Search
  • Follow NativePlanet
Share
» »ബെംഗളുരുവിലേക്ക് മൺസൂൺ എത്തുന്നു.. അറിയാം തിയതി, തയ്യാറെടുക്കാം

ബെംഗളുരുവിലേക്ക് മൺസൂൺ എത്തുന്നു.. അറിയാം തിയതി, തയ്യാറെടുക്കാം

ബെംഗളുരു നിവാസികളെ... മൺസൂൺ ഇതാ ബാംഗ്ലൂരിലെക്കെത്താൻ ഇനി വലിയ താമസമില്ല. മുന്നൊരുക്കങ്ങൾ നടത്തിയാൽ ഒഴിവാക്കാൻ പറ്റുന്ന ബുദ്ധിമുട്ടുകൾ ഒക്കെ പരിഹരിക്കാം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് മൺസൂൺ ജൂൺ ആദ്യവാരം കർണാടകയിൽ എത്തും. തുടർന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 13നോ 14നോ ബെംഗളൂരുവിൽ മൺസൂൺ എത്തും.

എന്നാൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടാൽ മൺസൂണിന്‍റെ വരവ് വൈകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം തെക്ക് പടിഞ്ഞാറൻ മണ്സൂണ്‍ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇതിനോടകം എത്തിയിട്ടുണ്ട്. ജൂൺ ആറോ ഏഴോ തീയതികളിലായി കർണാടക തീരത്തേക്ക് പ്രവേശിക്കുന്ന മൺസൂൺ ജൂൺ 14 ഓടെ കർണ്ണാടകയുടെ തെക്കൻ മേഖലയിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ ജൂൺ ഒന്നിനോ രണ്ടിനോ മൺസൂൺ എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Monsoon 2024 In Bengaluru IMD Predicts Arrival Date

ബെംഗളുരുവിൽ വേനൽമഴ തുടരും

അതേസമയം ബെഗളുരുവിൽ വേനൽമഴ ജൂൺ ആദ്യത്തെ ആഴ്ച വരെ തുടരുമെന്നാണ് പ്രവചനം. നിലവിൽ നഗരത്തിൽ വേനൽമഴ കുറഞ്ഞുവെങ്കിലും വരുന്ന ആഴ്ചയോടെ മഴ വീണ്ടും തുടരും. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം ജൂൺ 13നോ 14നോ ബെംഗളൂരുവിൽ മൺസൂൺ എത്തും.

ഒരുക്കങ്ങൾ ദ്രുതഗതിയിൽ

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) നഗരത്തിൽ മൺസൂണിന് മുന്നോടിയായുള്ള ശുചീകരണങ്ങളം തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് റോഡുകളിൽ അടക്കമുള്ള സ്ഥലങ്ങളിൽ രൂപപ്പെടുന്ന വെള്ളക്കെട്ടാണ് ബെംഗളുരുവിലെ ഏറ്റവും പ്രധാന പ്രശ്നം. ഇത് പരിഹരിക്കുന്നതിനായി ഓടകൾ വൃത്തിയാക്കുവാനു ആരംഭിച്ചിട്ടുണ്ട്.

വേനൽ മഴയിൽ 26 ശതമാനം വർധനവ്

മുന്‍വർഷങ്ങളിലെ അപേക്ഷിച്ച് കർണ്ണാടകയിൽ ഇത്തവണ മികച്ച വേനൽമഴയാണ് ലഭിച്ചത്. കടുത്ത വേനലും ജലക്ഷാമവും അനുഭവപ്പെട്ട ഈ വർഷം അതിനുശേഷമെത്തിയ മഴ ഒട്ടും നിരാശപ്പെടുത്തിയില്ല. പൊതുവേ കർണ്ണാടകയിൽ മാർച്ച് മുതൽ മെയ് അവസാനം വരെ ലഭിക്കുന്നത് 8.9 സെന്‍റീമീറ്റർ മഴയാണ്. ഇത്തവണ ഏപ്രിൽ മുതൽ മെയ് 22 വരെ 11.3 സെന്‍റീമീറ്റർ മഴ കർണ്ണാടകയിൽ ലഭിച്ചു. 6 ശതമാനം വർധനവാണ് ഇത്. വേനൽമഴ ഇനിയും തുടരാനുള്ള സാഹചര്യത്തിൽ അളവ് ഇനിയും കൂടും.

ബെംഗളുരുവിലെ വെള്ളക്കെട്ട് സാധ്യതയുള്ള സ്ഥലങ്ങൾ

ബ്രുഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) 225 ൽ 198 പ്രദേശങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ട്. കനത്ത മഴയിൽ ഈ പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതാണ്. മഹാദേവപുര, ബൊമ്മനഹള്ളി, ആർആർ നഗർ തുടങ്ങിയ സ്ഥലങ്ങളിൽ താത്കാലിക നടപടികൾ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്

കിഴക്കൻ ബെംഗളൂരുവിലെ എച്ച്ആർബിആർ ലേഔട്ട്, വീരന്നപാളയ, വെസ്റ്റ് ബെംഗളൂരുവിലെ രാജാജിനഗർ ഇൻഡസ്ട്രിയൽ ഏരിയ, ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ജങ്ഷൻ, നായണ്ടഹള്ളി ജംക്‌ഷൻ, ബന്നാർഘട്ട റോഡ്, ജയദേവ മേൽപ്പാലം, സിൽക്ക് ബോർഡ് ജംക്‌ഷൻ, മഗ്രത്ത്-ബ്രിഗേഡ് ഗാർഡനേഴ്‌സ് റോഡ് ജംക്‌ഷൻ, വിൽസൺ ഗാർഡൻസ് റോഡ് ജംക്‌ഷൻ, വിൽസൻ ഗാർഡൻസ് റോഡ് ജംക്‌ഷൻ, വെസ്റ്റ് ബംഗളൂരുവിലെ രാജാജിനഗർ ഇൻഡസ്ട്രിയൽ ഏരിയ, .യെലഹങ്ക സോണിൽ എൽബിഎസ് നഗർ, മഹാദേവപുര സോണിലെ സർജാപൂർ റോഡ്, വർത്തൂർ, പാണത്തൂർ, ബെലഗെരെ, ഹൂഡി എന്നിവയാണ് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+