Search
  • Follow NativePlanet
Share
» »"ബെംഗളുരു ട്രാഫിക് ഒരു പ്രശ്നമേയല്ല"; ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇന്ത്യൻ കുടുംബം ബാംഗ്ലൂരിലേക്ക്, കാരണം

"ബെംഗളുരു ട്രാഫിക് ഒരു പ്രശ്നമേയല്ല"; ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇന്ത്യൻ കുടുംബം ബാംഗ്ലൂരിലേക്ക്, കാരണം

ബെംഗളുരു ആർക്കും ഇഷ്ടപ്പെടുന്ന ഒരു നഗമാണ്. വർഷത്തിലെല്ലാ സമയത്തും പ്രസന്നമായ കാലാവസ്ഥ, മികച്ച സൗകര്യങ്ങൾ, ജോലി സാധ്യതകൾ, മെട്രോ എന്നിങ്ങനെ ജീവിക്കാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്. പിന്നെയുള്ള പ്രശ്നമെന്ന് പറയുന്നത് ട്രാഫിക് ആണ്. മെട്രോയിൽ കയറിയാൽ ഒരുപരിധി വരെ അതും പരിഹരിക്കാം. എന്നാൽ വിദേശത്ത് താമസിച്ച് തിരികെ നാട്ടിലേക്ക് വരുമ്പോൾ എത്രപേര്‍ ബാംഗ്ലൂർ തിരഞ്ഞെടുക്കും? അത് ചിലപ്പോൾ ഒന്നുകൂടിയ ആലോചിക്കേണ്ടി വരുമല്ലേ..

കഴിഞ്ഞ ദിവസം മുതൽ റെഡ്ഡിറ്റിൽ പക്ഷേ ഇതുതന്നെയാണ് ചർച്ച. അതിനു തുടക്കമിട്ടതാവട്ടെ, ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ കുടുംബവും. എന്താണെന്നല്ലേ... നാട്ടിലേക്ക് തിരികെ വരുമ്പോൾ ഗുരുഗ്രാമിന് പകരം ബെംഗളുരുവിലേക്കായിരിക്ക് തങ്ങൾ റീലൊക്കേറ്റ് ചെയ്യും എന്ന അവരുടെ തീരുമാനമാണ് ഓൺലൈനിലെ ചൂടേറിയ ചർച്ചകൾക്ക് കാരണം. റെഡ്ഡിറ്റ് കമ്മ്യൂണിറ്റിയിൽ അവർ തങ്ങൾ സ്ഥലം മാറുമ്പോൾ ബെംഗളൂരുവിനെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പങ്കുവയ്ക്കുകയും ചെയ്തു.

Bengaluru Over Gurugram Why an Indian Family from Australia Chose Bangalore

Jazzlike_Ask_7176 എന്ന റെഡ്ഡിറ്റ് ഉപഭോക്താവാണ് ''ഞാൻ ഓസ്ട്രേലിയയിൽ നിന്നും തിരികെ ഇന്ത്യയിലേക്ക്, പ്രത്യേകമായി ബാംഗ്ലൂരിലേക്ക് മടങ്ങുന്ന കാര്യം പരിഗണിക്കുകയാണ്. ഞങ്ങൾ 2022 ജൂലൈയിൽ ഗുഡ്ഗാവിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മാറി). ഞാൻ എൻ്റെ കുടുംബത്തിനും ജീവിതപങ്കാളിക്കും 5 വയസ്സുള്ള കുട്ടിക്കുമൊപ്പമാണ് മാറുന്നത്'' Return to India Specifically Blore എന്ന റെഡ്ഡിറ്റ് പോസ്റ്റിൽ പറയുന്നു.

കുടുംബവും സുഹൃത്തുaക്കളും അടുത്തുള്ളതാണ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള പ്രധാന കാരണമെന്ന് റെഡ്ഡിറ്റ് ഉപയോക്താവ് Jazzlike_Ask_7176 പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നുള്ളകുടുംബവുമായി കൂടുതൽ അടുപ്പം പുലർത്തുന്നവരാണെന്നും നീണ്ട വാരാന്ത്യങ്ങളിലെങ്കിലും വിമാനങ്ങളിൽ യാത്ര ചെയ്യാൻ ഞങ്ങൾക്ക് അധികം ചിന്തിക്കേണ്ടതില്ല എന്നും അവർ പറഞ്ഞു. തുടർന്ന് ഗുരുഗ്രാമിനെ പിന്തള്ളി എന്തുകൊണ്ട് ബെംഗളുരു തിരഞ്ഞെടുക്കുന്നു എന്നതിനുള്ള കാരണവും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ബെംഗളുരുവിലെ ഊർജ്ജസ്വലമായ കോസ്മോപൊളിറ്റൻ സമൂഹം തന്നെയാണ് പ്രധാന കാരണം, കൂടാതെ ദീപാവലി, ഹോളി, രാഖി, ദശേര, ജനമാസ്ത്മി, ഗണേശ ചതുർത്ഥി തുടങ്ങിയ ഇന്ത്യൻ ആഘോഷങ്ങളും മറ്റ് ഒന്നിലധികം ഉത്സവങ്ങളും'' അദ്ദേഹം കുറിച്ചു.

Return to India Specifically Blore Reddit Post

കൂടാതെ അക്കാദമിക്, സ്പോർട്സ് എന്നിവയിൽ കുട്ടികൾ ദിവസവും "വെല്ലുവിളികൾ" നേരിടേണ്ടിവരുമെന്ന് പറഞ്ഞ അദ്ദേഹം തന്‍റെ കുറിപ്പിൽ ബെംഗളൂരുവിലെ ഗേറ്റഡ് കമ്മ്യൂണിറ്റികളെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. "ഞങ്ങൾക്ക് ഓഫീസ് സ്‌പെയ്‌സുകളുടെയോ മെട്രോ സ്‌റ്റേഷനുകളുടെയോ പരിസരത്ത് അപ്പാർട്ട്‌മെൻ്റുകൾ (വാടക) എടുക്കാൻ കഴിയുന്നതിനാൽ ഞങ്ങൾക്ക് ട്രാഫിക്ക് കുഴപ്പമില്ല," എന്നും സൂചിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കുട്ടികളുമായി ഐടി നഗരത്തിലേക്ക് മാറിയ ആളുകളിൽ നിന്ന് അഭിപ്രായങ്ങൾ തേടുന്നതായും പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം വ്യത്യസ്ത അഭിപ്രായങ്ങളാണ് പോസ്റ്റിന് മറുപടിയായി ലഭിക്കുന്നത്. ഉയർന്ന ജീവിതച്ചെലവും ട്രാഫിക്കും പോലുള്ള കാരണങ്ങൾ എടുത്തുപറഞ്ഞ് പലരും ബെംഗളൂരു തിരഞ്ഞെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ ബെംഗളുരുവിന് പകരം നോയിഡ തിരഞ്ഞെടുക്കാൻ ഒരാൾ ആവശ്യപ്പെട്ടു. . അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, കുറഞ്ഞ ചെലവ് തുടങ്ങിയ കാരണങ്ങളാണ് ഇതിനായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

കൂടാതെ, പുണെയിലേക്കോ അഹമ്മദാബാദിലേക്കോ മാറുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം എന്നും ചിലർ സൂചിപ്പിച്ചു

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+