Search
  • Follow NativePlanet
Share
» »ബെംഗളൂരു ജീവിതം: വീട് വാടകയ്ക്കെടുക്കുന്നവർക്ക് പുത്തൻ പണി! ഇറങ്ങുമ്പോൾ പെയിന്‍റടിക്കാൻ ഒരു മാസ വാടക..

ബെംഗളൂരു ജീവിതം: വീട് വാടകയ്ക്കെടുക്കുന്നവർക്ക് പുത്തൻ പണി! ഇറങ്ങുമ്പോൾ പെയിന്‍റടിക്കാൻ ഒരു മാസ വാടക..

ബെംഗളൂരു ജീവിതം: ഒരുപാട് ആഗ്രഹിച്ചാണ് പലരും ബാംഗ്ലൂരിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കുന്നത്. പഠിക്കാനായി വരുന്നവരാണെങ്കിലും ജോലി ചെയ്യുന്നവരാണെങ്കിലും ജീവിതം ആദ്യഘട്ടത്തില്‍ എളുപ്പമായിരിക്കില്ല. കോളോജിനോടോ ഓഫീസിനോടോ അടുത്ത് ബജറ്റിനിണങ്ങുന്ന രീതിയിൽ ഒരു താമസസ്ഥലം കണ്ടുപിടിക്കുകയെന്നതാണ് ഏറ്റവും വലിയ ടാസ്ക്. ബജറ്റ്, അഡ്വാന‍്സ്, സൗകര്യങ്ങൾ , കരാർ എല്ലാം ഒത്തിണങ്ങി വന്നാൽ ഭാഗ്യമെന്ന് പറയാം.

അങ്ങനെ ഒരു സ്ഥലം കിട്ടിയാൽ വലിയ ബുദ്ധിമുട്ടില്ലാതെ പോകുമെങ്കിലും പണി വരുന്നത് മറ്റൊരിടം തേടുമ്പോഴാണ്. ഒരു സ്ഥല്തത് താമസിക്കാൻ തുടങ്ങുമ്പോഴായിരിക്കും ചിലപ്പോള് അതുവരെയില്ലാത്ത പ്രശ്നങ്ങൾ. വെള്ളം, റോഡ് സൗകര്യം, അല്ലെങ്കില്‍ കുറച്ചുകൂടി കുറഞ്ഞ തുകയിൽ നിലവിലുള്ളിനേക്കാൾ നല്ല റൂം എന്നിങ്ങനെയൊക്കെ വരുമ്പോൾ പുതിയ സ്ഥലത്തേയ്ക്ക് പോകാൻ പലരും തയ്യാറെടുക്കും.

Bangalore house rental issues

ഈ സമയത്താണ് യഥാർത്ഥ പ്രശ്നങ്ങൾ തല പൊക്കുന്നത്. താമസം തുടങ്ങുന്ന സമയത്ത് സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി കൊടുത്ത അഡ്വാൻസ് തുക തിരികെ കിട്ടുകയെന്നത് എളുപ്പമല്ല. വീടിന്‍റെ മെയിന്‍റനൻസ് പോലെ പല പേരുകളും പറഞ്ഞ് ഉടമസ്ഥൻ അല്ലെങ്കിൽ ഏജൻസി പണം കുറച്ചു തരാൻ ശ്രമിക്കും. ചിലർക്ക് സെക്യൂരിറ്റി ഒന്നും കിട്ടിയില്ലെന്നും വന്നേക്കാം. എല്ലായിടത്തും ഇങ്ങനെയാണെന്നല്ല.. കരാർ കൃത്യമായി നോക്കി മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റും തന്ന് സന്തോഷത്തോയെ യാത്രയാക്കുന്ന ഉടമസ്ഥരും ബെംഗളൂരുവിലുണ്ട് എന്നത് മറക്കുന്നില്ല.

