Search
  • Follow NativePlanet
Share
» » ബാഗ് മാത്രമല്ല, മെട്രോയിൽ മറന്നുവയ്ക്കുന്നത് ലാപ്ടോപ്പും സ്വർണ്ണവും മംഗൾസൂത്രയും!

ബാഗ് മാത്രമല്ല, മെട്രോയിൽ മറന്നുവയ്ക്കുന്നത് ലാപ്ടോപ്പും സ്വർണ്ണവും മംഗൾസൂത്രയും!

മെട്രോ യാത്രകളിൽ ബാഗ് മറന്നുവയ്ക്കുന്നത് പുതിയ കാര്യമല്ല, സ്റ്റോപ്പ് എത്തുമ്പോൾ ഇറങ്ങുന്ന തിരക്കിൽ ബാഗ് എടുക്കാൻ മറന്നു പോയേക്കാം. എന്നാൽ ജോലിക്കു പോകുമ്പോൾ ലാപ്ടോപ്പ് മെട്രോയിൽ മറന്നു വയ്ക്കുന്നത് ഇത്തിരി കടുപ്പമല്ലേയെന്ന് തോന്നുമെങ്കിലും ഇതല്ല, ഇതിനപ്പുറവും ബെംഗളുരു നമ്മ മെട്രോയിൽ സംഭവിക്കാറുണ്ട്. ബെംഗളുരു മെട്രോ ട്രെയിനിലും മെട്രോ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലും ആളുകള് മറന്നുവയ്ക്കുന്ന സാധനങ്ങളുടെ പട്ടിക കൗതുകം ജനിപ്പിക്കുന്ന ഒന്നാണ്.

പ്രതിദിനം എട്ടു ലക്ഷത്തിനു മുകളിൽ ആളുകൾ യാത്ര ചെയ്യുന്ന നമ്മ മെട്രോയിൽ സഞ്ചരിക്കുന്ന ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് മറന്നു വയ്ക്കുന്ന സാധനങ്ങളുടെ എണ്ണവും വർധിക്കുന്നുണ്ട്. പ്ലാറ്റ്ഫോമിലും മെട്രോയിലും മറന്നു പോകുവാൻ സാധ്യതയുള്ള ബാഗുകളും ലാപ്ടോപ്പും മാത്രമല്ല, മെട്രോ യാത്രക്കാർ മറന്നുപോകുന്ന വസ്തുക്കളിൽ മംഗളസൂത്രം ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

Bengaluru Metro- Forgotten Items By Metro Commuters inside train

നാല് ലക്ഷം രൂപയുടെ സ്വർണ്ണം

ബെംഗളുരു നമ്മ മെട്രോയിൽ നിന്ന് ഈ അടുത്ത് യാത്രക്കാർ മറന്നുവെച്ചതിൽ ഏറ്റവും വിലകൂടിയ വസ്തു ഏകദേശം നാല് ലക്ഷം രൂപാ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളാണ്. ക്രാന്തിവീര സങ്കൊല്ലി രായണ്ണ (ബിആർസിഎസ്) മെട്രോ സ്‌റ്റേഷനിൽ നിന്ന് ആഗസ്റ്റ് 17ന് ട്രെയിനിനുള്ളിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് സ്വർണ്ണ ചെയിനുകളും രണ്ട് സ്വർണ്ണ മോതിരങ്ങളും അടങ്ങുന്ന 50 ഗ്രാം ആഭരണങ്ങളടങ്ങിയ ഒരു ബാഗ് കണ്ടെത്തുന്നത്. സ്റ്റേഷന്‍റെ ഒന്നാം പ്ലാറ്റ്‌ഫോമിൽ കണ്ടെത്തിയ ബാഗിൽ ബാഗിൽ 3500 രൂപയും ഉണ്ടായിരുന്നു. ഇത് കണ്ടെത്തിയ ഒരു സ്വകാര്യ സെക്യൂരിറ്റി ഗാർഡ് പിന്നീട് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വിവരമറിയിച്ചു.

