ബെംഗളുരുവിൽ കാലാവസ്ഥാ വ്യതിയാനങ്ങളുടെ സമയമാണിത്. വരണ്ട പകലുകൾക്കു ശേഷം താപനില കുറഞ്ഞ ദിവസങ്ങളാണ് ഇപ്പോൾ ബാംഗ്ലൂരിൽ അനുഭവപ്പെടുന്നത്. ഇന്നലത്തെ വരണ്ട തിങ്കളാഴ്ചയ്ക്കു ശേഷം പകൽസമയത്തെ താപനില സാധാരണ നിലയേക്കാൾ താഴ്ന്നു പരമാവധി താപനില 28.5 ഡിഗ്രി സെൽഷ്യസിൽ എത്തി. പ്രാദേശിക കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച് മുൻപത്തെ പരമാവധി താപനിലയിൽ നിന്ന് -0.7 ഡിഗ്രി സെൽഷ്യസിന്‍റെ കുറവ് ആണിപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതായാത് അതായത് നഗരവാസികൾക്ക് തിങ്കളാഴ്ചയേക്കാൾ കൂടുതൽ ഈർപ്പം അനുഭവപ്പെടും.
അതേസമയം, ജൂൺ 25 ചൊവ്വാഴ്ച മുതൽ ജൂൺ 27 വ്യാഴാഴ്ച വരെ , ബെംഗളൂരുവിൽ പൊതുവെ മേഘാവൃതമായ ആകാശം അനുഭവപ്പെടുമെന്നും ഇടയ്‌ക്കിടെ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഈ കാലയളവിലെ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. അതേസമയം കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായി തുടരും.

മൺസൂണിൻ്റെ നിലവിലെ ഘട്ടത്തിൽ ഈ അവസ്ഥകൾ സാധാരണമാണെന്ന് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നു. മാത്രമല്ല, ഈ ദിവസങ്ങളിൽ ഇടയ്ക്കിടെയുള്ള മഴ പെയ്യുവാനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ അതിനനുസരിച്ച് ഇവിടുള്ളവർ സാഹചര്യങ്ങളെ നേരിടാൻ തയ്യാറായിരിക്കണം.
ബെംഗളുരു കാലാവസ്ഥ ജൂൺ 25
ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. നഗരത്തിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ചൂടിൽ നിന്ന് ആശ്വാസം ലഭിക്കും. മഴയ്ക്കൊപ്പം ഇടിയും മിന്നലും പ്രതീക്ഷിക്കുന്നു.
ബെംഗളുരു കാലാവസ്ഥ ജൂൺ 26
ഫ്രീ പ്രസ് ജേർണല് റിപ്പോർട്ട് അനുസരിച്ച് ബുധനാഴ്ച സൂര്യൻ 5:56 ന് തെളിഞ്ഞ ആകാശത്തോടെ ഉദിക്കുകയും വൈകുന്നേരം 6:49 ന് അസ്തമിക്കുകയും ചെയ്യും. അതിരാവിലെ, താപനില ഏകദേശം 21 ° C മുതൽ 24 ° C വരെയാണ്. പ്രാദേശിക കാലാവസ്ഥാ റിപ്പോർട്ട് അനുസരിച്ച്, ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴ നഗരത്തിൽ പെയ്യും. 1.5 മില്ലീമീറ്ററും 40 ശതമാനവും മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് തിങ്കളാഴ്ചയേക്കാൾ കുറവായിരിക്കുമെന്നാണ് കാലവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്.,
കർണ്ണാടക കാലാവസ്ഥ
കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിലെ ചൂടു നിറഞ്ഞ വരണ്ട കാലാവസ്ഥയിൽ നിന്ന് ആശ്വാസം നല്കുന്ന വിധത്തിലുള്ള കാലാവസ്ഥയാണ് വരുംദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.
കർണാടക തീരത്ത്, പ്രത്യേകിച്ച് ഉത്തര കന്നഡ, ഉഡുപ്പി, മംഗലാപുരം ജില്ലകളിൽ വ്യാപകമായ മിതമായതോ കനത്തതോ ആയ മഴ പെയ്യുമെന്നാണ് പ്രവചനം.
മലനാട് മേഖലയിലും വ്യാപകമായ മിതമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്, അതേസമയം തെക്കൻ ഇന്‍റീരിയർ കർണാടക (എസ്ഐകെ), വടക്കൻ കർണാടക (എൻകെ), വടക്കുകിഴക്കൻ ഇൻറീരിയർ കർണാടക (എൻഐകെ) എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴ പ്രതീക്ഷിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