ഇപ്പോഴിതാ, ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുക്കുന്നവർ പുതിയൊരു പ്രശ്നം നേരിടുകയാണ്. മുറി/ വീട് വെക്കേറ്റ് ചെയ്യുന്ന സമയത്ത് ഉടമസ്ഥൻ ഒരു മാസത്തെ വാടക കെട്ടിടത്തിന് പെയിന്‍റിംഗ് എന്ന പേരിൽ സെക്യൂരിറ്റി തുകയിൽ നിന്നും കുറയ്ക്കുമത്രെ. മറ്റു നഗരങ്ങളിലൊന്നും കാണാത്ത ഒരു രീതിയാണ് ബെംഗളൂരുവിൽ ഉള്ളതെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹിന്ദുസ്ഥാൻ ടൈംസ് ആണ്. ഇത് ഇവിടുത്തെ ഒരു സ്ഥിരം രീതിയായി മാറിയിട്ടുണ്ട്.

ബെംഗളൂരുവിൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന ഇന്ദ്രനീൽ ഘോഷ് ഈ അടുത്താണ് എച്ച് എസ് ആർ ലേഔട്ടിലെ പുതിയ അപ്പാർട്മെന്‍റിലേക്ക് താമസം മാറിയത്. 25000 രൂപയാണ് ഇവിടെ മാസവാടക. നേരത്തെ ബെഗൂർ റോഡിൽ 2 ബിഎച്ച്കെയിൽ മാസം 20,000 രൂപ വാടകയ്ക്കായിരുന്നു ഘോഷ് താമസിച്ചിരുന്നത്. ഇവിടുന്ന് വെക്കേറ്റ് ചെയ്ത സമയത്ത് കെട്ടിട ഉടമ ഒരു മാസത്തെ അധിക വാടക നിർബന്ധപൂർവ്വം മേടിക്കുകയുണ്ടായി. ഇത് നേരെ വീടിന്‍റെ പെയിന്‍റിങ്ങിനും വൃത്തിയാക്കലിനുമായി പോയെന്നാണ് ഘോഷ് അനുഭവം പങ്കുവെച്ചത്.

വാടകക്കാരെ സംബന്ധിച്ച് ഇങ്ങനെ പെയിന്‍റിങ്ങിനായി ആവശ്യപ്പെടുന്ന തുക അതിതമാണെന്നാണ് അഭിപ്രായം. മാത്രമല്ല, പെയിന്‍റ് ചെയ്യുന്നുണ്ടെങ്കിൽ പെയിന്റിംഗ് ചെലവുകളുടെ ഇൻവോയ്‌സ് നല്കിയിട്ടില്ലെന്നും അതല്ല,വീടിന്‍റെ ഏവസ്ഥ കണക്കാക്കാതെ ഒരു മാസവാടക മുഴുവൻ പെയിന്‍റിംഗ് എന്ന പേരിൽ എടുക്കുകയാണെന്നുമാണ് വാടകക്കാരുടെ ആക്ഷേപം. ആവശ്യത്തെ അടിസ്ഥാനമാക്കിയുള്ള ചെലവിനേക്കാൾ ഒരു നിർബന്ധമെന്ന നിലയിൽ ഉടമസ്ഥർ ഇതുവാങ്ങിയെടുക്കുകയാണെന്ന അഭിപ്രായം നിരവധി വാടകക്കാർക്കുണ്ട്,

700-800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള 2ബിഎച്ച്കെ അപ്പാർട്ട്മെന്റിന്, പെയിന്റിംഗ് ചാർജുകൾ സാധാരണയായി 15,000 രൂപാ മുതൽ20,000 രൂപാ വരെയാണ്, ഇത് ഉപയോഗിക്കുന്ന വലുപ്പത്തെയും പെയിന്റിനെയും ആശ്രയിച്ചിരിക്കുന്നു എന്ന് പ്രാദേശിക ബ്രോക്കർമാർ പറയുന്നു. വാടക 30,000 രൂപാ മുതൽ 40,000 രൂപാ വരെയുള്ള പല കേസുകളിലും, പെയിന്റിംഗ്, ക്ലീനിംഗ് ചെലവുകൾ വഹിച്ചതിനുശേഷവും വീട്ടുടമസ്ഥർക്ക് ലാഭകരമായ ഒരു തുക ഇങ്ങനെ ലഭിക്കുന്നു.

