Search
  • Follow NativePlanet
Share
» »ബെംഗളുരു തണുക്കുന്നു, വെള്ളിയാഴ്ച വരെ നഗരത്തിൽ മഴയ്ക്ക് സാധ്യത, ഏറ്റവും കൂടുതൽ മഴ ബൊമ്മനഹള്ളിയിൽ

ബെംഗളുരു തണുക്കുന്നു, വെള്ളിയാഴ്ച വരെ നഗരത്തിൽ മഴയ്ക്ക് സാധ്യത, ഏറ്റവും കൂടുതൽ മഴ ബൊമ്മനഹള്ളിയിൽ

ബെഗളുരു തീർത്തു വരണ്ടു കിടന്ന രണ്ടു മൂന്നു മാസങ്ങൾക്കു ശേഷം മേയ് എത്തിയത് മഴയോടെയാണ്. ബാംഗ്ലൂരിന് ഒന്നു തണുക്കാൻ മേയ് വരെ കാത്തിരിക്കേണ്ടി വന്നു ഇത്തവണ. ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത വിധത്തിൽ ചൂടും ജലക്ഷാമവും അനുഭവിക്കേണ്ടി വന്ന ബെംഗളുരുവിനെ സംബന്ധിച്ചെടുത്തോളം മേയ് മാസം തുടങ്ങിയതു മുതൽ മഴയാണ്. കനത്ത മഴയായി പെയ്തില്ലെങ്കിലും ചൂടിൽ നിന്ന് ആശ്വാസം നല്കുന്ന മഴയാണ് പെയ്തിരിക്കുന്നത്.

മേയ് മാസത്തിൽ ഒരാഴ്ച പിന്നിട്ടപ്പോഴേയ്ക്കും മഴ ലഭിച്ചത് മൂന്നു ദിവസങ്ങളിലാണ്. ഇന്നലെ തിങ്കളാഴ്ച ബാംഗ്ലൂരിന് ലഭിച്ചത് മോശമല്ലാത്ത ഒരു മഴയായിരുന്നു. നഗരത്തിന്‍റെ ചില പ്രദേശങ്ങളിൽ വളരെ നേർത്ത മഴ ലഭിച്ചപ്പോൾ പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തത്.

Bangalore Continue To Receive Rain Till May 10- Details

PC: PTI

ഇന്നലെ രാത്രി രാത്രി 9 മണി വരെ, കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രത്തിന്‍റെ (കെഎസ്എൻഡിഎംസി) വരുണ മിത്ര ഡാഷ്‌ബോർഡിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് ബാംഗ്ലൂരിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ഇടങ്ങൾ ഏതൊക്കെയെന്ന് നോക്കാം, രാജമഹൽ ഗുട്ടഹള്ളിയിൽ പരമാവധി 39.5 മില്ലിമീറ്റർ മഴയും ദയാനന്ദ നഗറിൽ 32.5 മില്ലിമീറ്റർ മഴയും ലഭിച്ചു. നഗരത്തിൽ കുറഞ്ഞത് ന 18 വാർഡുകളിലെങ്കിലും . 10 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിച്ചു.

ഇനി സോൺ തിരിച്ചുള്ള കണക്കുകൾ എടുത്താൽ ഏറ്റവും കൂടുതൽ മഴ ബൊമ്മനഹള്ളിയിൽ ആണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് മഴ ലഭിച്ചതാവട്ടെ യെലഹങ്കയിലും. ഉച്ചകഴിഞ്ഞ് നഗരം പൊതുവേ മേഘാവൃതമായിരുന്നതിനാൽ താപനിലയിലു അതിന്‍റെ വ്യത്യാസം പ്രകടമായിരുന്നു, ബെംഗളൂരുവിൽ 36.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേഖപ്പെടുത്തിയ 38 ഡിഗ്രി സെൽഷ്യസിൽ നിന്നും കുറവായിരുന്നു ഇത്.

മേയ് 10 വരെ മഴ

ഈ ആഴ്ചയിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് മേയ് 10 വെള്ളിയഴ്ച വരെ വനഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ തുടരാനാണ് സാധ്യതെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. നഗരത്തിലെ കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 37 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+