പിന്നീട് ഒരു മണിക്കൂറിനുള്ളിൽ ബസവരാജ് നാഗന്നൂർ എന്ന യാത്രക്കാരൻ സ്വർണ്ണാഭരണങ്ങൾക്ക് അവകാശം ഉന്നയിച്ചു.
ബെലഗാവിയിൽ നിന്ന് ബെംഗളൂരുവിലെത്തിയെന്നും ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നുവെന്നും പ്ലാറ്റ്‌ഫോമിൻ്റെ തറയിൽ ബാഗ് വച്ച ബിആർസിഎസ് മെട്രോ സ്‌റ്റേഷനിലേക്ക് കയറിയെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ

എന്നാൽ മെട്രോയിലും പ്ലാറ്റ്ഫോമിലും മറന്നു വയ്ക്കുന്ന സാധനങ്ങൾ കിട്ടില്ല എന്നു വിചാരിക്കേണ്ട. ഇതുസംബന്ധിച്ച് കർശനമായ നിയമങ്ങളാണ് ഇവിടെ ഉള്ളതെങ്കിലും എല്ലായിടത്തും സാന്നിധ്യമുള്ള സിസിടിവികൾ കാരണം നിങ്ങൾക്ക് നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചു കിട്ടിയിരിക്കും. അധികൃതരെ സമീപിച്ചാല്‍ അവരുടെ ഇനങ്ങൾ തിരികെ മേടിക്കാം. പിന്നീട് ബാഗിന്‍റെ നിറവും അതിനുള്ളിലെ സാധനങ്ങളും യാത്രക്കാരൻ തിരിച്ചറിയുകയും ഉറപ്പു വരുത്തിയ ശേഷം ആഭരണങ്ങളടങ്ങിയ ബാഗ് കൊടുക്കുകയും ചെയ്തു.

ഇതിനു മുൻപും ആളുകൾ മെട്രോയിൽ സാധനങ്ങൾ മറന്നു വയ്ക്കുകയും അതവർക്ക് തിരികെ കിട്ടുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 14-ന് ബീന ഖാൻ എന്ന യാത്രക്കാരി രാത്രി എട്ട് മണിയോടെ യശ്വന്ത്പൂർ മെട്രോ സ്‌റ്റേഷനിലെ ബാഗേജ് സ്‌കാനറിന് സമീപം നാല് സ്വർണ്ണ മോതിരങ്ങളും 1200 രൂപയും ഉണ്ടായിരുന്നു ഹാൻഡ് ബാഗ് മറന്നുവെച്ചു. പിന്നീട് രാത്രി സ്റ്റേഷനിൽ വന്ന് അന്വേഷിച്ചപ്പോൾ അത് തിരികെ ലഭിച്ചു. കെമേപ്ഗൗഡ മെട്രോ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്വർണ്ണ മംഗളസൂത്രങ്ങൾ കണ്ടെത്തിയതായി ഒരു മുതിർന്ന മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളുരു മെട്രോയിൽ സാധനങ്ങൾ നഷ്ടപ്പെട്ടാൽ

മെട്രോ സ്റ്റേഷനുകളിലെ മെട്രോ ട്രെയിനിലോ സാധനങ്ങൾ നഷ്ടപ്പെട്ടാൽ അവ അതാത് സ്‌റ്റേഷനിൽ സൂക്ഷിച്ച് യാത്രക്കാരെ വന്ന് ശേഖരിക്കാൻ അനുവദിക്കും. എന്നാൽ 24 മണിക്കൂർ വരെ മാത്രമേ ഇതുള്ളൂ. അതിനു ശേഷം യശ്വന്ത്പൂർ അല്ലെങ്കിൽ ബൈയപ്പനഹള്ളി മെട്രോ സ്‌റ്റേഷനുകളിലേക്കാണ് ഇനങ്ങൾ അയയ്‌ക്കുന്നത്, അവയ്ക്ക് പ്രത്യേക ലോസ്റ്റ് & ഫൗണ്ട് ഡിപ്പാർട്ട്‌മെൻ്റ് ഉണ്ട്. ആളുകൾ അവരുടെ ഐഡികൾ ഹാജരാക്കുകയും ആറ് മാസത്തിനുള്ളിൽ അവ ശേഖരിക്കുകയും വേണം. ക്ലെയിം ചെയ്യപ്പെടാത്ത വസ്തുക്കൾ ആറ് മാസം കൂടുമ്പോഴും ലേലം നടത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+