Bengaluru real estate

റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിലെ വാടകയ്ക്ക് വീട്/ മുറി എടുക്കുന്ന കരാറുകളിൽ ഭൂരിഭാഗത്തിലും ഒഴിയുന്ന സമയത്ത് കെട്ടിടം പെയിന്റ് ചെയ്യുന്നതിന് വാടകക്കാർ ഉത്തരവാദികളാണെന്ന് വ്യക്തമായി പറയുന്ന ഒരു വ്യവസ്ഥ ഉൾപ്പെടാറുണ്ട്. അതല്ലെങ്കിൽ വെക്കേറ്റ് ചെയ്യുന്ന സമയത്ത് സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്നും അതിനുള്ള തുക കുറയ്ക്കുന്നു. കരാർ എഴുതുന്ന സമയത്ത് ഇത് കൂടി ചർച്ച ചെയ്യാറുള്ളതുമാണ്.

എന്തുകൊണ്ട് ഒരു മാസത്തെ നിരക്ക്

കെട്ടിടം ഒഴിയുന്ന സമയത്ത് പെയിന്‍റിംഗിനും മെയിന്‍റൻസിനുമായി ഒരു തുക നല്കുന്നതിന് പലപ്പോഴും വാടകക്കാര്‍ പ്രശ്നം സൃഷ്ടിക്കാറില്ല. എന്നാൽ ഒരു മാസത്തെ വാടക തന്നെ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്നു കുറയ്ക്കുമെന്ന് പറയുന്നതാണ് വാടകക്കാരെ ചൊടിപ്പിക്കുന്നതും പ്രതിസന്ധിയിലാക്കുന്നതും. എന്നാൽ , അടുത്ത താമസക്കാരന് വേണ്ടി കെട്ടിയം റെഡിയാക്കുന്നതിനും പരിപാലിക്കുന്നതിനും ഈ തുക വേണമെന്നാണ് വീട്ടുടമസ്ഥർ കരുതുന്നത് .വർദ്ധിച്ചുവരുന്ന മെറ്റീരിയൽ, ലേബർ ചെലവുകൾ കണക്കിലെടുത്ത്, ഒരു മാസത്തെ വാടക കിഴിവ് വീണ്ടും പെയിന്റ് ചെയ്യുന്നതിനുള്ള ന്യായമായ കണക്കാണെന്ന് അവർ വിശ്വസിക്കുന്നു.

അതേസമയം, പെയിന്റിംഗ് ചാർജുകൾ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ നിന്ന് കുറയ്ക്കുന്നത് വീട് കുറയ്ക്കുന്നത് വീണ്ടും പെയിന്‍റ് ചെയ്യുന്നതിന് മാത്രമല്ലെന്നാണ് മറ്റൊരു ഉടമസ്ഥൻ പറയുന്നത്. ബാത്ത്റൂം ക്ലീനിങ്ങ്, ടാപ്പുകളും ഫിറ്റിംഗ്സുകളും ശരിയാക്കുക, വാതിൽ കൈപ്പിടികൾ മാറ്റുക, പുതിയ വാടകക്കാരന് നല്കാൻ പുതിയ ലോക്ക് പിടിപ്പിക്കുക എന്നിങ്ങനെ പല കാര്യങ്ങളം ഈ തുകയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വീട്ടുടമസ്ഥരിൽ ഒരാൾ പറഞ്ഞതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അതേസമയം ഇത് വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള കരാറിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് കർണാടക ഹൈക്കോടതിയിലെ അഭിഭാഷകനായ അവിലാഷ് നായിക് സൂചിപ്പിക്കുന്നത്. വാടക കരാറിൽ ഇങ്ങനെയൊരി വ്യവസ്ഥ പരാമർശിക്കുകയും രണ്ട് കക്ഷികളും അതിന് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, അത് നിയമപരമായി സാധുതയുള്ള ഒരു വ്യവസ്ഥയായി മാറുന്നു. ആവശ്യമെങ്കിൽ ഈ വ്യവസ്ഥയെ അടിസ്ഥാനമാക്കി വീട്ടുടമസ്ഥന് തുകയ്ക്ക് വേണ്ടി വാദിക്കാം.

