കഴിഞ്ഞ കുറച്ച് നാളുകളായി ബെംഗളുരു നമ്മ മെട്രോയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മഴ പെയ്തു തുടങ്ങിയതോടെ വഴിയിലെ ബ്ലോക്കിൽ പെട്ടുപോകാതിരിക്കാനായി സാധിക്കുന്നവർ യാത്ര മെട്രോയിലേക്ക് മാറ്റുകയും ചെയ്തു. അതോടെ അധിക സര്‍വീസുകൾക്കു വേണ്ടിയുള്ള ആവശ്യം വർധിച്ചു. ഇപ്പോഴിതാ, യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബെംഗളൂരു നമ്മ മെട്രോ അധിക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മെട്രോയുടെ പർപ്പിൾ ലൈനിൽ കൂടുതൽ ട്രെയിനുകൾ ഓടിത്തുടങ്ങി.
ഇതനുസരിച്ച് നമ്മ മെട്രോ പർപ്പിൾ ലൈനിലെ ട്രെയിനുകളുടെ സമയപ്പട്ടിക പരിഷ്കരിക്കുകയും ശനിയാഴ്ച മുതൽ മജസ്റ്റിക്കിലെ നാടപ്രഭു കെംപഗൗഡ സ്റ്റേഷനിൽ നിന്ന് കൂടുതൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുകയും ചെയ്തു. കിഴക്ക് വൈറ്റ്ഫീൽഡിനെയും പടിഞ്ഞാറ് ചള്ളഘട്ടയെയും ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് ഇടനാഴിയുടെ ഭാഗമാണ് പർപ്പിൾ ലൈൻ.

നിലവിൽ നാദപ്രഭു കെംപെഗൗഡ സ്റ്റേഷൻ മജസ്റ്റിക് റൂട്ടിൽ പര്‌പ്പിൾ ലാനിൽ ഒൻപത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പുതിയ മാറ്റത്തോടെ ഈ റൂട്ടിൽ 15 ട്രെയിനുകൾ പുറപ്പെടുമെന്ന് ബിഎംആർസിഎൽ പത്രക്കുറിപ്പിൽ അറിയിച്ചു.ഈ 15 ട്രെയിനുകളിൽ 10 ട്രെയിനുകൾ പട്ടന്തുരു അഗ്രഹാര (ഐടിപിഎൽ) വരെയും നാലെണ്ണം വൈറ്റ്ഫീൽഡ് വരെയും ഒന്ന് ബൈയപ്പനഹള്ളി സ്റ്റേഷൻ വരെയും ഓടുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
അതനുസരിച്ച്, രാവിലെ 8.48 മുതൽ കെമ്പഗൗഡ സ്റ്റേഷനിൽ നിന്ന് മജസ്റ്റിക്സിക്കിലേക്ക് ട്രെയിനുകൾ പുറപ്പെടും 8.48, 8.58, 9.08, 9.18, 9.29, 9.39, 9.50, 10.00, 10.11,10.21 10.39, , 10.50,11.00, 11.22 എന്നിങ്ങനെയാണ് സമയക്രമം. ഇത് കൂടാതെ കൂടാതെ, നാദപ്രഭു കെംപെഗൗഡ സ്റ്റേഷൻ-മജസ്‌റ്റിക്കിൽ രാവിലെ 10.25 വരെ 3.3 മിനിറ്റ് ഹെഡ്‌വേയിൽ (വൈറ്റ്ഫീൽഡ് മുതൽ ചള്ളഘട്ട വരെ) പതിവ് പാസിംഗ് ട്രെയിനുകളും ഉണ്ടായിരിക്കും.
ഇത് കൂടാതെ, പർപ്പിൾ ലൈനിലെ ഗരുഡചാർപാളയത്തിൽ അവസാനിക്കുന്ന 14ൽ ആറ് ട്രെയിനുകൾ പട്ടൻദുരു അഗ്രഹാര സ്റ്റേഷൻ വരെ നീട്ടിയതായും ബി എം ആർ സി എൽ അറിയിച്ചു. ഗരുഡാചാർപല്യ മെട്രോ സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാർക്ക് പട്ടന്തുരു അഗ്രഹാരയിലേക്കുള്ള (ഐടിപിഎൽ) അടുത്ത ട്രെയിൻ 3.5 മിനിറ്റിനുള്ളിൽ ലഭ്യമാകും.
കൂടാതെ, യാത്രക്കാരുടെ സൗകര്യാർഥം വൈകുന്നേരങ്ങളിൽ ബൈയപ്പനഹള്ളിയിൽനിന്ന് 4:40 ന് പകരം 4:20 ന് മൈസൂർ റോഡ് സ്റ്റേഷനിലേക്ക് അഞ്ച് മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ സർവീസ് നടത്തുമെന്നും ബിഎംആർസിഎൽ കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.
അതേസമയം ഗ്രീൻ ലൈനിലെ ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമില്ല.
അതേസമയം ട്രെയിനുകളുടെ എണ്ണം വർധിപ്പിച്ചെങ്കിലും പർപ്പിൾ ലൈനിലെ പീക്ക് അവേഴ്സിലെ അസൗകര്യം തുടരുകയാണ്. കാരണം നിരവധി യാത്രക്കാർക്ക് വൈറ്റ്ഫീൽഡ് സ്റ്റേഷനിലേക്ക് നേരിട്ട് മെട്രോ ട്രെയിൻ ലഭിക്കില്ല. മിക്ക ട്രെയിനുകളും ഗരുഡാചാർപാല്യ വരെ മാത്രമേ സർവീസ് നടത്തുന്നുള്ളൂവെന്നും ഇതേ പാതയിലുള്ള വൈറ്റ്ഫീൽഡ് സ്റ്റേഷനിലേക്ക് മറ്റൊരു ട്രെയിനിൽ പോകേണ്ടിവരുന്നതുമാണ് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. നിരവധി യാത്രക്കാർ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിനോട് (ബിഎംആർസിഎൽ) പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












