്ടിയിലെന്ന പോലെ ചൂടനുഭവപ്പെട്ട്, പുറത്തിറങ്ങാൻ പോലും രണ്ടുപ്രാവശ്യം ആലോചിക്കേണ്ടിയിരുന്ന ബെംഗളുരുവിൽ ഇപ്പോൾ മഴ കനിഞ്ഞ് തണുപ്പെത്തിയ സന്തോഷമാണ്. കനത്ത മഴയാണ് ഓരോ ദിവസവും ബെംഗളുരുവിന്‍റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുന്നത്.
വരും ദിവസങ്ങളിലും കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബാംഗ്ലൂർ നഗരത്തിൽ പ്രവചിച്ചിരിക്കുന്നത്. 22 ഡിഗ്രി സെൽഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിൽ ആയിരിക്കും നഗരത്തിൽ അനുഭവപ്പെടുന്ന താപനിലയെന്നും കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു. ഞായറാഴ്ച ബെംഗളുരുവിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.
13 തിങ്കളാഴ്ച വരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ അനുഭവപ്പെടുമെന്നും യെല്ലോ അലെർട്ട് മുകരുതലും ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത ജലപ്രതിസന്ധിയ്‌ക്കൊപ്പം ഉയർന്ന താപനിലയിൽ നിന്നും കത്തുന്ന ചൂടിൽ നിന്നും ആശ്വാസം നൽകിക്കൊണ്ട് ബെംഗളൂരു നഗരത്തിലെ മഴ ചെറുതൊന്നുമല്ല ഇവിടുത്തുകാർക്ക് ആശ്വാസമായിട്ടുള്ളത്. ബെംഗളൂരു റൂറൽ ജില്ലയിൽ കനത്ത മഴയ്ക്കും മിന്നലിനും ഇടിമിന്നലിനും സാധ്യതയുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുകയും നഗരത്തിൻറെ ചില ഭാഗങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിക്കുകയും ചെയ്തിട്ടുണ്ട്.
ബെംഗളുരുവിൽ മഴ ശക്തമായേക്കും
ബെംഗളൂരുവിൽ ഈ ആഴ്ച മുഴുവൻ മഴ തുടരുമെന്ന് ഐഎംഡി ശാസ്ത്രജ്ഞനായ ഡോ എൻ പുവിയരശൻ പറഞ്ഞതായി ബെംഗളുരു മിറർ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കുടക്, ഹാസൻ, ശിവമോഗ, മൈസൂരു തുടങ്ങിയ ജില്ലകൾ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും തയ്യാറായിരിക്കണം എന്നാണ് റിപ്പോർട്ട്.
ക്ഷിണ കന്നഡ, ഉഡുപ്പി, ബെലഗാവി, വിജയപുര, ചിക്കബെല്ലാപുര, ധാർവാഡ്, ബാഗൽകോട്ട്, ബല്ലാരി, ഗദഗ്, ബെംഗളൂരു റൂറൽ, അർബൻ, കോലാർ, ചാമരാജനഗർ, ചിക്കമംഗളൂരു, ചിത്രദുർഗ, മാണ്ഡ്യ, ദാവൻഗരെ, തുമകുരു, രാമനഗര, വിജയനഗര, രാമനഗര, വിജയനഗരകൊപ്പൽ, ബിദർ, കലബുർഗി, റായ്ച്ചൂർ, യാദ്ഗിർ എന്നിവിടങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
വരുന്ന ആഴ്ചയിലും ബെംഗളുരുവിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ, ഇടിമിന്നൽ, ശക്തമായ കാറ്റ് എന്നിവ തുടരുമെന്നും കാലാവസ്ഥാ പ്രവചനം പറയുന്നു. നഗരത്തിലെ കൂടിയ താപനില 35 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. മെയ് 13, 14 തീയതികളിൽ സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് ഉൾപ്രദേശങ്ങളിൽ കനത്ത മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