അതേസമയം മാസം എഴുപതിനായിരം രൂപയ്ക്ക് മുകളിൽ വാടക വരുന്ന ആഢംബര വീടുകള്‍ വാടകയ്ക്ക് നല്കുമ്പോഴുള്ള കരാറിൽ ഏറ്റവും ചെറിയ കാര്യങ്ങൾ പോലും കൃത്യമായി എഴുതി വ്യവസ്ഥയാക്കി മാറ്റാറുണ്ട്. വീട് വെക്കേറ്റ് ചെയ്യുന്ന സമയത്ത് കരാറിൽ പറഞ്ഞിരിക്കുന്ന ഓരോ കാര്യങ്ങളും പരിശോധിച്ച് ചെക്ക് ലിസ്റ്റ് ചെയ്ത ശേഷം മാത്രമേ പലയിടത്തും പോകാൻ അനുവദിക്കൂ.

വാടകയ്ക്ക് എടുത്ത സമയത്ത് കിട്ടിയ അതേ രൂപത്തിൽ ഫർണിച്ചറുകളിലും മറ്റും ഒരു കേടുപാടുപോലുമില്ലാതെ തന്നെ തിരികെ ലഭിക്കണെമന്നാണ് പല കരാറും. ഒഴിയുന്ന സമയത്ത് വീട് വീണ്ടും പെയിന്‍റിംഗ് കടത്തി,കീട നിയന്ത്രണം നടത്തി എസി ബാറ്ററി പോലും പുതിയത് നല്കണമെന്ന് കൃത്യമായി അഗ്രിമെന്‍റുകൾ ആഢംബര ഭവനങ്ങൾ വാടകയ്ക്ക് എടുക്കുമ്പോൾ കരാർ പറയാറുണ്ട്. നിയമം മൂലം സാധുവാക്കിയതിനാൽ പാലിച്ചില്ലെങ്കിൽ ഡെപ്പോസിറ്റില്‍ നിന്ന് ഒരു മാസ വാടക ഇതിനായി കുറയ്ക്കുമെന്നായിരിക്കും കരാർ.

അതേസമയം, ആഡംബര അപ്പാർട്ടുമെന്റുകളുടെ പലപ്പോഴും വാടകക്കാർക്ക് വീട് വിടുന്നതിന് മുമ്പ് ഫ്ലാറ്റ് സ്വയം പെയിന്റ് ചെയ്യാൻ അനുവദിക്കാറുമുണ്ട്.

ഇന്ദിരാനഗറിലെ ഡിഫൻസ് കോളനിയിൽ നടന്ന ഒരു സംഭവവും ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നുണ്ട്. രണ്ടായിരിം ചതുരശ്ര അടിയുള്ള, മാസവാടക 1.2 ലക്ഷമുളേള 4 ബിഎച്ച്കെ ഫ്ലാറ്റ് ഒഴിയുന്നതിനു മുൻപ് വാടകക്കാരൻ സ്വന്തം ചെലവിൽ വീട് പെയിന്‍റ് ചെയ്യുകയും അത്യാവശ്യം പരിപാലന പ്രവർത്തികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. വാടകക്കാരനും വീട്ടുടമസ്ഥനും പരസ്പരം ചെലവുകൾ അംഗീകരിച്ചതായിരുന്നതിനാൽ പ്രശ്നങ്ങളോ തർക്കങ്ങളോ ഒന്നുമില്ലാതെ കൈമാറ്റം ചെയ്യുകയും ചെയ്തു.

വീട് വാടകയ്ക്ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട് വാടകയ്ക്ക് എടുക്കുമ്പോൾ നിങ്ങളുടെ ബജറ്റിനും സൗകര്യങ്ങൾക്കും അനുസരിച്ചുള്ളത് എടുക്കുക. കരാർ എഴുതുന്ന സമയത്ത് വീട്ടുടമസ്ഥനുമായി സംസാരിക്കാനും കരാറിലെ വ്യവസ്ഥകൾ തുറന്ന് സംസാരിക്കാനും മറക്കരുത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: bangalore
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+