പറഞ്ഞ സമയത്തിനും മുന്നേ തന്നെ കേരളത്തിൽ മഴയെത്തി. തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ തുടങ്ങി. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം കനത്ത മഴാണ് പെയ്യുന്നത്. വടക്കു കിഴക്കൻ ഇന്ത്യയിലേക്കാണ് ഇനി മൺസൂൺ പോകുന്നത്. കേരളം, മാഹി, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ, അസം തുടങ്ങിയ സംസ്ഥാനങ്ങളില് ഇനി മഴയുടെ പൊടിപൂരമാണ് കാത്തിരിക്കുന്നത്.
പൊതുവേ , മൺസൂൺ ജൂൺ 1-ന് കേരളത്തിൽ ആരംഭിക്കുകയും ജൂൺ 5-ഓടെ വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് മുന്നേറുകയും ചെയ്യുന്നതാണ് കണ്ടുവരുന്നതെങ്കിലും ഇത്തവണ പറഞ്ഞ സമത്തിന് രണ്ട് ദിവസം മുൻപേ തന്നെ കേരളത്തിലും ഇന്ത്യയിൽ ആറ് ദിവസം മുമ്പും മഴ എത്തിയിരിക്കുകയാണ്. ഇത്കൂടാതെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരുന്ന ആഴ്ചയിൽ മഴ സാധ്യയുണ്ടെനന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽഅടുത്ത ദിവസങ്ങളിൽ തന്നെ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കർണാടകയിലും ഇക്കുറി മഴ നേരത്തേയെത്തും. പ്രതീക്ഷിച്ചിരുന്ന ജൂൺ 5-6 തീയതിയേക്കാൾ നേരത്തെ ജൂൺ 2 ന് മൺസൂൺ കർണാടകയിലെത്തും. ഒരാഴ്ചത്തെ മഴയ്ക്കും ഇടിമിന്നലിനും ഇവിടെ സാധ്യതയുണ്ടെന്നാണ് പ്രവചനം. ബെംഗളൂരു ഉൾപ്പെടെയുള്ള തെക്കൻ ഉൾപ്രദേശങ്ങളിൽ മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയുള്ള കാറ്റിനൊപ്പം മിതമായ മഴയും പ്രവചിക്കുന്നു.
ബെംഗളുരു കാലാവസ്ഥാ പ്രവചനം ജൂൺ 1-5 വരെ
ജൂൺ 1: കുറഞ്ഞ താപനില 23 0°C, കൂടിയ താപനില 33.0°C (മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടി മിന്നൽ)
ജൂൺ 2 : കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 33.0°C
(മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടി മിന്നൽ)
ജൂൺ 4 : കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 33.0°C (ഇടത്തരം മഴ)
ജൂൺ 5 : കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 33.0°C, (ഇടത്തരം മഴ)
ചെന്നൈ കാലാവസ്ഥാ പ്രവചനം ജൂൺ 1-6 വരെ
ജൂൺ 1: കുറഞ്ഞ താപനില 30.0°C, കൂടിയ താപനില 42.0°C (ചാറ്റൽ മഴ, മേഘാവൃതമായ ആകാശം)
ജൂൺ 2: കുറഞ്ഞ താപനില 30.0°C, കൂടിയ താപനില 41.0°C (ചാറ്റൽ മഴ, മേഘാവൃതമായ ആകാശം)
ജൂൺ 3: കുറഞ്ഞ താപനില 30.0°C, കൂടിയ താപനില 41.0°C (മേഘാവൃതമായ ആകാശം, ചെറിയ ചാറ്റല് മള)
ജൂൺ 4: കുറഞ്ഞ താപനില 30.0°C, കൂടിയ താപനില 41.0°C (ചാറ്റൽ മഴ, മേഘാവൃതമായ ആകാശം)
ജൂൺ 5: കുറഞ്ഞ താപനില 29.0°C, കൂടിയ താപനില 40.0°C (മഴ)
ജൂൺ 6: കുറഞ്ഞ താപനില 28.0°C, കൂടിയ താപനില 39.0°C (പൊതുവേ മേഘാവൃതം, ഇടിയും മിന്നലും)
ഹൈരാബാദ് കാലാവസ്ഥാ പ്രവചനം ജൂൺ 1-6 വരെ
ജൂൺ 1: കുറഞ്ഞ താപനില 28.0°C, കൂടിയ താപനില 40.0°C, (മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടിയും മിന്നലും)
ജൂൺ 2: കുറഞ്ഞ താപനില 27.0°C, കൂടിയ താപനില 38.0°C, (മേഘാവൃതമായ ആകാശം, ചെറിയ മഴ, ഇടിയും മിന്നലും)
ജൂൺ 3: കുറഞ്ഞ താപനില 24.0°C, കൂടിയ താപനില 37.0°C, (വൈകീട്ടും രാത്രിയിലും ഇടിയും മഴയും)
ജൂൺ 4: കുറഞ്ഞ താപനില 22.0°C, കൂടിയ താപനില 38.0°C, (വൈകീട്ടും രാത്രിയിലും ഇടിയും മഴയും)
ജൂൺ 5: കുറഞ്ഞ താപനില 23.0°C, കൂടിയ താപനില 38.0°C, (ഇടിയും മഴയും)
ജൂൺ 6: കുറഞ്ഞ താപനില 24.0°C, കൂടിയ താപനില 35.0°C, (ഇടിയും മഴയും)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














