Search
  • Follow NativePlanet
Share
» »ബെംഗളൂരുവിൽ വീണ്ടും മഴ, നീണ്ട വാരാന്ത്യം ഗതാഗതക്കുരുക്കിലും മഴയിലും.. റോഡുകളിൽ വെള്ളക്കെട്ട്

ബെംഗളൂരുവിൽ വീണ്ടും മഴ, നീണ്ട വാരാന്ത്യം ഗതാഗതക്കുരുക്കിലും മഴയിലും.. റോഡുകളിൽ വെള്ളക്കെട്ട്

ബെംഗളൂരുവിൽ മഴ മാറി ആകാശം തെളിഞ്ഞ ദിവസങ്ങൾക്കു ശേഷം വീണ്ടും മഴയെത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ബെംഗളൂരു വീണ്ടും കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചത്. മഴ കനത്തതോടെ സ്ഥിരം ദുരിതത്തിലേക്ക് ബെംഗളൂരു വീണ്ടുമെത്തി. ഗതാഗതക്കുരുക്ക്, റോഡിലെ വെള്ളക്കെട്ട് എന്നിവയിൽ ബെംഗളൂരു നിവാസികൾ വലഞ്ഞു. ദീപാവലിയുടെയും കർണ്ണാടക രാജ്യോത്സവിന്‍റെയും നീണ്ട വാരാന്ത്യത്തിരക്കിലായിരുന്ന നഗരം വീണ്ടും കുരുക്കിലായി.

ഇന്നലെ പെയ്ത മഴയിൽ നഗരത്തിന്‍റെ പലഭാഗങ്ങളും വെള്ളത്തിലായി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെയും ബാധിച്ചു. പലയിടങ്ങളിലും ട്രാഫിക് മന്ദഗതിയിലായി. വീരസാന്ദ്രയ്ക്കും ഇലക്‌ട്രോണിക്‌സ് സിറ്റി ഫ്‌ളൈഓവറിനുമിടയിൽ ഏകദേശം 3 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗത്ത് മഴവെള്ളം കാരിയേജ്‌വേയിൽ കെട്ടിക്കിടന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഹൊസൂർ റോഡ്, വീരസാന്ദ്ര, ഇലക്‌ട്രോണിക്‌സ് സിറ്റി ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിലാണ് വെള്ളക്കെട്ട് പ്രശ്നം സൃഷ്ടിച്ചത്.

Bangalore Weather Update Waterlogging amp amp Reduced Traffic Movement Due To Rain

സിൽക്ക് ബോർഡ്, കനകപുര റോഡിലെ കഗ്ഗലിപുര ജംക്‌ഷൻ, സുമ്മനഹള്ളി, ഗോരഗുണ്ടേപാളയ, പഴയ മദ്രാസ് റോഡ്, കുമ്പളഗോഡു (കെങ്കേരിക്ക് സമീപം മൈസൂരു റോഡിൽ അവസാനിക്കുന്ന നൈസ് റോഡ്) തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൂടാതെ, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡിൽ ബഗലൂർ ക്രോസ്, യെലഹങ്കയ്ക്ക് സമീപമുള്ള കോഗിലു ക്രോസ് തുടങ്ങിയ ഇടങ്ങളിൽ വെള്ളക്കെട്ട് കാരണം നീണ്ട ഗതാഗതക്കുരുക്കുണ്ടായി.

കെംപെ ഗൗഡ റോഡ്, ടൗൺ ഹാളിന് സമീപമുള്ള ജെസി റോഡ്, കോട്ടൺപേട്ട് മെയിൻ റോഡ് തുടങ്ങി നിരവധി റോഡുകളിലും തിരക്ക് അനുഭവപ്പെട്ടു. കൂടാതെ റെയിൽവേ സ്റ്റേഷനിലേക്കും ബസ് സ്റ്റാൻഡിലേക്കു പോകുവാൻ ആളുകൾ ക്യാബുകളും സ്വകാര്യ വാഹനങ്ങളും തിരഞ്ഞെടുത്തത് ട്രാഫിക് കൂട്ടി. ബാംഗ്ലൂരിൽ നിന്ന് വിവിധ നഗരങ്ങളിലേക്കും കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന സ്ഥലങ്ങളിലേക്കും ദീപാവലി സ്പെഷ്യൽ സർവീസുകൾ നടത്തുന്നതിനാൽ ബസ് സ്റ്റാൻഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടു.

വൈകുന്നേരമാണ് ഗതഗതക്കുരുക്ക് ഏറ്റവും രൂക്ഷമായത്. ഔട്ടർ റിംഗ് റോഡ്, എച്ച്എംടി മെയിൻ റോഡ്, ഹെസറഘട്ട റോഡ്,പീനിയ മേൽപ്പാലത്തിലും തുംകുരു റോഡിലും എന്നിവയുൾപ്പെടെയുള്ള‌റൂട്ടുകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

നാല് ദിവസം അടുപ്പിച്ച് അവധി ലഭിക്കുന്നതിനാൽ
ദീപാവലി വാരാന്ത്യ യാത്രകൾക്കായി ആളുകൾ സ്വകാര്യ വാഹനങ്ങളില്‍ ഇറങ്ങിയതും മഴയും വെളളക്കെട്ടും കാര്യങ്ങൾ രൂക്ഷമാക്കി. നഗരത്തിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ബെംഗളൂരു ട്രാഫിക് പോലീസ് മുന്നറിയിപ്പുകൾ നല്കി. യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യാനും തിരക്കില്ലാത്ത വഴികൾ തെര‍ഞ്ഞെടുക്കുവാനും പൊതുഗതാഗതം ഉപയോഗിക്കാനും ട്രാഫിക് പോലീസ് ബാംഗ്ലൂർ യാത്രക്കാരോട് ആവശ്യപ്പെട്ടു.

ബുധനാഴ്ച വൈകുന്നേരത്തോടെ ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ ഓട്ടോമാറ്റിക് വെതർ സ്‌റ്റേഷനിൽ 11.5 മില്ലീമീറ്റർ മഴയും എച്ച്എഎൽ വിമാനത്താവളത്തിൽ 7.7 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഇന്നലെ മാത്രം ഇലക്‌ട്രോണിക്‌സ് സിറ്റിയിൽ ആകെ 12.5 മില്ലിമീറ്റർ മഴയാണ് പെയ്തത്.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന്, ഒക്ടോബർ 31 വ്യാഴാഴ്ച താപനില 25.31 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 20.44 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 26.88 ഡിഗ്രി സെൽഷ്യസും ആണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മഴ പെയ്യുവാനുള്ള സാധ്യതയുണ്ട്. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 69 കിലോമീറ്ററാണ്.
നാളെ നവംബർ 1 വെള്ളിയാഴ്ച, ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനില യഥാക്രമം 19.82 °C ഉം 28.07 °C ഉം അനുഭവപ്പെടുമെന്ന് പ്രവചിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update bangalore rain
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+