Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് ഓറഞ്ച് അലർട്ട്, സ്കൂളുകൾക്ക് ഇന്ന് അവധി

ബാംഗ്ലൂരിൽ കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂർ നേരത്തേയ്ക്ക് ഓറഞ്ച് അലർട്ട്, സ്കൂളുകൾക്ക് ഇന്ന് അവധി

ബെംഗളൂരുവില്‍ കനത്ത മഴ തുടരുകയാണ്. നഗരത്തെ വെള്ളത്തിലാക്കി കഴിഞ്ഞ ശനിയാഴ്ചയാണ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബാംഗ്ലൂരിൽ വീണ്ടും മഴ ആരംഭിച്ചത്. ഇതോടെ വെള്ളക്കെട്ടുകളും ഗതാഗതക്കുരുക്കും കൊണ്ട് കഴിഞ്ഞ മൂന്നു ദിവസമായി ബെംഗളൂരു നിവാസികൾ വലയുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് ബാംഗ്ലൂരില്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയാണ് ഇന്നും നഗരത്തിൽ പ്രതീക്ഷിക്കുന്നത്.

വരും ദിവസങ്ങളിലും ബാംഗ്ലൂരിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകള്‍. ഇന്ന് നഗരത്തിലെ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും. നേരത്തെയുള്ള കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഒക്ടോബർ 26 ശനിയാഴ്ച വരെ ബാംഗ്ലൂരിൽ മഴ പെയ്തേക്കും. മേഘാവൃതമായ ആകാശവും ഇടിയും മിന്നലോടും കൂടിയ മഴയായിരിക്കും അനുഭവപ്പെടുക.

ബെംഗളൂരു ഇന്നത്തെ കാലാവസ്ഥ

ഇന്ന്, തിങ്കളാഴ്ച ബാംഗ്ലൂരിൽ ഭേദപ്പെട്ട മഴ പെയ്യും. ഇടിമിന്നലിനുള്ള മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബാംഗ്ലൂരിൽ നല്കിയിട്ടുണ്ട്.
ബാംഗ്ലൂരിലെ ഇന്നത്തെ താപനില 26.32 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 20.25 °C ഉം കൂടിയ താപനില 27.04 °C ഉം ആയിരിക്കും.

ബെംഗളൂരു വരും ദിവസങ്ങളിലെ കാലാവസ്ഥ ഒക്ടോബർ 21-26

ഒക്‌ടോബർ 21 ന് ബാംഗ്ലൂർ നഗരത്തിൽ താപനില 20.0 ഡിഗ്രി സെൽഷ്യസിനും 29 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും അനുഭവപ്പെടുക. ഈ ദിവസം ഒന്നോ രണ്ടോ തവണ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ പ്രതീക്ഷിക്കാം.
നാളെ, ഒക്ടോബർ 22 ചൊവ്വാഴ്ച മുതൽ ബാംഗ്ലൂരിൽ മഴയുടെ തീവ്രത കുറയും. മേഘാവൃതമായ ആകാശവും നേരിയ മഴയും നാളെ പ്രതീക്ഷിക്കുന്നു.

എന്നാൽ ഒക്‌ടോബർ 22 മുതൽ 24 വരെ താപനിലയിൽ ചെറിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ താപനില 21.0 ഡിഗ്രി സെൽഷ്യസും കൂടിയ തപനില 28.0 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെട്ടേക്കാം. ഈ ദിവസങ്ങളിൽ ചെറിയ മഴയ്‌ക്കും സാധ്യതയുണ്ട്. ഒക്ടോബർ 25നും ബെംഗളൂരുവിൽ മഴ പെയ്തേക്കാം. ഒക്ടോബർ 26-ന് നഗരം പൊതുവെ മേഘാവൃതമായി തുടരും, താപനില 21.0 ഡിഗ്രി സെൽഷ്യസിനും 28.0 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും അനുഭവപ്പെടുക. ശനിയാഴ്ച മഴ കുറയുന്നതിന് മുമ്പ് വെള്ളിയാഴ്ച നഗരത്തിൽ കൂടുതൽ മഴ പെയ്യും.

ബാംഗ്ലൂരിൽ സ്കൂളുകള്‍ക്ക് അവധി

ബെംഗളൂരു നഗരത്തിലെ കനത്ത മഴയും യെല്ലോ അലർട്ടും കണക്കിലെടുത്ത് ബാംഗ്ലൂരിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും തിങ്കളാഴ്ച മുതൽ അവധിയായിരിക്കുമെന്ന് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജി ജഗദീശ അറിയിച്ചു. കോളേജുകൾ പ്രവർത്തിക്കും. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് എന്നീ സ്‌കൂളുകൾക്കും അങ്കണവാടികൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.

ബാംഗ്ലൂർ, ഉഡുപ്പി, കർണാടകയിലെ മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് ഒക്ടോബർ 21 അവധിയാണ്. ബെംഗളൂരുവിനൊപ്പം കർണാടകയിലെ 10 ജില്ലകളിൽ ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര കന്നഡ , ഉഡുപ്പി, ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമോഗ, ചിക്കമംഗളൂരു, ഹാസൻ, കുടക്, ചിത്രദുർഗ, ദാവൻഗരെ, തുംകുരു എന്നീ ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weather update rain bangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+